scorecardresearch
Latest News

സജിയുടെ വിഷാദം മുതൽ മോളിവുഡിലെ വിവേചനവും വേർതിരിവും വരെ; ഇന്നത്തെ സിനിമ വാർത്തകൾ

വിഷാദ രോഗവും സിനിമയ്ക്കുള്ളിലെ വിവേചനവും വേർതിരിവുമെല്ലാം വലിയ രീതിയിൽ ചർച്ച ചെയ്യുകയാണ് ഈ ദിവസങ്ങളിൽ

Entertainment News, Malayalam Film News, സിനിമാ വാര്‍ത്ത‍, താരങ്ങള്‍, june 17, iemalayalam, indian express malayalam

സുശാന്ത് എന്ന ബോളിവുഡ് നടന്റെ ആത്മഹത്യ സിനിമയ്ക്ക അകത്തും പുറത്തും പുതിയ ചർച്ചകൾക്കാണ് വഴി തുറന്നിരിക്കുന്നത്. വിഷാദ രോഗവും സിനിമയ്ക്കുള്ളിലെ വിവേചനവും വേർതിരിവുമെല്ലാം വലിയ രീതിയിൽ ചർച്ച ചെയ്യുകയാണ് ഈ ദിവസങ്ങളിൽ.

മലയാളസിനിമയിൽ വേർതിരിവുണ്ടോ? നീരജ് മാധവിന്റെ കുറിപ്പിൽ കമലിന്റെ പ്രതികരണം

Kamal, Neeraj madhavan

യുവതാരം സുശാന്ത് സിങ് രജ്‌പുതിന്റെ ആത്മഹത്യയ്ക്ക് പിറകെ ബോളിവുഡിൽ പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ബോളിവുഡിൽ ഗോഡ്‌ഫാദർ ഇല്ലാത്തതിനാൽ സുശാന്തിന് പിടിച്ചുനിൽക്കാൻ ഏറെ കഷ്ടപ്പാടുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന കങ്കണ റണാവത്തിന്റെ പ്രതികരണവും കരൺ ജോഹറിനെതിരെ ഉയരുന്ന സ്വജനപക്ഷപാത ആരോപണവുമെല്ലാം ബോളിവുഡിനെ പുതിയ വിവാദങ്ങളിലേക്കും ചർച്ചകളിലേക്കും നയിക്കുകയാണ്.

മലയാളസിനിമയിലും ഗൗരവകരമായൊരു ചർച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് യുവനടൻ നീരജ് മാധവൻ. മലയാള സിനിമയിലും വിവേചനവും മേധാവിത്വവുമുണ്ടെന്ന് തുറന്നു പറയുന്ന നീരജ് മാധവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാവുകയാണ്. നീരജ് മാധവിന്റെ കുറിപ്പിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ.

Read More: മലയാളസിനിമയിൽ വേർതിരിവുണ്ടോ? നീരജ് മാധവിന്റെ കുറിപ്പിൽ കമലിന്റെ പ്രതികരണം

സജി ചർച്ചയാവുന്നതിൽ സന്തോഷം; ശ്യാം പുഷ്കരൻ പറയുന്നു

kumbalangi nights, kumbalangi nights saji, shyam pushkaran

ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്‌പുത്തിന്റെ ആത്മഹത്യയോടെ വിഷാദരോഗത്തെ കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമാകുകയാണ്. ഏറെ നാളായി സുശാന്ത് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകളാണ് ഈ ചർച്ചകൾക്ക് കാരണമായിരിക്കുന്നത്. വിഷാദരോഗത്തെ നിസാരമായി കാണാതെ കൃത്യമായ ചികിത്സ തേടുകയാണ് വേണ്ടതെന്ന അവബോധം നൽകുന്ന നിരവധി ക്യാമ്പെയ്നുകളും സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഇപ്പോൾ.

വിഷാദരോഗത്തെ കുറിച്ചുള്ള ചർച്ചകൾക്കിടയിൽ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയാണ് ‘ബി ലൈക്ക് സജി’ എന്ന പേരിൽ പ്രചരിക്കുന്ന ഒരു മീം. ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന സിനിമയിലെ സജി എന്ന കഥാപാത്രം തന്റെ മനസ് കൈവിട്ടുപോവുമ്പോൾ വൈദ്യസഹായം തേടുകയും ജീവിതത്തിലേക്ക് തിരികെയെത്തുകയും ചെയ്യുന്നുണ്ട്. ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന മീം പറയുന്നതും വിഷാദരോഗത്തെ ചികിത്സിക്കേണ്ട ആവശ്യകതയെ കുറിച്ചു തന്നെ. കുമ്പളങ്ങി നൈറ്റ്സും സജി എന്ന കഥാപാത്രവും വീണ്ടും ചർച്ചയാവുന്നതിൽ സന്തോഷമുണ്ടെന്നും പ്രേക്ഷകർക്ക് സന്ദേശം നൽകാനാണ് അത്തരമൊരു സീൻ മനഃപൂർവ്വം ഉൾപ്പെടുത്തിയതെന്നുമാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ ശ്യാം പുഷ്കരൻ പറയുന്നത്. ക്ലബ് എഫ്.എം യുഎയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് താൻ സൃഷ്ടിച്ച സജിയെന്ന കഥാപാത്രം ചർച്ചയാവുന്നതിലുള്ള സന്തോഷം ശ്യാം പുഷ്കരൻ രേഖപ്പെടുത്തിയത്.

Read More: സജി ചർച്ചയാവുന്നതിൽ സന്തോഷം; ശ്യാം പുഷ്കരൻ പറയുന്നു

മലയാളി അധികം കണ്ടിട്ടില്ലാത്ത ‘മണിച്ചിത്രത്താഴി’ലെ ആ രംഗമിതാ; വീഡിയോ

manichithrathazhu deleted scene, manichithrathazhu, manichithrathazhu trailer

മലയാളികൾ എന്നെന്നും സ്നേഹത്തോടെ മാത്രം നെഞ്ചിലേറ്റുന്ന ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് ‘മണിച്ചിത്രത്താഴ്’. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞു പോലെയാണ് സിനിമ ആസ്വാദകർക്ക് ഈ ചിത്രം. കണ്ടുകണ്ട് ചിത്രത്തിലെ ഓരോ സീനും മനപാഠമായവരാവും ഭൂരിഭാഗം മലയാളികളും. എന്നാൽ ഇപ്പോഴിതാ ‘മണിച്ചിത്രത്താഴി’ലെ അധികമാരും കാണാത്ത ഒരു സീനാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ചിത്രത്തിൽ നിന്നും ഡിലീറ്റ് ചെയ്തു നീക്കിയ രംഗമാണിത്.

1993ൽ ‘മണിച്ചിത്രത്താഴ്’ റിലീസ് ചെയ്തപ്പോൾ മൂന്നു മിനിറ്റോളം ദൈർഘ്യമുള്ള ഈ സീൻ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ടിവി പ്രീമിയറിൽ നിന്നും വിസിഡിയിൽ നിന്നുമെല്ലാം ഈ രംഗം നീക്കം ചെയ്യുകയായിരുന്നു. അക്കാലത്തെ ഗൾഫ് കാസറ്റിൽ മാത്രമാണ് ഈ രംഗം അവശേഷിക്കുന്നത്. ഗോപാലകൃഷ്ണൻ നവജീവൻ എന്ന സിനിമാസ്നേഹിയാണ് ഈ ഡിലീറ്റഡ് സീൻ ഉൾപ്പെട്ട മണിച്ചിത്രത്താഴിന്റെ വീഡിയോ കാസറ്റ് ഭദ്രമായി സൂക്ഷിച്ചുവച്ചിരിക്കുന്നത്. ഇന്നസെന്റിന്റെയും കെപിഎസി ലളിതയുടെയും കോമ്പിനേഷനിലുള്ള ഈ രംഗം അരങ്ങേറുന്നത് മാടമ്പള്ളിയിൽ നകുലനും ഗംഗയും താമസിക്കാൻ എത്തുമ്പോഴാണ്.

Read More: മലയാളി അധികം കണ്ടിട്ടില്ലാത്ത ‘മണിച്ചിത്രത്താഴി’ലെ ആ രംഗമിതാ; വീഡിയോ

എന്റെ പാതി ഹൃദയം കൊണ്ടാണ് നീ പോയത്; സുശാന്തിന്റെ ഓർമകളിൽ കൂട്ടുകാരി കൃതി

Kriti Sanon, Sushant Singh Rajput, Kriti Sanon remembers Sushant Singh Rajput

സുശാന്ത് സിങ് രജ്‌പുതിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിൽ നിന്നും ഇനിയും മോചിതരായിട്ടില്ല സുശാന്തിന്റെ ആരാധകരും സുഹൃത്തുക്കളും. സുശാന്തിന്റെ അടുത്ത സുഹൃത്തും നടിയുമായ കൃതി സനോണിന്റെ ഇൻസ്റ്റഗ്രാം കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. നിനക്കൊപ്പം പോയത് എന്റെ പാതി ഹൃദയമാണെന്നാണ് ഏറെ വൈകാരികമായ കുറിപ്പിൽ കൃതി പറയുന്നത്. സുശാന്ത് സിങ്ങിനൊപ്പം ‘റാബ്ത’ എന്ന ചിത്രത്തിൽ കൃതിയും അഭിനയിച്ചിരുന്നു.

“സുശ്, എനിക്കറിയാം ബുദ്ധിമാനായ മനസ്സ് നിന്റെ ആത്മ സുഹൃത്തും ഏറ്റവും മോശം ശത്രുവുമാണെന്ന്. ജീവിക്കുകയെന്നതിനേക്കാൾ മരണമാണ് വളരെ എളുപ്പമെന്ന് തോന്നിയ ഒരു നിമിഷം നിന്റെ ജീവിതത്തിൽ ഉണ്ടായി എന്നറിഞ്ഞപ്പോൾ അതെന്നെ പൂർണമായും തകർത്തു കളഞ്ഞു. ആ ഒരു നിമിഷത്തെ കടന്നുപോകാൻ നിനക്ക് ചുറ്റും ആളുകൾ ഉണ്ടായിരുന്നെങ്കിലെന്ന് ഞാനാഗ്രഹിക്കുന്നു. നിന്നെ സ്നേഹിക്കുന്നവരെ നീ തള്ളിമാറ്റിയിട്ടില്ലായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു… നിന്നെ തകർത്തു കളഞ്ഞ കാര്യങ്ങൾ ശരിയാക്കാൻ എനിക്ക് കഴിയുമായിരുന്നെങ്കിൽ എന്നു ഞാനാഗ്രഹിക്കുന്നു. എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം നിനക്കൊപ്പം പോയി. മറുഭാഗം എപ്പോഴും നിന്നെ ജീവനോടെ നിലനിർത്തും. നിന്റെ സന്തോഷത്തിനായുള്ള പ്രാർത്ഥനകൾ ഒരിക്കലും അവസാനിപ്പിക്കില്ല, ഒരിക്കലുമതിന് കഴിയില്ല.”

Read More: എന്റെ പാതി ഹൃദയം കൊണ്ടാണ് നീ പോയത്; സുശാന്തിന്റെ ഓർമകളിൽ കൂട്ടുകാരി കൃതി

ട്രോളുകളില്ല, ഹേറ്റേഴ്സില്ല, ഇതെങ്ങനെ സാധിക്കുന്നു; സംയുക്ത വർമയുടെ മറുപടി

samyuktha varma , samyuktha varma photos, samyuktha varma biju menon

മലയാളികളുടെ​ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. ‘മഴ’, ‘മേഘമൽഹാർ’, ‘മധുരനൊമ്പരക്കാറ്റ്’ തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ ഇരുവരും ഒന്നിച്ച് എത്തിയിട്ടുള്ളുവെങ്കിലും ഈ മൂന്നു ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇഷ്ടം കവരാൻ ഇരുവർക്കും കഴിഞ്ഞു. വിവാഹശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത സംയുക്തയുടെ വിശേഷങ്ങൾ അറിയാൻ ഇന്നും പ്രേക്ഷകർ കാണിക്കുന്ന താൽപര്യത്തിനു പിറകിലും ആ ഇഷ്ടം തന്നെയാവാം.

“ട്രോളുകളും ഹേറ്റേഴ്സുമില്ലെങ്കിലും ആവശ്യത്തിൽ കൂടുതൽ ഗോസിപ്പുകളുണ്ട്. അതൊന്നും ഞങ്ങൾ കാര്യമായി എടുക്കാറില്ല. പിന്നെ എന്നെ ട്രോളാൻ എനിക്ക് വേറെയാരും വേണ്ട, വീട്ടിൽ തന്നെയുണ്ട്. എന്ത് ഡ്രസ്സിട്ടാലും ബിജുവേട്ടനാണ് ആദ്യത്തെ കമന്റ് പറയുക. ഒരു വലിയ കമ്മലിട്ടാൽ ചോദിക്കും, ‘ആഹാ.. വെഞ്ചാമരമൊക്കെയിട്ട് എങ്ങോട്ടാ?’. അതുപോലെ മുടിയൊന്ന് പുതിയ സ്റ്റൈലിൽ കെട്ടിയാൽ ‘തലയിലെ കിളിക്കൂട് ഗംഭീരമായിട്ടുണ്ട്’ എന്നാവും… ഇതൊക്കെ സ്ഥിരം പരിപാടികളാണ്. ഭാവനയുടെ വിവാഹത്തിന് ഞാനൊരു വലിയ കമ്മൽ ഇട്ടിരുന്നു, ആ ചിത്രം കുറേ ട്രോളുകൾ വാരിക്കൂട്ടി. ഞങ്ങൾ അതൊക്കെ വായിച്ചു ഒരുപാട് ചിരിച്ചു. പിന്നെ ഹേറ്റേഴ്സ്, അങ്ങനെ ശത്രുക്കളെ ഉണ്ടാക്കാൻ മാത്രം ഞങ്ങൾ ആരുടെ കാര്യത്തിലും ഇടപെടുന്നില്ലല്ലോ. എനിക്കിപ്പോൾ ഒന്നും നെഗറ്റീവില്ല. എല്ലാത്തിലും പോസിറ്റീവ് മാത്രമേ കാണാറുള്ളൂ,” സംയുക്ത പറയുന്നു.

Read More: ട്രോളുകളില്ല, ഹേറ്റേഴ്സില്ല, ഇതെങ്ങനെ സാധിക്കുന്നു; സംയുക്ത വർമയുടെ മറുപടി

ലഡാക്ക് സംഘർഷം: ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം

India China clash, Mammootty, Mohanlal, Manju Warrier

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ തിങ്കളാഴ്ച്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ കരസേനയുടെ ഓഫീസറും 19 സൈനികരും കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കത്തിലാണ് ഇന്ത്യ. ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ ജീവൻ ബലിയർപ്പിച്ച ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് സിനിമാലോകം. അമിതാഭ് ബച്ചൻ, മമ്മൂട്ടി, മോഹൻലാൽ, മഞ്ജുവാര്യർ, വിക്കി കൗശൽ, ഇന്ദ്രജിത്ത്, അക്ഷയ് കുമാർ എന്നു തുടങ്ങി നിരവധി താരങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത്.

മലയാളത്തിന്റെ അഭിമാനതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, മഞ്ജുവാര്യർ, ഇന്ദ്രജിത്ത് തുടങ്ങിയവരും ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ ജീവൻ ബലിയർപ്പിച്ച ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. “മരണത്തെ ഭയമില്ലെന്ന് ഒരാൾ പറഞ്ഞാൽ, അയാൾ ഒന്നുകിൽ കള്ളം പറയുകയാണ്, അല്ലെങ്കിൽ അയാൾ ഒരു പട്ടാളക്കാരനാണ്. ജീവൻ ബലിയർപ്പിച്ച ധീരരായവർക്ക് സല്യൂട്ട്,” മഞ്ജു വാര്യർ കുറിച്ചു.

Read More: ലഡാക്ക് സംഘർഷം: ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Film malayalam cinema entertainment news roundup june 17