ഏറെ വേദനാജനകമായ വാർത്തയാണ് ഇന്ന് ചലച്ചിത്ര രംഗത്തുനിന്ന് അറിഞ്ഞത്. സുശാന്ത് സിങ് രാജ്പുതിന്റെ മരണ വാർത്ത. മുംബൈ ബാന്ദ്രയിലെ വസതിയിലായിരുന്നു അദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
പാറ്റ്നയിൽ ജനിച്ചു വളർന്ന സുശാന്ത് സിങ് രജ്പുത് ടെലിവിഷൻ സീരിയലുകളിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. സ്റ്റാർ പ്ലസിലെ ‘കിസ് ദേശ് മേ ഹെ മേരാ ദിൽ’ എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. തുടർന്ന് വന്ന ‘പവിത്ര റിഷ്ത’ എന്ന സീരിയൽ സുശാന്തിനെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനാക്കി.
- Read More: സുശാന്ത് സിങ് രാജ്പുത്; ഓർമചിത്രങ്ങൾ
‘കൈ പോ ചെ’ എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. മികച്ച നവാഗത നടനുള്ള ആ വർഷത്തെ ഫിലിം ഫെയർ പുരസ്കാരവും ഈ ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കി. റൊമാന്റിക് കോമഡി ചിത്രമായ ‘ശുദ്ധ് ദേശി റൊമാൻസ്’ (2013), ആക്ഷൻ ത്രില്ലർ ‘ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി’ എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് സുശാന്ത് കാഴ്ച വച്ചത്.
മുപ്പത്തിനാല് വയസ്സുള്ള സുശാന്ത് ഏറ്റവും ഒടുവിലായി അഭിനയിച്ചത് ‘ഡ്രൈവ്’ എന്ന ചിത്രത്തിലാണ്. മരണത്തിൽ നിരവധി പേർ അനുശോചനം അറിയിച്ചു.
It is so saddening
Posted by Mammootty on Sunday, 14 June 2020
May you rest in peace
Posted by Mohanlal on Sunday, 14 June 2020
Wtf .. this is not true .. //t.co/RzYSkegt4i
— Anurag Kashyap (@anuragkashyap72) June 14, 2020
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
സുശാന്തിന്റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ്
സുശാന്ത് സിങ്ങ് രാജ്പുതിന്റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. അകാലത്തിൽ മരിച്ചു പോയ അമ്മയെ കുറിച്ചാണ് ജൂൺ മൂന്നിന് ഷെയർ ചെയ്ത പോസ്റ്റിൽ സുശാന്ത് പറയുന്നത്.
“നിങ്ങൾ ഉണ്ടായിരുന്നിടത്തോളം കാലം ഞാനുമുണ്ടായിരുന്നു. ഞാനിപ്പോൾ നിങ്ങളുടെ ഓർമകളിൽ ജീവിക്കുന്നു. ഒരു നിഴൽ പോലെ, ഒരു വെളിച്ചത്തുണ്ടുപോലെ…. സമയം ഇവിടെ നിന്നും നീങ്ങുന്നില്ല. ഇത് മനോഹരമാണ്, എന്നന്നേക്കുമുള്ളതാണ്…. നിങ്ങള് ഓർക്കുന്നുവോ, എന്നും എന്നോടൊപ്പം ഉണ്ടായിരിക്കുമെന്ന് നിങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. എന്തു തന്നെയായാലും ഞാൻ പുഞ്ചിരിക്കുമെന്ന് ഞാൻ നിങ്ങൾക്കും വാക്കു തന്നിരുന്നു. നമുക്ക് രണ്ടു പേർക്കും തെറ്റിപ്പോയെന്നു തോന്നുന്നു അമ്മാ..,” അമ്മയെ കുറിച്ച് ഒരിക്കൽ സുശാന്ത് എഴുതിയ വരികൾ ഇങ്ങനെ.
ഇൻസ്റ്റഗ്രാം, ട്വിറ്റർ അക്കൗണ്ടുകൾ ഉപേക്ഷിക്കുന്നതായി തൃഷ
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിക്കുന്നതായി തൃഷ. ഇൻസ്റ്റഗ്രാം, ട്വിറ്റർ പ്ലാറ്റ്ഫോമുകൾ തൽക്കാലത്തേക്ക് ഉപേക്ഷിക്കുകയാണെന്നും ഇത് ഡിജിറ്റൽ ബ്രേക്കിന്റെ സമയമാണെന്നും തൃഷ പറയുന്നു. അധികം വൈകാതെ തിരികെ വരുമെന്നും താരം വ്യക്തമാക്കി.
താൻ ഡിജിറ്റൽ ഡിറ്റോക്സിൽ പോകുന്നതിന് പിന്നിൽ പ്രത്യേക കാരണങ്ങളൊന്നുമില്ലെന്നും തൃഷ പറയുന്നു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ എല്ലാവരും വീടുകളിൽ തന്നെ സുരക്ഷിതരായി തുടരണമെന്നും തൃഷ തന്റെ ആരാധകരോട് ആവശ്യപ്പെട്ടു.
സിനിമാ സെറ്റുകൾ മിസ് ചെയ്യുന്നതായി നാനി
സിനിമാ സെറ്റുകൾ മിസ് ചെയ്യുന്നതായി തെലുഗു താരം നാനി. ഇൻസ്റ്റഗ്രാമിൽ തന്റെ ചിത്രമായ വി യുടെ സെറ്റുകളിൽ നിന്ന് ഒരു ത്രോബാക്ക് ഫോട്ടോ പോസ്റ്റ് ചെയ്തതിനൊപ്പമാണ് ഷൂട്ടിങ്ങ് സെറ്റുകൾ മിസ് ചെയ്യുന്നതായി നാനി പറയുന്നത്.
“# വി യുടെ ആദ്യ ദിവസത്തെ ഷൂട്ടിംഗിൽ നിന്ന് തിരഞ്ഞെടുത്ത ചിത്രം. നാമെല്ലാവരും ഒരുമിച്ച് കാണുന്ന ദിവസത്തിനായി കാത്തിരിക്കുന്നു .. അതുവരെ .. സുരക്ഷിതമായി തുടരുക 🙂 ” എന്ന അടിക്കുറിപ്പാണ് ചിത്രത്തിന് നാനി നൽകിയത്.
അശ്വിന് കയ്യടിച്ച് ചാക്കോച്ചൻ
മനടൻ അശ്വിൻകുമാറിന്റെ ട്രെഡ്മിൽ ഡാൻസിനെ അഭിനന്ദിച്ച് കുഞ്ചാക്കോ ബോബൻ. “ട്രെഡ്മില്ലിൽ ഡാൻസ് ചെയ്യണം എന്നുള്ളത് എപ്പോഴത്തെയും ആഗ്രഹമായിരുന്നു. എന്നാൽ ഇതു കണ്ടപ്പോൾ, അതു വേണമോ എന്ന് രണ്ടാമതൊന്നു കൂടി ആലോചിച്ചു. മനസ്സ് നിറയ്ക്കുന്ന പ്രകടനം,”എന്നാണ് ചാക്കോച്ചൻ ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നത്.
മുൻപും ഡാൻസ് വീഡിയോകളുമായി എത്തി അത്ഭുതപ്പെടുത്തിയിട്ടുണ്ട് അശ്വിൻ. ടിക്ടോക്കിലും താരമാണ് അശ്വിൻ.
മെഗാ സ്റ്റാർ ഫോട്ടോഗ്രാഫർ
സിനിമാസുഹൃത്തുക്കളുടെ ഫോട്ടോയെടുക്കുന്ന മമ്മൂട്ടിയുടെ ദൃശ്യങ്ങൾ പലപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ നാം കണ്ടിട്ടുണ്ട്. അങ്ങനെയൊരു വീഡിയോയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. നയൻതാരയുടെ ഫോട്ടോഗ്രാഫറുടെ റോളിലാണ് മമ്മൂട്ടി ഈ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
മമ്മൂട്ടിയും നയൻതാരയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഭാസ്കർ ദ റാസ്കൽ’ എന്ന സിനിമയുടെ സെറ്റിൽ നിന്നുള്ള വീഡിയോയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. സിനിമ സെറ്റിലെ ഇടവേളയിൽ നയൻസിന്റെ ഫോട്ടോ പകർത്തുകയാണ് മമ്മൂട്ടി.