സുസ്‌മിത സെന്നിന്റെ പ്രണയകഥ മുതൽ സാമന്തയുടെ ലോക്ക്ഡൗൺ കാല കൃഷി വരെ; ഇന്നത്തെ വിനോദ വാർത്തകൾ

നാൽപ്പത്തിമൂന്നുകാരിയായ സുസ്മിതയുടെ ബോയ്ഫ്രണ്ടായ രോഹ്മാനാണ് 29 വയസാണ് പ്രായം

കൊറോണ വൈറസ് ഏൽപ്പിച്ച ആഘാതത്തിൽ നിന്നും ഇനിയും സിനിമ ലോകം പൂർണമായും മുക്തി നേടിയിട്ടില്ല. അതുകൊണ്ട് തന്നെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കുന്ന സന്തോഷത്തിലുമാണ് താരങ്ങൾ. അങ്ങനെയിരിക്കുമ്പോൾ ആരാധകർക്ക് മുന്നിൽ പങ്കുവയ്ക്കാൻ ചില വീട്ടുകാര്യങ്ങളും പഴയകാല ഓർമ്മകളുമുണ്ടാകും. അത്തരത്തിൽ തന്റെ പ്രണായത്തെക്കുറിച്ചും പങ്കാളിയുമായുള്ള പ്രായ വ്യത്യാസത്തെക്കുറിച്ചും വാചാലയായ സുസ്മിത സെന്നിന്റെ കഥ മുതൽ തെന്നിന്ത്യൻ താരം സാമന്തയുടെ കൃഷിക്കാര്യങ്ങൾ വരെയാണ് വിനോദ ലോകത്ത് നിന്നുള്ള പ്രധാന വാർത്തൾ. ഇന്നത്തെ വിനോദ വാർത്തകളിലൂടെ ഒരു എത്തിന്നോട്ടം.

ആദ്യം അവനെന്നിൽ നിന്നും പ്രായം മറച്ചുവെച്ചു; ബോയ്ഫ്രണ്ടിനെ കുറിച്ച് സുസ്മിത സെൻ

sushmita sen, rohman shawl, sushmita sen boyfriend

സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന പ്രണയജോഡികളാണ് മുൻ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിത സെനും രോഹ്മൻ ഷാവ്‌ലിനും. നാൽപ്പത്തിമൂന്നുകാരിയായ സുസ്മിതയുടെ ബോയ്ഫ്രണ്ടായ രോഹ്മാനാണ് 29 വയസാണ് പ്രായം. വിധിയാണ് തങ്ങളെ കൂട്ടി യോജിപ്പിച്ചത് എന്നാണ് രോഹ്മാനുമായുള്ള പ്രണയത്തെ കുറിച്ച് സുസ്മിത പറയുന്നത് സംസാരിച്ചു തുടങ്ങിയ സമയത്ത് രോഹ്മാൻ പ്രായം തന്നിൽ നിന്നും മറച്ചുവെച്ചിരുന്നു എന്നും സുസ്മിത കൂട്ടിച്ചേർത്തു.

“തുടക്കത്തിൽ, ചില കാരണങ്ങളാൽ അദ്ദേഹം തന്റെ പ്രായം മറച്ചുവെച്ചു. ഞാൻ അദ്ദേഹത്തോട് ചോദിച്ചുകൊണ്ടേയിരുന്നു, ‘അപ്പോൾ, നിങ്ങൾക്ക് എത്ര വയസ്സായി? നിങ്ങൾ കാഴ്ചയിൽ വളരെ ചെറുപ്പമാണല്ലോ എന്നൊക്കെ. ‘ഊഹിച്ചെടുക്കൂ,’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നീടാണ് അവന്റെ യഥാർത്ഥ പ്രായം ഞാൻ മനസ്സിലാക്കുന്നത്. ഞങ്ങൾ തിരഞ്ഞെടുത്തതല്ല ഇത്, ഈ ബന്ധം ഞങ്ങളെ തിരഞ്ഞെടുക്കുകയായിരുന്നു, ഇത് വിധിക്കപ്പെട്ടതാണ്, ” ഫിലിം കംപാനിയനു നൽകിയ അഭിമുഖത്തിൽ സുസ്മിത പറഞ്ഞു.

Read More: ആദ്യം അവനെന്നിൽ നിന്നും പ്രായം മറച്ചുവെച്ചു; ബോയ്ഫ്രണ്ടിനെ കുറിച്ച് സുസ്മിത സെൻ

പവിത്രന്റെ പാട്ട്, കെ.ജി ജോർജിന്റെ ഡാൻസ്; ജോൺ പോൾ പങ്കുവച്ച അപൂർവ ചിത്രം

ജോണ്‍ പോള്‍,John Paul Puthussery,പവിത്രന്റെ പാട്ട്,കെ ജി ജോര്‍ജിന്റെ ബ്രെക്ക് ഡാന്‍സ്, iemalayalam, ഐഇ മലയാളം

മലയാള സിനിമ കണ്ട എണ്ണം പറഞ്ഞ സംവിധായകരിൽ രണ്ടു പേരാണ് കെ.ജി ജോർജും പവിത്രനും. ഇവരുടെ അടുത്ത സുഹൃത്തും കലാമൂല്യമുള്ള നിരവധി മലയാള സിനിമകൾക്ക് തിരക്കഥ ഒരുക്കുകയും ചെയ്ത ആളാണ് ജോൺ പോൾ. അദ്ദേഹം കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സിനിമ പ്രേമികളുടെ ശ്രദ്ധ കവരുന്നത്.

തിരുവനന്തപുരത്ത് വെച്ച് നടന്ന മാക്ട അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍, വേദിയില്‍ പാട്ട് പാടുന്ന സംവിധായകന്‍ പവിത്രനെയും, അടുത്ത് നിന്ന് ഡാൻസ് കളിക്കുന്ന സംവിധായകൻ കെ.ജി ജോർജിനേയും കാണാം.

Read More: പവിത്രന്റെ പാട്ട്, കെ.ജി ജോർജിന്റെ ഡാൻസ്; ജോൺ പോൾ പങ്കുവച്ച അപൂർവ ചിത്രം

പുതിയ സന്തോഷങ്ങൾ; ലോക്ക്ഡൗൺകാല കൃഷി, വിളവെടുപ്പു നടത്തി സാമന്ത

Samantha, Samantha Akkineni, micro green

ലോക്ക്ഡൗൺ കാലത്ത് വീണുകിട്ടിയ സമയം കുടുംബത്തിനൊപ്പം ഫലപ്രദമായി ചെലവഴിക്കുകയാണ് തെന്നിന്ത്യൻ താരം സാമന്ത അക്കിനേനി. പാചകവും കൃഷിയുമൊക്കെയായി സജീവമാണ് താരം. മൈക്രോ ഗ്രീൻ കൃഷി നടത്തി ആദ്യമായി വിളപ്പെടുപ്പ് നടത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് താരം.

ചിത്രങ്ങൾക്കൊപ്പം മൈക്രോ ഗ്രീൻ കൃഷി ചെയ്യേണ്ടതെങ്ങനെയെന്നും സാമന്ത പറയുന്നു. “മൈക്രോ ഗ്രീൻ‌സിന്റെ ആദ്യത്തെ വിളവെടുപ്പ്. വളർത്താൻ‌ താൽ‌പ്പര്യമുള്ളവർ‌ക്കായി, നിങ്ങൾക്ക് വേണ്ടത് ഒരു ട്രേ, കൊക്കോപീറ്റ്, വിത്തുകൾ, ഒരു തണുത്ത മുറി (ഞാൻ എന്റെ കിടപ്പുമുറിയാണ് ഉപയോഗിച്ചത്, അവിടെ സൂര്യപ്രകാശം ഭാഗികമായി അനുവദിക്കുന്ന ഒരു ജാലകം ഉണ്ട്). ട്രേയിൽ കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നില്ലെങ്കിൽ, അതിനടുത്തായി ഒരു ബെഡ് സൈഡ് ലാമ്പ് സ്ഥാപിക്കാം.” സാമന്ത കുറിക്കുന്നു.

Read More: പുതിയ സന്തോഷങ്ങൾ; ലോക്ക്ഡൗൺകാല കൃഷി, വിളവെടുപ്പു നടത്തി സാമന്ത

‘ഞാൻ തന്നെ അതിശയിച്ച എന്റെ ലുക്ക്’: ഫോട്ടോ ഷൂട്ട് ചിത്രവുമായി നദിയ മൊയ്തു

രണ്ടു വർഷം മുൻപുള്ള ഒരു ഫോട്ടോ ഷൂട്ടിൽ നിന്നുള്ള ചിത്രം പങ്കുവച്ച് നദിയ മൊയ്തു. 2018ൽ ഗലാട്ട ഡോട്ട് കോമിനായി നടത്തിയ ഫോട്ടോ ഷൂട്ടിൽ വിഎസ് അനന്ത കൃഷ്ണൻ പകർത്തിയ ചിത്രമാണ് നദിയാ മൊയ്തു ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

സമന്താ ജഗനായിരുന്നു ഫോട്ടോ ഷൂട്ടിനായി മേക്കപ്പ് നിർവഹിച്ചത്. അമൃതാ റാം ആയിരുന്നു സ്റ്റൈലിസ്റ്റ്. #ThrowBackThursday എന്ന ഹാഷ്ടാഗോടു കൂടിയാണ് നദിയാ മൊയ്തു ഫൊട്ടോ പങ്കുവച്ചത്. 2018ലെ ഈ ലുക്ക് തന്നെത്തന്നെ അതിശയിപ്പിച്ചതായും ഫെയ്സ്ബുക്ക് പോസ്റ്റിൽ നദിയ പറയുന്നു.

Read More: ‘ഞാൻ തന്നെ അതിശയിച്ച എന്റെ ലുക്ക്’: ഫോട്ടോ ഷൂട്ട് ചിത്രവുമായി നദിയ മൊയ്തു

ഒന്നിച്ച് സ്വപ്നം കണ്ടു വളർന്നവർ; സൗഹൃദ ചിത്രവുമായി അനൂപ് മേനോൻ

സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് അനൂപ് മേനോനും ശങ്കർ രാമകൃഷ്ണനും. വർഷങ്ങളുടെ പഴക്കമുള്ള ആ സൗഹൃദത്തെ ഓർമിപ്പിക്കുന്ന ഒരു ചിത്രം പങ്കുവയ്ക്കുകയാണ് അനൂപ് മേനോൻ ഇപ്പോൾ. 1997ൽ നിന്നുള്ളതാണ് ചിത്രം.

നടൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം ഏറെ ശ്രദ്ധ നേടിയവരാണ് ഇരുവരും. അവതാരകനായി തന്റെ കരിയർ തുടങ്ങിയ അനൂപ് മേനോൻ പിന്നീട് ടെലിവിഷൻ സീരിയലുകളിലൂടെയാണ് പ്രേക്ഷകരുടെ ഇഷ്ടം കവർന്നത്. ശ്യാമപ്രസാദിന്റെ ‘ശമനതാളം’ എന്ന സീരിയലിലൂടെയായിരുന്നു അനൂപ് മേനോന്റെ തുടക്കം. ‘കാട്ടുചെമ്പകം’ ആയിരുന്നു ആദ്യ സിനിമ. പകൽ നക്ഷത്രങ്ങൾ, കോക്ക്ടെയിൽ, ബ്യൂട്ടിഫുൾ എന്നിവയുടെ തിരക്കഥകൾ തയ്യാറാക്കി തിരക്കഥാകൃത്ത് എന്ന രീതിയിലും അനൂപ് തന്റെ പ്രതിഭ തെളിയിച്ചു.

Also Read: ഒന്നിച്ച് സ്വപ്നം കണ്ടു വളർന്നവർ; സൗഹൃദ ചിത്രവുമായി അനൂപ് മേനോൻ

വിട ദാസേട്ടാ, സുരക്ഷ ഉദ്യോഗസ്ഥന് വിട നൽകി താരങ്ങൾ

das, malayalam cinema, security guard

സിനിമാ സെറ്റുകളിൽ പ്രധാന സെക്യുരിറ്റിയായി പ്രവർത്തിച്ചിരുന്ന തിരുവനന്തപുരം കാട്ടാക്കട മാറനല്ലൂർ സ്വദേശിയായ ദാസ് (46) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. മഞ്ഞപ്പിത്തത്തിന് ചികിത്സയിലായിരുന്നു. ഭാര്യ ഷൈജ, നൈന ദാസ്, നയൻ ദാസ് എന്നിവരാണ് മക്കൾ. സംസ്കാരം നാളെ.

ചലച്ചിത്ര പ്രവർത്തകർക്കിടയിൽ ഏറെ പ്രിയങ്കരനായിരുന്നു ദാസ്. സിനിമയോടുള്ള തീവ്രമായ ഇഷ്ടമാണ് ദാസിനെ സഫാരി സ്യുട്ടണിഞ്ഞ് ചലച്ചിത്ര സെറ്റുകളിൽ സന്ദർശകരേയും ആൾക്കൂട്ടത്തേയും നിയന്ത്രിക്കുന്ന സെക്യുരിറ്റി ജോലിയിലേക്ക് എത്തിച്ചത്. കേരളത്തിൽ ഷൂട്ടിങ്ങിനെത്തുന്ന അന്യഭാഷാ ചിത്രങ്ങൾക്കും ദാസിന്റെ സേവനം ലഭിച്ചിരുന്നു. രാജ്യാന്തര ചലച്ചിത്ര മേള, മെഗാ സ്റ്റേജ് ഷോകൾ, താര വിവാഹങ്ങൾ, ഉദ്‌ഘാടന വേദികൾ തുടങ്ങി താരസാന്നിധ്യമുള്ളയിടത്തെല്ലാം ദാസിന്റെയും സംഘത്തിന്റെയും സാന്നിദ്ധ്യമുണ്ടായിരുന്നു. സിനിമകളിൽ ചെറിയ വേഷങ്ങളിലും ദാസ് പ്രത്യക്ഷപ്പെട്ടിരുന്നു.

Also Read: വിട ദാസേട്ടാ, സുരക്ഷ ഉദ്യോഗസ്ഥന് വിട നൽകി താരങ്ങൾ

അച്ഛനമ്മമാർക്കും സഹോദരിയ്ക്കുമൊപ്പം നിൽക്കുന്ന കുട്ടിക്കാലചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയ നടി

താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങൾ എപ്പോഴും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരാറുണ്ട്. നടി സംയുക്ത വർമ്മയുടെ ബാല്യകാലചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സംയുക്തയ്ക്ക് ഒപ്പം അച്ഛനമ്മമാർക്കും സഹോദരിയും ചിത്രത്തിലുണ്ട്. രവി വർമ്മ- ഉമ വർമ്മ ദമ്പതികളുടെ രണ്ടു പെൺമക്കളിൽ മൂത്തയാളാണ് സംയുക്ത.

 

View this post on Instagram

 

A post shared by Samyuktha Varma (@samyukthavarma) on

തൃശൂർ സ്വദേശിയായ സംയുക്ത തൃശൂർ കേരള വർമ കോളേജിൽ പഠിക്കുമ്പോഴാണ് ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. നാലുവർഷം മാത്രമേ അഭിനയിച്ചുള്ളുവെങ്കിലും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രതിഭ തെളിയിക്കാനും പ്രേക്ഷകരുടെ ഇഷ്ടം കവരാനും സംയുക്തയ്ക്ക് കഴിഞ്ഞു.

Also Read:  അച്ഛനമ്മമാർക്കും സഹോദരിയ്ക്കുമൊപ്പം നിൽക്കുന്ന കുട്ടിക്കാലചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയ നടി

അച്ഛന്റെ കൈകളിൽ ചിരിയോടെ ഗോകുൽ; കുടുംബചിത്രങ്ങൾ പങ്കുവച്ച് സുരേഷ് ഗോപി

അഭിനേതാവ്, രാഷ്ട്രീയ പ്രവർത്തകൻ എന്നതിലുപരി നല്ലൊരു അച്ഛനും മനുഷ്യസ്നേഹിയുമാണ് മലയാളത്തിന്റെ പ്രിയനടൻ സുരേഷ് ഗോപി. ബുദ്ധിമുട്ടുന്നവർക്ക് സഹായമെത്തിക്കാനും ദുരിതത്തിൽ പെട്ടുപോവുന്നവരുടെ കണ്ണീരൊപ്പാനുമൊക്കെ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ മുന്നിട്ടു ഇറങ്ങുന്ന സുരേഷ് ഗോപിയെ കുറിച്ച് ഏറെപ്പേർക്ക് അവരുടെ അനുഭവങ്ങൾ പറയാനുണ്ടാവും.

View this post on Instagram

. #GodBlessedBeing

A post shared by Suresh Gopi (@thesureshgopi) on

ഇപ്പോഴിതാ, കുടുംബത്തിനൊപ്പമുള്ള പഴയകാല ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയാണ് താരം. അച്ഛന്റെ കൈകളിൽ ചിരികളികളുമായി സന്തോഷത്തോടെ ഇരിക്കുന്ന മകൻ ഗോകുലിനെയും മകനും ഭർത്താവിനുമരികിൽ ചിരിയോടെ നിൽക്കുന്ന രാധികയേയും ചിത്രത്തിൽ കാണാം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Film malayalam cinema entertainment news roundup june 12

Next Story
ദാസ് എന്ന സിനിമാക്കാരനെ ഒരുപക്ഷെ നിങ്ങൾക്ക് അറിയില്ലായിരിക്കാം, പക്ഷെ…Das, Das passed away, mammootty, fefka, parvathy, ദാസ് അന്തരിച്ചു, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com