ബോളിവുഡിൽ ഇന്നും പ്രധാന ചർച്ചവിഷയം സുശാന്ത് സിങ് രജ്പുത് തന്നെയാണ്. ഇന്നലെ സുശാന്ത് സിങ് രജ്പുതിന്റെ അവസാനചിത്രം ‘ദിൽ ബെച്ചാര’യുടെ ട്രെയിലർ റിലീസ് ചെയ്തിരുന്നു. ഇതിന് വലിയ പ്രതികരണം സമൂഹമാധ്യമങ്ങളിലും യൂട്യൂബിലും ലഭിക്കുന്നത്. ട്രെയിലർ റിലീസ് ചെയ്തതു മുതൽ ഓരോരുത്തരും സുശാന്തിനെ വളരെയധികം മിസ് ചെയ്യുകയാണ്. ഈ അവസരത്തിൽ സുശാന്ത് കൂടെയില്ലാത്തതിന്റെ വേദനയാണ് എല്ലാവരിലും. സുശാന്തിന്റെ ഏറ്റവും അടുത്ത സുഹൃത്തും ബോളിവുഡ് താരവുമായ കൃതി സനോണും ഈ വേദനയിലാണ്.
കാണാനാകില്ല, കാണാതിരിക്കാനും; സുശാന്തിനോട് കൃതി പറയുന്നു
ചിത്രത്തിന്റെ ട്രെയിലർ പങ്കുവച്ചുകൊണ്ട് കൃതി കുറിച്ചതിങ്ങനെ: “ഇത് കാണുന്നത് വളരെ കഠിനമാണ്. പക്ഷെ കാണാതിരിക്കാൻ എനിക്കെങ്ങനെ സാധിക്കും!” സുശാന്തിന്റെ മരണത്തെ തുടർന്ന് കൃതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ഹൃദയഭേദകമായിരുന്നു. നിനക്കൊപ്പം പോയത് എന്റെ പാതി ഹൃദയമാണെന്നായിരുന്നു ഏറെ വൈകാരികമായ കുറിപ്പിൽ കൃതി പറഞ്ഞത്. ‘റാബ്ത’ എന്ന ചിത്രത്തിൽ സുശാന്തും കൃതിയുമായിരുന്നു മുഖ്യ വേഷത്തിൽ.
Read More: കാണാനാകില്ല, കാണാതിരിക്കാനും; സുശാന്തിനോട് കൃതി പറയുന്നു
സുശാന്തിനോടുള്ള സ്നേഹം ലൈക്കാക്കി മാറ്റി പ്രേക്ഷകർ; റെക്കോർഡ് സൃഷ്ടിച്ച് ‘ദിൽ ബെച്ചാര’ ട്രെയിലർ
ഇന്നലെ റിലീസ് ചെയ്ത ട്രെയിലറിന് റെക്കോർഡ് വ്യൂസും ലൈക്കുമാണ് ഒരു ദിവസം കൊണ്ട് കിട്ടിയിരിക്കുന്നത്. ആരാധകർ മുതൽ താരങ്ങൾ വരെ തീരാവേദനയോടെ ട്രെയിലർ ഷെയർ ചെയ്യുകയാണ്. ജൂലൈ ആറാം തിയ്യതി നാലുമണിക്കാണ് ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബിൽ റിലീസ് ചെയ്യുന്നത്. 24 മണിക്കൂറുകൾക്കുള്ളിൽ 4.8 മില്യൺ ലൈക്കും 21 മില്യൺ വ്യൂസുമാണ് ട്രെയിലർ സ്വന്തമാക്കിയത്. യൂട്യൂബ് ട്രെൻഡിംഗിലും ഒന്നാം സ്ഥാനത്താണ് ‘ദിൽ ബെച്ചാര’ ട്രെയിലർ. ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘അവഞ്ചേഴ്സ്: ദ എൻഡ്ഗെയിമിനെ’യാണ് സമാനമായ സ്വീകാര്യതയോടെ ഇതിനു മുൻപ് പ്രേക്ഷകർ വരവേറ്റത്.
Also Read: സുശാന്തിനോടുള്ള സ്നേഹം ലൈക്കാക്കി മാറ്റി പ്രേക്ഷകർ; റെക്കോർഡ് സൃഷ്ടിച്ച് ‘ദിൽ ബെച്ചാര’ ട്രെയിലർ
വിവാഹ ഒരുക്കങ്ങൾ തുടങ്ങിയോ? വൈറലായി മിയയുടെ ചിത്രങ്ങൾ
വിവാഹിതയാകാനുളള ഒരുക്കത്തിലാണ് മിയ ജോർജ്. കഴിഞ്ഞ മാസമായിരുന്നു മിയയുടെ വിവാഹ നിശ്ചയം. കോട്ടയം സ്വദേശിയായ അശ്വിനാണ് വരൻ. ബിസിനസുകാരനാണ്. ലോക്ക്ഡൗൺ ആയതിനാൽ വളരെ ലളിതമായിട്ടായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകൾ. കൊറോണയുുടെ സാഹചര്യത്തിൽ വിവാഹം ഉടനുണ്ടാവില്ലെന്ന് മിയയുടെ കുടുംബം അറിയിച്ചിരുന്നു. എന്നാൽ മിയയുടെ വിവാഹ ഒരുക്കങ്ങൾ തുടങ്ങിയെന്ന തരത്തിലുളള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മിയ വെഡ്ഡിങ് ഷോപ്പിങ്ങിലാണെന്ന തരത്തിൽ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
Also Read: വിവാഹ ഒരുക്കങ്ങൾ തുടങ്ങിയോ? വൈറലായി മിയയുടെ ചിത്രങ്ങൾ
ഞങ്ങൾ സന്തോഷത്തോടെയിരിക്കാനാണ് നീയാഗ്രഹിക്കുന്നതെന്നറിയാം; ചിരുവിന്റെ ഓർമകളിൽ മേഘ്നയും കുടുംബവും
കഴിഞ്ഞ മാസം അന്തരിച്ച ചിരഞ്ജീവി സർജയുടെ ഓർമകൾക്കു മുന്നിൽ പ്രാർത്ഥനാപുഷ്പങ്ങളർപ്പിക്കുകയാണ് നടിയും ഭാര്യയുമായ മേഘ്നരാജും കുടുംബാംഗങ്ങളും. ചിരഞ്ജീവി യാത്രയായിട്ട് ഒരു മാസം പിന്നിടുമ്പോൾ താരത്തിന്റെ ആത്മശാന്തിയ്ക്കായി വീട്ടിൽ പ്രത്യേക പ്രാർത്ഥനായോഗം നടത്തുകയാണ് കുടുംബം. ജൂൺ ഏഴിനായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് കന്നടതാരം ചിരഞ്ജീവി സർജ (39) അന്തരിച്ചത്. ആരാധാകർക്കും കുടുംബാംഗങ്ങൾക്കുമെല്ലാം വലിയ ആഘാതമായിരുന്നു താരത്തിന്റെ മരണം.
Also Read: ഞങ്ങൾ സന്തോഷത്തോടെയിരിക്കാനാണ് നീയാഗ്രഹിക്കുന്നതെന്നറിയാം; ചിരുവിന്റെ ഓർമകളിൽ മേഘ്നയും കുടുംബവും
പ്രാർത്ഥനായോഗത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മേഘ്ന. പ്രിയപ്പെട്ടവനെ കുറിച്ചുള്ള ഹൃദയസ്പർശിയായൊരു കുറിപ്പും മേഘ്ന പങ്കുവച്ചിട്ടുണ്ട്. “പ്രിയപ്പെട്ട ചിരു…. നീയൊരു ആഘോഷമായിരുന്നു, എന്നുമെപ്പോഴും… അങ്ങനെയല്ലാതെയിരിക്കാൻ നീ ആഗ്രഹിക്കുന്നില്ലെന്നറിയാം. ചിരുവാണ് എന്റെ ചിരികൾക്കു പിന്നിലെ കാരണം, നീയെനിക്ക് തന്നതെല്ലാം വിലപ്പിടിപ്പുള്ളതാണ്,” മേഘ്ന കുറിക്കുന്നു.
പുറകിൽ പല കളികളുമുണ്ട്, കാലം തെളിയിക്കും; ആരോപണങ്ങൾക്ക് പാർവതിയുടെ മറുപടി
മലയാള സിനിമയിലെ വനിത കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവിനെതിരെ സംവിധായിക വിധു വിൻസെന്റും കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യറും ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി സംഘടനയിലെ അംഗവും നടിയുമായ പാർവതി തിരുവോത്ത്. ആൽബർട്ട് കാമുവിനെ ഉദ്ധരിച്ചുകൊണ്ട് പാർവതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ വിമർശനങ്ങളുമായി നിരവധി പേർ എത്തിയിരുന്നു. സാഹിത്യമല്ല, മറിച്ച് കൃത്യമായ മറുപടിയാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന കമന്റുകളോട് പ്രതികരിക്കുകയായിരുന്നു പാർവതി.
പുരുഷന്മാർ സ്ത്രീകളെ വച്ച് പല കളികളും കളിക്കുമെന്നും എന്നാൽ സത്യം കാലം തെളിയിക്കുമെന്നും പാർവതി പറയുന്നു. അപവാദ പ്രചരണങ്ങളിൽ വിശ്വസിക്കാതെ മുന്നോട്ട് പോകാമെന്നും അവർ കൂട്ടിച്ചേർത്തു. ആരെന്ത് പറഞ്ഞാലും എന്താണ് സംഭവിക്കുന്നതെന്ന് തങ്ങൾക്കറിയാം, തങ്ങൾ എല്ലാവരേയും കൂട്ടിപ്പിടിക്കുകയേ ചെയ്തിട്ടുള്ളൂ, പരസ്പരം ബഹുമാനിക്കുന്നവരാണ് സംഘടനയിലെ അംഗങ്ങളെന്നും പാർവതി വ്യക്തമാക്കി. പൊതുവിചാരണകൾക്ക് ചെവി കൊടുക്കുന്നില്ലെന്നും സംഘടനയിലെ അംഗങ്ങൾ എല്ലാവരും നിലവിലെ വിഷയം ചർച്ച ചെയ്യുന്നുണ്ടെന്നും പാർവതി പറയുന്നു.
Also Read: പുറകിൽ പല കളികളുമുണ്ട്, കാലം തെളിയിക്കും; ആരോപണങ്ങൾക്ക് പാർവതിയുടെ മറുപടി
നിന്റെയീ ചിരി കാണുമ്പോള്‍ മനസ്സു നിറയുന്നൂ, മേഘ്നാ
ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിതമായി വിയോഗത്തിന്റെ നടുക്കത്തിൽ നിന്നും ഇനിയും മോചിതയായിട്ടില്ല ഭാര്യയും നടിയുമായ മേഘ്നരാജും കുടുംബാംഗങ്ങളും. കഴിഞ്ഞ ജൂൺ ഏഴിനായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് മുപ്പത്തിയൊമ്പതുകാരനായ ചിരഞ്ജീവി അന്തരിച്ചത്. ആദ്യകൺമണിയെ കാത്തിരിക്കുന്നതിനിടയിലാണ് മേഘ്നയെ തനിച്ചാക്കി ചിരഞ്ജീവി വിടപറയുന്നത്, ചിരഞ്ജീവി മരിക്കുമ്പോൾ മൂന്നുമാസം ഗർഭിണിയായിരുന്നു മേഘ്ന.
പ്രാർത്ഥനായോഗത്തിൽ നിന്നുള്ള ചിത്രങ്ങളും പ്രിയപ്പെട്ടവനെ കുറിച്ചുള്ള ഹൃദയസ്പർശിയായൊരു കുറിപ്പും മേഘ്ന പങ്കുവച്ചിരുന്നു. അതിന് നടി അഹാന കൃഷ്ണ നൽകി. മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “നിന്റെയീ ചിരി കാണുമ്പോൾ മനസ്സു നിറയുന്നു,” എന്നാണ് അഹാന കുറിക്കുന്നത്. കരച്ചിലിനും സങ്കടങ്ങൾക്കും വേദനകൾക്കുമൊടുവിൽ സാധാരണജീവിതത്തിലേക്ക് മേഘ്ന തിരിച്ചുവരുന്ന സന്തോഷമാണ് അഹാനയുടെ കമന്റിൽ നിറയുന്നത്.