ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യ കേസിൽ തിങ്കളാഴ്ച സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിയുടെ മൊഴിയെടുക്കാൻ ഒരുങ്ങുകയാണ് പൊലീസ്. സഞ്ജയ് ലീലാ ബൻസാലി തന്റെ ചില സിനിമകളിൽ സുശാന്തിന് കഥാപാത്രങ്ങളെ വാഗ്ദാനം ചെയ്തിരുന്നെങ്കിലും മറ്റൊരു വലിയ പ്രൊഡക്ഷൻ ഹൗസുമായി സുശാന്ത് കരാർ ഒപ്പിട്ടിരുന്നതിനാലും ഡേറ്റുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായതിനാലും ആ പ്രൊജക്റ്റുകൾ നടന്നിരുന്നില്ല.
ഏതൊക്കെ സാഹചര്യങ്ങളിലൂടെയാണ് സുശാന്ത് കടന്നുപോയതെന്നും ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങൾ എന്തെല്ലാമാണെന്നുമാണ് പൊലീസ് ഇപ്പോൾ മനസ്സിലാക്കാൻ ശ്രമിക്കുന്നത്. സുശാന്ത് സിങ്ങിന്റെ വിഷാദത്തിനു പിന്നിലെ കാരണങ്ങൾ അന്വേഷിക്കുന്ന പൊലീസ് പ്രൊഫഷണൽ വൈരാഗ്യത്തിനുള്ള സാധ്യതകളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.
ആത്മവിമര്‍ശനത്തിന്റെ കരുത്ത് ഡബ്ല്യുസിസിക്ക് ഉണ്ടാകട്ടെ; രാജിവച്ച് വിധു വിൻസെന്റ്
സിനിമ മേഖലയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവിൽ നിന്നും രാജിവെച്ച് സംവിധായിക വിധു വിൻസെന്റ്. ഫെയ്സ്ബുക്ക് പേജിലൂടെയാണ് വിധു ഇക്കാര്യം പങ്കുവച്ചത്.
“വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ വിമെൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്. പലപ്പോഴും WCC യുടെ നിലപാടുകൾ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയിൽ മാധ്യമ സുഹൃത്തുക്കൾ ഇത് ഒരു അറിയിപ്പായി കരുതുമല്ലോ. സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും WCC തുടർന്നും നടത്തുന്ന യോജിപ്പിൻ്റെ തലങ്ങളിലുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും, ഒപ്പം മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിൻ്റെ കരുത്ത് WCC ക്കുണ്ടാകട്ടെ എന്നും ആശംസിക്കുന്നു,” വിധു പറയുന്നു.
ഞാനെന്നെ തന്നെ ഇംപ്രസ് ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ: സാമന്ത
ലോക്ക്ഡൗൺ കാലത്ത് വീണുകിട്ടിയ സമയം കുടുംബത്തിനൊപ്പം ഫലപ്രദമായി ചെലവഴിക്കുകയാണ് തെന്നിന്ത്യൻ താരം സാമന്ത അക്കിനേനി. പാചകവും കൃഷിയുമൊക്കെയായി സജീവമാണ് താരം. ഇപ്പോഴിതാ, തന്റെ പാചകപരീക്ഷണങ്ങൾ പങ്കുവയ്ക്കുകയാണ് താരം. ടോം യം സൂപ്പും ബ്രൗൺ റൈസ് ന്യൂഡിൽസും ഉണ്ടാക്കിയ വിശേഷങ്ങളാണ് താരം പങ്കുവയ്ക്കുന്നത്. ഈ ദിവസങ്ങളിൽ താൻ തന്നെത്തന്നെ ഇംപ്രസ് ചെയ്യുകയാണെന്നാണ് സാമന്ത കുറിക്കുന്നത്.
വീട്ടിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി ആലിയ
വീട്ടിലേക്ക് ഒരു പുതിയ അതിഥിയെത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട്. വളർത്തു പൂച്ച ജൂനിപെറിനെ പരിചയപ്പെടുത്തികൊണ്ടുള്ള ആലിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ആലിയയ്ക്ക് ഒപ്പം സഹോദരി ഷഹീനെയും ചിത്രത്തിൽ കാണാം.
മകൾ ജനിച്ച സന്തോഷം പങ്കുവച്ച് ജൂഡ് ആന്റണി
‘ഓം ശാന്തി ഓശാന’ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിൽ നിരവധി ആരാധകരെ നേടിയെടുത്ത സംവിധായകനാണ് ജൂഡ് ആന്റണി. നിവിൻ പോളിയും നസ്രിയ നസിമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ബോക്സോഫിൽ വൻ വിജയമായിരുന്നു. തന്റെ ജീവിതത്തിലെ സന്തോഷകരമായൊരു വാർത്ത പങ്കുവച്ചിരിക്കുകയാണ് ജൂഡ് ഇപ്പോൾ.
ജൂഡിനും ഭാര്യ ഡയാനയ്ക്കും രണ്ടാമതും കുഞ്ഞ് പിറന്നിരിക്കുന്നു. ജൂലൈ 1 നാണ് കുഞ്ഞ് ജനിച്ചതെങ്കിലും ഇന്നാണ് ജൂഡ് ഈ സന്തോഷഷവാർത്ത അറിയിച്ചത്. ‘ജൂലൈ ഒന്ന്. ദൈവം ഞങ്ങൾക്ക് രണ്ടാമതും മാലാഖയെ തന്ന ദിവസം’ എന്നാണ് മകളുടെ കുഞ്ഞി കൈ കാണിക്കുന്ന ചിത്രം ഷെയർ ചെയ്തുകൊണ്ട് ജൂഡ് കുറിച്ചത്. ഇസബെൽ അന്ന ജൂഡ് എന്നാണ് മകളുടെ പേരെന്നും ജൂഡ് പറയുന്നു.
View this post on Instagram
ജൂലൈ ഒന്ന് . ദൈവം ഞങ്ങൾക്ക് രണ്ടാമതും മാലാഖയെ തന്ന ദിവസം . Izabel Anna Jude
Read more: ജൂഡിന്റെ മാലാഖ കുഞ്ഞ് ഇസബെൽ; മകൾ ജനിച്ച സന്തോഷം പങ്കുവച്ച് താരം
തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും മോശം ഡാന്‍സര്‍; വീഡിയോ പങ്കുവച്ച് മാധവൻ
‘ഞങ്ങള്‍ക്ക് മാഡിയുടെ മൂണ്‍ വാക്ക് വേണ്ട, ഒരു പുഞ്ചിരി മാത്രം മതി,’ ദക്ഷിണേന്ത്യൻ സിനിമയുടെ നിറ പുഞ്ചിരിയായ നടൻ മാധവനോട് ഒരു ആരാധിക പറഞ്ഞ വാക്കുകളാണിത്. 2003ല്‍ പുറത്തിറങ്ങിയ ‘നള ദമയന്തി’ എന്ന ചിത്രത്തിലെ ”തിരുമാഗംല്യ ധാരണം” എന്ന ഗാനത്തിന്റെ നൃത്തരംഗം ഈ ക്യൂട്ട് സോങ് വീണ്ടും കാണുകയാണ് എന്ന ക്യാപ്ഷനോടെ പങ്കുവച്ചിരുന്നു. ഇത് റീട്വീറ്റ് ചെയ്ത് ”തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും മോശം നര്‍ത്തകന്‍” എന്നാണ് മാധവന്‍ കുറിച്ചത്.
എന്നാല്‍ തളരാത്ത മനസാണ് താങ്കള്‍ക്ക്, ഒരോ പരാജയത്തിന് ശേഷവും ശോഭയോടെ തിളങ്ങുന്ന ഒരു നക്ഷത്രത്തെ പോലെ നിങ്ങള്‍ ഉയര്‍ത്തേഴുന്നേറ്റു. ഞങ്ങള്‍ക്ക് മാഡിയുടെ മൂണ്‍ വാക്ക് വേണ്ട, ഒരു പുഞ്ചിരി മാത്രം മതി എന്നാണ് ആരാധകരുടെ കമന്റ്.
To the worst dancer in the history of tamil cinema??? https://t.co/I3MnrGZevy
— Ranganathan Madhavan (@ActorMadhavan) July 3, 2020
ഓരോ ദിവസവും നിന്നെയോർത്താണ് എണീക്കുന്നത്; സുശാന്തിന്റെ ഓർമകളിൽ ഭൂമിക ചാവ്‌ല
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിന്റെ നടുക്കത്തിലാണ് ഇപ്പോഴും ബോളിവുഡ്. ജൂൺ 14 നായിരുന്നു സുശാന്തിന്റെ മരണം. ദിവസങ്ങൾ പിന്നിട്ടിട്ടും സുശാന്തിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുന്നക് നിരവധി പേരാണ്. നടൻ ഭൂമിക ചാവ്‌ലയാണ് ഇപ്പോൾ സുശാന്തിനെക്കുറിച്ച് വികാരഭരിതമായ ഒരു കുറിപ്പുമായി രംഗത്തെത്തിയത്. 2016 ൽ നീരജ് പാണ്ഡെയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘എംഎസ് ധോണി ബയോപിക് എംഎസ് ധോണി: ദി അൺടോൾഡ് സ്റ്റോറി’ എന്ന ചിത്രത്തിൽ ഭൂമികയും സുശാന്തും ഒരുമിച്ച് അഭിനയിച്ചിരുന്നു.
ഇൻസ്റ്റഗ്രാമിലാണ് സുശാന്തിനെക്കുറിച്ചുള്ള ഓർമകൾ ഭൂമിക പങ്കുവയ്ക്കുന്നത്. “ഏകദേശം 20 ദിവസമായി… ഞാൻ നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നു. അത് എന്തിനാലാണെന്ന് ഇപ്പോഴും ആശ്ചര്യപ്പെടുന്നു… ഒരു കഥാപാത്രമായി മാത്രം സ്‌ക്രീൻ സ്‌പെയ്‌സ്പങ്കിട്ടെങ്കിലും ഇപ്പോഴും എന്തെല്ലാമോ ഒരുമിച്ച് ബന്ധപ്പിക്കുന്ന… അത് വിഷാദമായിരുന്നെങ്കിൽ – വ്യക്തിപരമാണെങ്കിൽ – നിങ്ങൾക്ക് സംസാരിച്ചിരിക്കാമായിരുന്നു… അത് പ്രൊഫഷണലായിരുന്നുവെങ്കിൽ – നിങ്ങൾ ഇതിനകം തന്നെ അത്തരം നല്ല സിനിമകൾ ചെയ്തിട്ടുണ്ട്.. അതെ, ഇവിടെ അതിജീവിക്കുന്നത് എളുപ്പമല്ലെന്ന് ഞാൻ സമ്മതിക്കുന്നു,” ഭൂമിക കുറിച്ചു.
Read more: എന്റെ ചേച്ചി, അമ്മയും: ഉഷാറാണിയുടെ ഓർമകളിൽ സഹോദരി രജനി