ഇന്ത്യന്‍ സിനിമാ ലോകത്തിനു മറ്റൊരു നഷ്ടം കൂടി സമ്മാനിച്ച വെള്ളിയാഴ്ചയാണ് കടന്നു പോകുന്നത്. ബോളിവുഡ് മുതല്‍ ഇങ്ങു തെന്നിന്ത്യ വരെയുള്ള സിനിമകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നൃത്തസംവിധായിക സരോജ് ഖാന് എഴുപത്തിയൊന്നാം വയസ്സില്‍ വിട വാങ്ങിയതാണ് ബോളിവുഡിലെ പ്രധാന വാര്‍ത്ത. മലയാളത്തില്‍ സുരേഷ് ഗോപി ചിത്രം നേരിടുന്ന കോടതി വിലക്ക് മുതല്‍ ഇന്ന് ടി ടി റിലീസ് ചെയ്ത ‘സൂഫിയും സുജാതയും’ ഓണ്‍ലൈനില്‍ ചോര്‍ന്നത് വരെയുള്ള വാര്‍ത്തകളാണ് മലയാളത്തില്‍.
Saroj Khan passes away: നൃത്ത സംവിധായിക സരോജ് ഖാന് അന്തരിച്ചു
വിഖ്യാത ബോളിവുഡ് കൊറിയോഗ്രാഫറായ സരോജ് ഖാന് ഹൃദയസ്തംഭനത്തെ തുടർന്ന് ഇന്ന് പുലർച്ചെ മുംബൈയിലെ ഗുരു നാനാക്ക് ആശുപത്രിയില്‍ അന്തരിച്ചു. 40 വർഷത്തിലേറെ നീളുന്ന സിനിമാ ജീവിതത്തില്‍ രണ്ടായിരത്തിലധികം ഗാനങ്ങളുടെ നൃത്ത സംവിധാനം സരോജ് ഖാൻ നിർവ്വഹിച്ചിരുന്നു. ‘ദ മദർ ഓഫ് ഡാൻസ്, കൊറിയോഗ്രാഫി ഇൻ ഇന്ത്യ’ എന്നൊക്കെ അറിയപ്പെട്ടിരുന്ന സരോജ് ഖാന്റെ മരണത്തിൽ സിനിമാ രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു.
Read in IeMalayalam
- വിഖ്യാത നൃത്ത സംവിധായിക സരോജ് ഖാന് അന്തരിച്ചു
- നിങ്ങളൊരു ഇതിഹാസമായിരുന്നു; സരോജ് ഖാന് ആദരാഞ്ജലി അർപ്പിച്ച് മോഹൻലാൽ
- സരോജ് ഖാന് (1948-2020); ഓര്‍മ്മച്ചിത്രങ്ങള്‍
Read in Indian Express
- Choreographer Saroj Khan passes away
- Saroj Khan: The legend who made stars dance to her tunes
- Saroj Khan dead at 71: ‘Her songs were a master class in choreography’
- Shah Rukh Khan pays tribute to Saroj Khan: My first genuine teacher in the film industry
- Amitabh Bachchan remembers Saroj Khan: You gave us rhythm, style and grace of movement
- Madhuri Dixit mourns Saroj Khan’s death: She taught me not just dance but so much more
മികച്ച പ്രതികരണം നേടി ‘സൂഫിയുടെയും സുജാതയുടെയും’ പ്രണയം
കോവിഡാനന്തര മലയാളസിനിമയിലെ ആദ്യ റിലീസ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് അതിഥി റാവു ഹൈദാരിയും ജയസൂര്യയും നവാഗതനായ ദേവ് മോഹനും പ്രധാന വേഷത്തിലെത്തുന്ന ‘സൂഫിയും സുജാതയും’. ഇന്ന് പുലർച്ചെ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
കോവിഡ് പ്രതിസന്ധിയില്‍ കൂപ്പുകുത്തുന്ന സിനിമാ വ്യവസായത്തിനു ഒരാശ്വാമായാണ് ഒടിടി റിലീസുകള്‍ എത്തുന്നത്. പൂര്‍ത്തീകരിച്ച സിനിമകള്‍ പ്രേക്ഷകസമക്ഷം എത്തിക്കാനും തിയേറ്റര്‍ റിലീസോളം ഇല്ലെങ്കിലും ഒരു ചെറിയ ലാഭം നേടാനും ഒക്കെയുള്ള സാധ്യതകളാണ് ഒടിടി പ്ലാറ്റ്ഫോമുകള് തുറന്നു വയ്ക്കുന്നത്. യാഥാസ്ഥികര്‍ ഇതിനു തുടക്കം മുതലേ എതിര്‍പ്പ് പ്രകടിപ്പുക്കുന്നും ഉണ്ടായിരുന്നു. ലാഭവിഹിതം കുറയുന്നു എന്നതിനേക്കാള്‍ അവര്‍ വിഷയമാക്കിയത് പൈറസിയാണ്. തിയേറ്ററില്‍ നിന്നും ചോരുന്നതിനേക്കാള്‍ എത്രയോ വേഗത്തിലും എളുപ്പത്തിലും ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്നും ചിത്രം ലീക്ക് ആവാന്‍ സാധ്യതയുണ്ട് എന്നാണു അവര്‍ വാദിച്ചത്.
‘സൂഫിയും സുജാതയും’ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചിത്രത്തിന്റെ വ്യാജ പകര്‍പ്പ് ഓണ്‍ലൈനില്‍ എത്തിയത് ഈ പുതിയ മുന്നേറ്റത്തിനു വലിയ തിരിച്ചടിയാണ്.
Read in IeMalayalam
- Sufiyum Sujathayum Review: മതത്തിന് മുന്നിൽ പ്രണയം വീണ്ടും തോല്‍ക്കുമ്പോള്‍; ‘സൂഫിയും സുജാതയും’ റിവ്യൂ
- Sufiyum Sujathayum Full Movie Leaked Online: റിലീസ് ദിനം തന്നെ പൈറസിയ്ക്കിരയായി ‘സൂഫിയും സുജാതയും’
- Sufiyum Sujatayum actor Aditi Rao Hydari: കണ്ണുകൾ കൊണ്ട് സംസാരിക്കുന്ന പെൺകുട്ടി: ‘സൂഫിയും സുജാതയും’ വിശേഷങ്ങളുമായി അതിഥി റാവു ഹൈദരി
Read in Indian Express
- Sufiyum Sujatayum review: Aditi Rao Hydari-starrer doesn’t live up to its premise
- Sufiyum Sujatayum movie release LIVE UPDATES: Aditi Rao Hydari’s performance gets a thumbs up from fans
സിനിമയിലെ ചൂഷണങ്ങൾക്ക് മൂക്കുകയറിടാൻ ഫെഫ്ക
സിനിമയിൽ അവസങ്ങൾ നൽകാമെന്ന് പറഞ്ഞ് കബളിപ്പിക്കുന്നവർക്കെതിരെ നടപടിയുമായി സിനിമാ സംഘടനയായ ഫെഫ്ക. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് സിനിമാ മേഖലയ്ക്ക് മൊത്തം അവമതിപ്പുണ്ടാക്കുന്ന ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നും സിനിമാ രംഗത്തേക്ക് വരാനാഗ്രഹിക്കുന്നവർ ഈ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഇത്തരം ദുരനുഭവങ്ങളുമായി ബന്ധപ്പെട്ട് പരാതികൾ നൽകാനും, കാസ്റ്റിങ് കോളുകളുടെ ആധികാരികത അന്വേഷിക്കാനും പുതിയ സംവിധാനങ്ങളും ഫെഫ്ക ഏർപ്പെടുത്തിയതായും = ഫെഫ്ക അറിയിച്ചു.
സുരേഷ് ഗോപി ചിത്രത്തിന് കോടതി വിലക്ക്
സുരേഷ്ഗോപിയുടെ 250ാം ചിത്രമായ ‘കടുവാക്കുന്നേൽ കുറുവച്ചന്’ കോടതി വിലക്ക്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കാനിരുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാത്യു തോമസ്, രചന ഷിബിന്‍ ഫ്രാന്‍സിസ്.
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’ എന്ന ചിത്രത്തിന്റെ പിന്നണി പ്രവർത്തകരാണ് ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത്. ‘കടുവ’യുടെ തിരക്കഥയും കഥാപാത്രവും സുരേഷ്ഗോപി ചിത്രത്തിനായി പകർപ്പവകാശം ലംഘിച്ച് പകർത്തി എന്നാണ് ഹർജിക്കാരുടെ ആരോപണം. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാം ആണ് ‘കടുവ’യുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
സുരേഷ്ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് ജിനുവാണ് എറണാകുളം ജില്ലാ കോടതിയിൽ ഹർജി നൽകിയത്. ഹർജി സ്വീകരിച്ച കോടതി സുരേഷ്ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗ്, സോഷ്യൽ മാധ്യമങ്ങളിലുൾപ്പെടെ നടത്തുന്ന പ്രചരണം എന്നിവ തടഞ്ഞ് ഉത്തരവായി.
Read Full Story Here: സുരേഷ് ഗോപി ചിത്രത്തിന് കോടതി വിലക്ക്
ഇനി വരും ജന്മങ്ങൾ നീ കൂടെ വേണം; സുശാന്ത് അങ്കിതയോട് പ്രണയം പറഞ്ഞതിങ്ങനെ
അകാലത്തില്‍ വിട പറഞ്ഞ ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്പുത്തിന്റെ ഓര്‍മ്മകളുടെ ഒരു കുത്തൊഴുക്കാണ് സോഷ്യല്‍ മീഡിയയില്‍. ഏറ്റവും പുതിയതായി ഷെയര്‍ ചെയ്യപ്പെടുന്നത് അദ്ദേഹത്തിന്റെ സുഹൃത്തും പൂര്‍വ്വ കാമുകിയുമായ അങ്കിതയുടെ ഒരു വീഡിയോയാണ്. സോണി ടിവിയുടെ റിയാലിറ്റി ഷോയിൽ വച്ച് സുശാന്ത് അങ്കിതയോട് പ്രണയം തുറന്നു പറയുന്ന ഒരു ക്ലിപ്പ് ആണ് ആരാധകരില്‍ ഇപ്പോള്‍ നോവായി നിറയുന്നത്.
പ്രിയങ്ക ചോപ്രയും മാധുരി ദീക്ഷിത്തുമെല്ലാം വിധികര്‍ത്താക്കള്‍ ആയ പരിപാടിയുടെ അവതാരക സുശാന്തിനോട് ആവശ്യപ്പെടുന്നുണ്ട്, ‘അങ്കിതയോട് പറയാനുള്ളത് പറഞ്ഞോളൂ’ എന്ന്. തുടര്‍ന്ന് അങ്കിതയെ സ്റ്റേജിലേക്ക് വിളിച്ച് സുശാന്ത് പറഞ്ഞു.
‘സുന്ദരിയാണ് നീ. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്. കഴിഞ്ഞ ഏഴ് ജന്മങ്ങളിൽ പറയാൻ കഴിയാതെ പോയത്, അടുത്ത ഏഴ് നിമിഷങ്ങളിൽ ഞാൻ പറയാൻ പോകുകയാണ്. അടുത്ത ഏഴ് ജന്മങ്ങളിലും നിനക്കൊപ്പം ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,’ സ്റ്റേജിൽ മുട്ടുകുത്തി നിന്ന് സുശാന്ത് അങ്കിതയുടെ കൈയിൽ ചുംബിക്കുമ്പോള്‍ അങ്കിതയുടെ ചുണ്ടിൽ ചിരി വിടരുകയും കണ്ണുകൾ നിറയുകയും ചെയ്യുന്നുണ്ട്.
Read Full Story Here: ഇനി വരും ജന്മങ്ങൾ നീ കൂടെ വേണം; സുശാന്ത് അങ്കിതയോട് പ്രണയം പറഞ്ഞതിങ്ങനെ
പൂര്‍ണിമയെ സ്വപ്നലോകത്തെത്തിച്ച പൂര്വ്വകാലചിത്രം
സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് നടി പൂർണിമ ഇന്ദ്രജിത്തും അഹാന കൃഷ്ണയും. ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 16 വർഷങ്ങൾക്കു മുൻപുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത് പൂർണിമയാണ്. ചിത്രത്തിൽ ഗർഭിണിയായ പൂർണിമയേയും കുട്ടിയായ അഹാനയേയും കാണാം. ഒപ്പം അഹാനയുടെ അമ്മ സിന്ധു കൃഷ്ണയുമുണ്ട്. ഓർമശേഖരത്തിൽ നിന്നും അഹാന അയച്ചു തന്ന ചിത്രം തന്നെ മറ്റേതോ ലോകത്തേക്ക് കൂട്ടികൊണ്ടുപോയി എന്നാണ് പൂർണിമ കുറിക്കുന്നത്.
“ഇന്നലെ രാത്രിയാണ് അഹാന 16 വർഷം മുൻപുള്ള ഈ ചിത്രം എനിക്ക് അയച്ചു തന്നത്. പിന്നെ ഉറക്കത്തിൽ ഞാൻ ഗർഭിണിയായ എന്നെ സ്വപ്നം കണ്ടു! ശരിക്കും യഥാർത്ഥമാണെന്നു തോന്നിപ്പിക്കുന്നതായിരുന്നു ആ സ്വപ്നം. ഭാരമേറിയ ശരീരവുമായാണ് ഞാനുണർന്നത്. (വാസ്തവത്തിൽ, ഇന്നലെ വൈകുന്നേരം നടത്തിയ ക്രോസ് ഫിറ്റ് വർക്ക് ഔട്ടുകൾ സമ്മാനിച്ച അസ്വസ്ഥതയായിരുന്നു അത്.) ഉപബോധമനസ്സ് എത്ര ശക്തമാണെന്ന് അവിശ്വസനീയമായ ഒന്നാണ്. അത് കാര്യങ്ങളെ അതിമനോഹരമായി സൃഷ്ടിക്കുകയും ദൃശ്യവത്കരിക്കുകയും ചെയ്യുന്നു. ഞാൻ മറ്റൊരു തലത്തിലേക്ക് പോയി, അവിടെ കുറച്ചു പേരെ കണ്ടുമുട്ടി, തിരിച്ചു വന്നു,” പൂർണിമ കുറിച്ചതിങ്ങനെ.
അഹാന പൂര്‍ണിമയ്ക്ക് അയച്ച ചിത്രം ഇതാണ്.
എത്ര പെട്ടെന്നാണ് അവൾ വളർന്നത്…
സംവിധായികയും നടിയുമായ ഗീതു മോഹൻദാസ് വളരെ വിരളമായേ തന്റെ കുടുംബ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുള്ളൂ. മകൾ ആരാധനയുടെ എഴുത്തുകളും വളരെ കുഞ്ഞായിരിക്കുമ്പോൾ ഉള്ള ചിത്രങ്ങളുമാണ് ഗീതു ഇന്ന് പങ്കു വച്ചിരിക്കുന്നത്. മകൾ എത്ര പെട്ടെന്നാണ് വളർന്നത് എന്ന് ആശ്ചര്യപ്പെടുകയാണ് ഗീതു.
ഗീതു പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി ഗീതുവിന്റെ അടുത്ത സുഹൃത്തുക്കളായ മഞ്ജു വാര്യരും പൂർണിമ ഇന്ദ്രജിത്തുമെത്തി. ‘എന്റെ വാവ’ എന്നാണ് പൂർണിമ ആരാധനയുടെ ചിത്രത്തിന് നൽകിയ കമന്റ്. മഞ്ജുവും തന്റെ സ്നേഹം അറിയിച്ചു. ‘ആരുപ്പക്ഷി’ എന്നാണ് ഗായകൻ ഷഹബാസ് അമന്റെ കമന്റ്.
Read Full Story Here: എത്ര പെട്ടെന്നാണ് അവൾ വളർന്നത്; മകളെ കുറിച്ച് ഗീതു മോഹൻദാസ്
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook