scorecardresearch
Latest News

വിധുവിന് മറുപടിയുമായി പാർവതി, പുതിയ വീടിന്റെ വിശേഷങ്ങളുമായി നമിത; ഇന്നത്തെ സിനിമാവാർത്തകൾ

ബിഗ് ബിയുടെ ആരോഗ്യനിലയിൽ ഭയപ്പെടേണ്ടതില്ലെന്ന് ഡോക്ടർമാർ, വിധുവിന്റെ ആരോപണങ്ങൾ വേദനിപ്പിച്ചുവെന്ന് പാർവതി, പുതിയ വീടിന്റെ വിശേഷങ്ങളുമായി നമിത, മകന്റെ പേരിനു പിന്നിലെ കഥയുമായി ടൊവിനോ- ഇന്നത്തെ പ്രധാന സിനിമാവാർത്തകൾ

വിധുവിന് മറുപടിയുമായി പാർവതി, പുതിയ വീടിന്റെ വിശേഷങ്ങളുമായി നമിത; ഇന്നത്തെ സിനിമാവാർത്തകൾ

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്യര്യ റായ്, മകൾ ആരാധ്യ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ച വാർത്തകൾ അൽപ്പം വേവലാതിയോടെയാണ് സിനിമാമേഖലയും ആരാധകരും കേട്ടത്. അമിതാഭ് ബച്ചന്റെയും മകൻ അഭിഷേക് ബച്ചന്റെയും ആരോഗ്യസ്ഥിതിയിൽ നിലവിൽ ഭയപ്പെടേണ്ട അവസ്ഥയില്ല എന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.

നാനാവതി ഹോസ്പിറ്റലിലാണ് അമിതാഭ് ബച്ചനും അഭിഷേകും ചികിത്സയിലുള്ളത്. ജൂലൈ 11നാണ് ഇരുവർക്കും കോവിഡ്-19 സ്ഥിതീകരിച്ചത്. ഇന്നലെ ഐശ്വര്യറായ്, മകൾ ആരാധ്യ എന്നിവർക്കും കോവിഡ് 19 സ്ഥിതീകരിച്ചിരുന്നു. ഡോക്ടർമാർ തീരുമാനമെടുക്കുന്നതു വരെ താനും പിതാവും ആശുപത്രിയിൽ തുടരുമെന്ന് അഭിഷേക് ബച്ചൻ പറയുന്നു.

വിധുവിന്റെ ആരോപണങ്ങൾ വേദനിപ്പിക്കുന്നു: പാര്‍വ്വതി തിരുവോത്ത്

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ‘വിമന്‍ ഇന്‍ സിനിമ കളക്റ്റിവില്‍’ (ഡബ്ല്യൂസിസി) നിന്ന് സംഘടനയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളും സംവിധായികയുമായ വിധു വിൻസെന്റ് രാജി വച്ചത് കുറച്ചു നാളുകള്‍ക്ക് മുന്‍പാണ്. സംഘടനയ്ക്കകത്തെ വേര്‍തിരുവുകളെക്കുറിച്ചും ഇരട്ടത്താപ്പിനെക്കുറിച്ചുമൊക്കെ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് വിധു ഡബ്ല്യൂസിസിയുടെ പടിയിറങ്ങിയത്. ‘ഞാന്‍ നിങ്ങളില്‍ ഒരാളല്ല എന്ന് ബോധ്യപ്പെടുത്തിത്തന്നത്തിനു നന്ദി’ എന്ന് പറഞ്ഞ വിധു പ്രധാനമായും വിരല്‍ ചൂണ്ടിയത് ഡബ്ല്യൂസിസി അംഗങ്ങളായ പാര്‍വ്വതി തിരുവോത്ത്, ദീദി ദാമോദരന്‍ എന്നിവര്‍ക്ക് നേരെയായിരുന്നു.

വിധുവിന്റെ രാജിയുമായി ബന്ധപ്പെട്ടു ഡബ്ല്യൂസിസി വിശദീകാരണം നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ന് നടി പാര്‍വതി തിരുവോത്തും ആ വിഷയത്തില്‍ തന്റെ പ്രതികരണം അറിയിച്ചു. തന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെയാണ് പാര്‍വ്വതി വിധുവിന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടി നല്‍കിയത്. തന്നെ മറ്റാരേക്കാളും നന്നായി അറിയാവുന്ന വിധു ഇങ്ങനെയുള്ള ആരോപണങ്ങൾ ഉന്നയിച്ചത് വേദനിപ്പിക്കുന്നു എന്നാണ് പാർവതി കുറിക്കുന്നത്.

പാര്‍വ്വതിയുടെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം: എന്നെ മറ്റാരേക്കാളും നന്നായി അറിയാവുന്ന വിധുവിന്റെ ആരോപണങ്ങൾ വേദനിപ്പിക്കുന്നു: പാര്‍വ്വതി തിരുവോത്ത്

പുതിയ വീട്ടിലേക്ക് മാറി നമിത; ചിത്രങ്ങള്‍

കോവിഡ് കാലത്തും ലോക്‌ഡൗൺ അനിശ്ചിതത്വങ്ങൾക്കിടയിലും ജീവിതത്തിലെ ഒരു സന്തോഷനിമിഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് നടി നമിത പ്രമോദ്. പുതിയ അപ്പാർട്ടമെന്റിലേക്ക് സകുടുംബം മാറിയ സന്തോഷമാണ് നമിത പങ്കുവയ്ക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് അച്ഛനും ​അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം പുതിയ അപ്പാർട്ട്മെന്റിൽ നിന്നുള്ള ചിത്രം നമിത പങ്കുവച്ചത്.

“ചെറിയ സന്തോഷങ്ങൾ, സ്വപ്നങ്ങൾ, സമാധാനം, ഓർമകൾ… ഞങ്ങൾ പുതിയ അപ്പാർട്ട്മെന്റിലേക്ക് മാറി.നിങ്ങളുടെ പ്രാർത്ഥനകളിൽ ഓർക്കണം,” നമിത കുറിക്കുന്നു.

Namitha Pramod, Namitha Pramod family, Namitha pramod new home

വെള്ള നിറത്തിന് പ്രാധാന്യം നൽകികൊണ്ട് മിനിമലിസ്റ്റിക്- സിമ്പിൾ ഡിസൈനിൽ ഒരുക്കിയ അകത്തളങ്ങളുടെ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളാണ് നമിത പങ്കുവച്ചിരിക്കുന്നത്.

മകളുടെ കുസൃതി പങ്കുവച്ച് അസിൻ

സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത അസിൻ തിരക്കുകളുടെ ലോകത്തു നിന്നും മാറി കുടുംബകാര്യങ്ങളും മകളുടെ വിശേഷങ്ങളുമൊക്കെ ആസ്വദിക്കുകയാണ് ഇപ്പോൾ. മകൾ അറിന്റെ വളർച്ചയുടെ ഓരോ ഘട്ടവും സോഷ്യൽ മീഡിയ വഴി അസിൻ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. മകളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയിരിക്കുകയാണ് അസിൻ.

asin, asin daughter, asin family

മകൾക്ക് ഇപ്പോൾ തന്നെ വസ്ത്രങ്ങളുടെ കാര്യത്തിൽ സ്വന്തം തിരഞ്ഞെടുപ്പാണെന്നാണ് അസിൻ പറയുന്നത്. ‘ധരിക്കാൻ ഇഷ്ടമുള്ളത് അവൾ തിരഞ്ഞെടുക്കുന്നു, പ്രത്യേകിച്ചും സൺ ഗ്ലാസ്,’ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അസിൻ പറയുന്നു.

Read more: കൂളിംഗ് ഗ്ലാസിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല; മകളുടെ വിശേഷങ്ങൾ പങ്കുവച്ച് അസിൻ

എന്തുകൊണ്ട് മകന് തഹാൻ എന്ന് പേരിട്ടു; ടൊവിനോ പറയുന്നു

നടൻ ടൊവിനോ തോമസിന്റെ കുഞ്ഞ് മകൻ തഹാൻ ജനിച്ചിട്ട് ഒരു മാസം പിന്നിട്ടു. കോവിഡ് വ്യാപനം മൂലം എല്ലാവരും വീടുകളിൽ ഇരിക്കുമ്പോൾ മക്കൾക്കൊപ്പം സമയം പങ്കിടാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ടൊവിനോ.

മലയാള സിനിമയിലെ വ്യത്യസ്തമായ പേരുള്ള നടൻ കൂടിയാണ് ഇദ്ദേഹം. മക്കളുടെ പേരും അൽപ്പം വ്യത്യസ്തം തന്നെ. മൂത്തമകളുടെ പേര് ഇസ എന്നാണ്. കീർത്തി, അഭിമാനം എന്നൊക്കെയാണ് ഇതിന്റെ അർഥം. ഇപ്പോൾ ഇളയമകന് തഹാൻ എന്ന് പേര് നൽകിയതിന്റെ കാരണമാണ് ടൊവിനോ വെളിപ്പെടുത്തുന്നത്.

“പേര് വ്യത്യസ്തമാകണമെന്നും അതിന് ഒരു അർഥമുണ്ടാകണമെന്നും ഞാൻ ആഗ്രഹിച്ചു. തഹാൻ എന്നാൽ കരുണയുള്ളവൻ എന്നാണ്. തഹാൻ ടൊവിനോ എന്നതും നന്നായി തോന്നി. അത് ഒരു ഹിന്ദു, ക്രിസ്ത്യൻ അല്ലെങ്കിൽ മുസ്ലീം പേരാകാം; അത് ഒരു അറബി അല്ലെങ്കിൽ ഇന്ത്യൻ പേരാകാം. അതാണ് ഞങ്ങൾക്ക് ഈ പേര് ഇഷ്ടപ്പെടാൻ കാരണം. വീട്ടിൽ, ഞങ്ങൾ അവനെ ഹാൻ എന്ന് വിളിക്കുന്നു, അതായത് സൂര്യൻ. ഇസ എന്ന പേരും വ്യത്യസ്തമാണ്. ഇതിനർഥം പ്രസ്റ്റീജ് എന്നാണ്,” ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ടൊവിനോ പറഞ്ഞു.

Tovino Thomas, tovino thomas son, Tovino Thomas daughter, Tovino thomas photos, Tovino family, ടൊവിനോ തോമസ്, Indian express malayalam, IE malayalam

തഹാനും ഭാര്യ ലിഡിയയും ഇപ്പോൾ ലിഡിയയുടെ വീട്ടിലാണെന്നും തന്റെ വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരമേ ഭാര്യയുടെ വീട്ടിലേക്കുളളൂവെന്നും ടൊവിനോ.

“ഞാനും ഇസയും ദിവസവും അവിടെ പോകും. അവന് ഒരു മാസം ആയതേ ഉള്ളൂ. എപ്പോഴും ഉറക്കമാണ്. ഇസ ജനിച്ച സമയത്ത്, ഞാൻ എന്ന് നിന്റെ മൊയ്തീൻ പൂർത്തിയാക്കിയതിന് ശേഷം വീട്ടിൽ തന്നെ ഉണ്ടായിരുന്നു. അതിനാൽ പ്രസവ സമയത്തും, അതു കഴിഞ്ഞ് അടുത്ത മൂന്ന് മാസവും ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം ചെലവഴിക്കാൻ എനിക്ക് സാധിച്ചു. ഇക്കുറിയും അത് തന്നെ ആവർത്തിച്ചു. മോൻ ഉറക്കത്തിൽ ചിരിക്കുന്നതും നോക്കിയിരിക്കും ഇസ. കുട്ടികൾ എന്ത് സ്വപ്നമാണ് കാണുന്നത് എന്നൊക്കെ ചോദിക്കും അവൾ. തഹാനോട് എന്തൊക്കെയോ പറയാൻ ശ്രമിക്കും,” അഭിമുഖത്തിൽ ടൊവിനോ പറയുന്നു.

Read more: എന്തുകൊണ്ട് മകന് തഹാൻ എന്ന് പേരിട്ടു; ടൊവിനോ പറയുന്നു

സിനിമ-സീരിയൽ താരം ദിവ്യ ചൗക്സി അന്തരിച്ചു

പ്രമുഖ സിനിമ-സീരിയൽ താരം ദിവ്യ ചൗക്സി (28) അന്തരിച്ചു. കാൻസർ ബാധിച്ച് ഒന്നരവർഷത്തോളമായി ചികിത്സയിൽ കഴിയുകയായിരുന്നു ദിവ്യ. ദിവ്യയുടെ സഹോദരിയാണ് മരണവിവരം പുറത്തുവിട്ടത്.

ഞായറാഴ്ച, ജന്മദേശമായ ഭോപ്പാലിൽ വച്ചായിരുന്നു ദിവ്യയുടെ മരണമെന്ന് സംവിധായകൻ മഞ്ജോയ് മുഖർജി അറിയിച്ചു. 2016 ൽ ‘ഹേ അപ്നാ ദിൽ തോ ആവാര’ എന്ന ദിവ്യയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്റെ സംവിധായകനാണ് മഞ്ജോയ്. ആദ്യ ചിത്രത്തിന് ശേഷം വിവിധ ടെലിവിഷൻ ഷോകളിലും ദിവ്യ പ്രത്യക്ഷപ്പെട്ടു.

Divya Chouksey, tv actress Divya Chouksey, bollywood, serial actress, ദിവ്യ, സീരിയൽ താരം, കാൻസർ

മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ദിവ്യ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “എനിക്ക് പറയാനുള്ള കാര്യങ്ങൾക്ക് വാക്കുകൾ മതിയാവില്ല.. കുറച്ചു കാലങ്ങളായി ഞാൻ ഒളിവിലാണ്. ധാരാളം സന്ദേശങ്ങൾ എന്നെത്തേടിയെത്തുന്നുണ്ട്… ഇപ്പോൾ നിങ്ങളോട് പറയാനുള്ള സമയമായിരിക്കുന്നു.. മരണക്കിടക്കയിലാണ് ഞാനിപ്പോൾ.. ഞാൻ കരുത്തയാണ്.. കഷ്ടതകളില്ലാത്ത മറ്റൊരു ജീവിതത്തിലേക്ക്.. നിങ്ങൾ ഓരോരുത്തരും എനിക്ക് എത്ര പ്രിയപ്പെട്ടവരാണെന്ന് ദൈവത്തിന് അറിയാം.. ബൈ..” എന്നായിരുന്നു അവസാന സന്ദേശം.

Read more: വേദനകളില്ലാത്ത മറ്റൊരു ജീവിതത്തിലേക്ക്; മരണത്തിന് മുൻപ് നടി ദിവ്യ കുറിച്ചത്

പ്രണവ് മോഹൻലാലിന്റെ പിറന്നാൾ ആഘോഷിച്ച് കുടുംബവും ആരാധകരും

മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാലിന്റെ പിറന്നാൾ ആഘോഷിക്കുകയാണ് ലാൽ കുടുംബവും ആരാധകരും. ചെന്നൈയിലെ വീട്ടിലായിരുന്നു പ്രണവിന്റെ ജന്മദിനാഘോഷം. അച്ഛനമ്മമാർക്കും കുടുംബസുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു പ്രണവിന്റെ പിറന്നാൾ ആഘോഷം. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Pranav Mohanlal, Pranav Mohanlal birthday, Pranav Mohanlal family photo

മകന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള മോഹൻലാലിന്റെ പോസ്റ്റും ശ്രദ്ധ നേടുകയാണ്. ‘എന്റെ കുഞ്ഞു മകൻ ഇനി കുഞ്ഞല്ല. നിനക്ക് പ്രായമാകും തോറും നിന്റെ വളർച്ചയെക്കുറിച്ച് അഭിമാനിക്കാൻ മാത്രമാണ് എനിക്ക് സാധിക്കുന്നത്’ പ്രണവിനൊപ്പമുള്ള ചിത്രം പങ്കു വച്ച്കൊണ്ട് മോഹൻലാൽ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.

Read more: ലോക്‌ഡൗണിൽ കുക്കിംഗ് ആയിരുന്നു പ്രധാന വിനോദം; ‘കാർത്തികദീപം’ നായിക സ്നിഷയുടെ വിശേഷങ്ങൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Film malayalam cinema entertainment news roundup july 13