‘ഗെറ്റ് വെൽ സൂൺ…’ ഉടൻ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിൽ: അറിയാം ഇന്നത്തെ സിനിമ വാർത്തകൾ

ബോളിവുഡിലെ ആശങ്കകൾ മുതൽ ‘പ്രേമ’ത്തെക്കുറിച്ചുള്ള ഓർമകൾ വരെ

Film news, Entertainment news, സിനിമ വാർത്തകൾ, വിനോദ വാർത്തകൾ, entertainment roundup, IE Malayalam, ഐഇ മലയാളം

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്യര്യ റായ് എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചതും മറ്റ് താരങ്ങളുമായി അടുത്തിടപഴകിയവർക്ക് രോഗം ബാധിച്ചതുമെല്ലാമാണ് കഴിഞ്ഞ കുറേ മണിക്കൂറുകളായി സിനിമാ എന്റർടൈൻമെന്റ് മേഖലയിൽ നിന്നുള്ള വാർത്ത. ഒപ്പം പല വ്യാജ വാർത്തകളും പ്രചരിക്കുകയും ചെയ്യുന്നു. റൺബീർ സിങ്ങിന് കോവിഡ് സ്ഥീരികരിച്ചു, ഹേമ മാലിനിക്ക് കോവിഡ് സ്ഥിരീകരിച്ചു എന്നെല്ലാമാണ് വ്യാജ വാർത്തകൾ. ഇവരോ ഇവരുടെ കുടുംബാംഗങ്ങളോ ഇത്തരം വ്യാജ വാർത്തകൾ നിഷേധിക്കുകയും ചെയ്തിട്ടുമുണ്ട്.

Amitabh Bachchan, Amitabh Bachchan hospitalised, Amitabh, Amitabh Bachchan hospital, Amitabh hospital, Amitabh Bachchan news, Amitabh Bachchan latest, അമിതാഭ് ബച്ചന് കോവിഡ്, അമിതാഭ് ബച്ചൻ, ie malayalam, ഐഇ മലയാളം

ശനിയാഴ്ച രാത്രിയാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചയോടെ ഐശ്വര്യ റായിക്കും, ഐശ്വര്യയുടെയും അഭിഷേകിന്റെയും മകളായ ആരാധ്യക്കും ഇന്ന് വൈകിട്ടോടെയാണ് പോസിറ്റീവ് ഫലം ലഭിച്ചത്.  മമ്മൂട്ടി, മോഹൻ ലാൽ, ദുൽഖർ സൽമാൻ, ധനുഷ് തുടങ്ങിയവരടക്കം നിരവധി താരങ്ങൾ ബച്ചൻ കുടുംബാംഗങ്ങൾക്ക് പെട്ടെന്നുള്ള രോഗമുക്തി ആശംസിച്ചു.

ബോളിവുഡ് നടൻ അനുപം ഖേറിന്റെ കുടുംബാംഗങ്ങൾക്ക് കോവിഡ് സ്ഥീരികരിച്ചിട്ടുണ്ട്. മാതാവ്, സഹോദരൻ, സഹോദര പത്നി, മരുമകൾ എന്നിവർക്കാണ് രോഗം ബാധിച്ചതെന്നും എന്നാൽ തനിക്ക് കോവിഡ് പരിശോധനയിൽ നെഗറ്റീവ് ഫലമാണ് ലഭിച്ചതെന്നും അനുപം ഖേർ പറഞ്ഞു. ബോളിവുഡ് മുൻകാല താരം രേഖയുടെ വീട്ടിലെ സുരക്ഷാ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് രേഖയുടെ വീട് ബൃഹൻ മുംബൈ നഗരസഭാ അധികൃതർ സീൽ ചെയ്തു.

ഐശ്വര്യക്കും മകള്‍ ആരാധ്യയ്ക്കും കോവിഡ്

ബോളിവുഡ് താരവും മുന്‍ലോകസുന്ദരിയുമായ ഐശ്വര്യാ റായ് ബച്ചന്‍, മകള്‍ ആരാധ്യാ ബച്ചന്‍ എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു‌.

aishwarya, aishwarya rai, aishwarya rai bachchan, aishwarya covid 19, aishwarya coronavirus, aishwarya rai covid19, aishwarya rai coronavirus

ഐശ്വര്യയുടെ ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനും ഭര്‍തൃപിതാവായ അമിതാഭ് ബച്ചനും ഇന്നലെയാണ് കോവിഡ് -19 സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെയാണ് ഈ വാര്‍ത്ത‍ ട്വിറ്ററിലൂടെ അറിയിച്ചത്.

ഹേമ മാലിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്ന് ഇഷ

മുതിർന്ന ബോളിവുഡ് താരം ഹേമ മാലിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് മകളും അഭിനേത്രിയുമായ ഇഷാ ഡിയോൾ. 71 കാരിയായ ഹേമമാലിനിയെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത് നിഷേധിച്ച് ഇഷ രംഗത്തെത്തിയത്.

esha deol, hema malini, hema malini covid 19 positive, amitabh bachchan, abhishek bachchan, ranbir kapoor, neetu kapoor, ഇഷ ഡിയോൾ, ഹേമ മാലിനി, ഹേമ മാലിനി കോവിഡ് 19 പോസിറ്റീവ്, അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, രൺബീർ കപൂർ, നീതു കപൂർ, ie malayalam, ഐഇ മലയാളം

തെറ്റായ വിവരങ്ങളോട് പ്രതികരിക്കരുതെന്ന് ഇഷ ട്വീറ്റ് ചെയ്തു. “എന്റെ അമ്മ ഹേമ മാലിനി ആരോഗ്യത്തോടെയും നല്ല രീതിയിലുമാണ്! അവരുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് പുറത്തുവരുന്ന വാർത്തകൾ തികച്ചും വ്യാജമാണ്, അതിനാൽ അത്തരം അഭ്യൂഹങ്ങളോട് പ്രതികരിക്കരുത്! ” ഇഷ ട്വീറ്റ് ചെയ്തു.

സുശാന്തിനെക്കുറിച്ച്  സഞ്ജന

സുശാന്ത് സിങ് രാജ്പുതിന്റെ മരണമേൽപ്പിച്ച ആഘാതത്തിൽ നിന്നും വിട്ടൊഴിയാനാകാത്ത ചിലരിൽ ഒരാളാണ് അദ്ദേഹത്തിന്റെ അവസാന ചിത്രത്തിലെ നായിക സഞ്ജന സാംഘി. സുശാന്ത് പോയതിന് ശേഷം മിക്ക ദിവസങ്ങളിലും സഞ്ജന അദ്ദേഹത്തെ കുറിച്ചുള്ള ഓർമകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

ഇന്ന് ദിൽ ബെച്ചാരയിൽ നിന്നുള്ള ഒരു ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്ക്രീനിന് പിന്നിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളിലൊന്നിലെ ചിത്രമാണിതെന്നും ഈ ചിത്രം കാണുമ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നാറുണ്ടെന്നും സഞ്ജന പറയുന്നു.

പെണ്ണുകാണൽ ഓർമകളുമായി മുക്ത

ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മുക്ത ജോർജ്.  പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ഗോൾ, നസ്രാണി, ഹെയ്‌ലസാ, കാഞ്ചീപുരത്തെ കല്യാണം തുടങ്ങി നിരവധി ചിത്രങ്ങളിൽ മുക്ത അഭിനയിച്ചു.

Muktha, മുക്ത, Rimi Tomy, റിമി ടോമി, Rimi tomy, Rimi tomy, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ ഭർത്താവ്. 2015ലായിരുന്നു ഇരുവരുടേയും വിവാഹം.വിവാഹം കഴിഞ്ഞ് അഞ്ച് വർഷങ്ങൾക്ക് ശേഷം തന്റെ പെണ്ണുകാണൽ ചടങ്ങിന്റെ ചിത്രങ്ങളും ഓർമകളും പങ്കുവയ്ക്കുകയാണ് മുക്ത.

 

View this post on Instagram

 

5years back july 12th, sweet memmories എന്റെ പെണ്ണ് കാണൽ

A post shared by muktha (@actressmuktha) on

നിവിൻ പോളിയുടെ വെളിപ്പെടുത്തൽ

മലയാളത്തിൽ കളക്ഷൻ റെക്കോഡുകൾ തിരുത്തിക്കുറിച്ച ചിത്രമായിരുന്നു അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം’. ചിത്രത്തെക്കുറിച്ച് രസകരമായ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ‘പ്രേമ’ത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച നിവിൻ പോളി.

പ്രേമത്തിന് മുൻപ് വരെ മലയാളത്തിൽ ഏറ്റവുമധികം കലക്ഷൻ നേടിയ ചിത്രം എന്ന ഖ്യാതി മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ദൃശ്യമായിരുന്നു. എന്നാൽ അതിനു മുകളിൽ പ്രേമം പോകണം എന്ന് അൽഫോൺസിന് നിർബന്ധമായിരുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ നിവിൻ പോളി പറഞ്ഞു.

 

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Film malayalam cinema entertainment news roundup july 12

Next Story
ബോളിവുഡ് താരം അനുപം ഖേറിന്റെ അമ്മയ്ക്കും കുടുംബാംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com