തങ്കമാന മനിതൻ; വിവേകിന് ആദരാഞ്ജലി അർപ്പിച്ച് സിനിമാ ലോകം

സിനിമയിൽ ഒന്നുമല്ലാതിരുന്ന കാലത്ത്, കഷ്ടപ്പെട്ടിരുന്ന കാലത്ത്, പിടിച്ചു കയറാൻ ശ്രമിച്ചിരുന്നു, ഹൃദയം തകരുകയും വേദനിക്കുകയും ചെയ്തിരുന്ന കാലത്തെല്ലാം നാം ഒരുമിച്ചുണ്ടായിരുന്നുവെന്നും ഖുശ്ബു ഓർക്കുന്നു

RIP Vivek, vivek dies of heart attack, vivek age, vivek covid-19, vivek, vivek condition, vivek covid, vivek news, tamil actor heart attack, chennai news

തമിഴ് അഭിനേതാവ് വിവേകിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ദുഃഖമറിയിച്ച് സിനിമ ലോകം. തമിഴ്-മലയാളം സിനിമ മേഖലയിലെ വിവിധ താരങ്ങളാണ് വിവേകിന് ആദരാഞ്ജലികൾ അർപ്പിച്ചത്. വിവേക് തങ്കപ്പെട്ട ഒരു മനുഷ്യനാണെന്നും അദ്ദേഹം രക്ഷപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും തമിഴ് താരം വിജയ് സേതുപതി പറഞ്ഞു. തമിഴ് താരങ്ങളായ സൂര്യ, ജ്യോതിക, കാർത്തി എന്നിവർ നേരിട്ടെത്തി വിവേകിന് യാത്രാമൊഴിയേകി.

വിവേകിന്റെ മരണത്തിൽ താൻ തകർന്നു പോയി എന്നാണ് നടി സുഹാസിനി പറഞ്ഞത്. തനിക്ക് നഷ്ടപ്പെട്ടത് ഒരു സഹോദരനേയും അടുത്ത സുഹൃത്തിനേയുമാണെന്ന് സുഹാസിനി പറഞ്ഞു.

ഹൃദയം നുറുങ്ങുന്ന വേദനയാൽ കൈകൾ വിറയ്ക്കുകയും കണ്ണ് നിറയുകയും ചെയ്യുന്നുവെന്ന് നടി രംഭ കുറിച്ചു. വിവേകിനെ ഒരിക്കലും മറക്കാനാകില്ലെന്നും അദ്ദേഹം ഒരു ഇതിഹാസമാണെന്നും രംഭ കൂട്ടിച്ചേർത്തു.

ഏറെ വൈകാരികമായൊരു കുറിപ്പാണ് നടിയും രാഷ്ട്രീയ നേതാവുമായ ഖുശ്ബു പങ്കുവച്ചത്. സിനിമയിൽ ഒന്നുമല്ലാതിരുന്ന കാലത്ത്, കഷ്ടപ്പെട്ടിരുന്ന കാലത്ത്, പിടിച്ചു കയറാൻ ശ്രമിച്ചിരുന്നു, ഹൃദയം തകരുകയും വേദനിക്കുകയും ചെയ്തിരുന്ന കാലത്തെല്ലാം നാം ഒരുമിച്ചുണ്ടായിരുന്നുവെന്നും ഖുശ്ബു ഓർക്കുന്നു.

വിവേകിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് മലയാള സിനിമ ലോകത്തു നിന്നുള്ളവരും എത്തി.

ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ ചെന്നൈയിലെ സിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വൈകുന്നേരം അഞ്ച് മണിക്ക് മരണാനന്തര ചടങ്ങുകൾ നടക്കും.

തമിഴ് കോമഡി താരങ്ങളിൽ ശ്രദ്ധേയനായ നടനാണ് വിവേക്. സാമി, ശിവാജി, അന്യൻ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്‌നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം നേടിയ വിവേക് 2009 ൽ പത്മശ്രീയും നേടി.

ഇതിഹാസ ചലച്ചിത്ര നിർമ്മാതാവ് ബാലചന്ദർ 1980 കളുടെ അവസാനത്തിലാണ് വിവേക് എന്ന നടനെ സിനിമ ലോകത്തിന് സമ്മാനിച്ചത്. 1990 കളിൽ തമിഴ് സിനിമയിലെ ഏറ്റവും കൂടുതൽ തിരക്കുള്ള ഹാസ്യനടന്മാരിൽ ഒരാളായി അദ്ദേഹം മാറി. സാമൂഹിക ഉത്തരവാദിത്തമുള്ള ഹാസ്യനടൻ എന്ന നിലയിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Film industry pay homage to vivek

Next Story
ചേട്ടന്റെ മോനെ ചിരിപ്പിക്കാൻ അനുശ്രീ ഏതറ്റം വരേയും പോകുംAnusree, Anusree photos, Anusree latest photos, അനുശ്രീ, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com