ഒപ്പം അമ്മയും; മോഹൻലാലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ടാബുകൾ നൽകി താരസംഘടന

കേരളത്തിലെ 14 ജില്ലകളിൽ നിന്നും 100 വിദ്യാർത്ഥികളെ തിരഞ്ഞെടുത്താണ് സഹായം നൽകിയത്

AMMA, AMMA onam, AMMA meeting, AMMA tab distribution, Mohanlal, Tovino Thomas, Amma meeting photos, ie malayalam

കൊച്ചി: കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിനു സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടാബുകൾ വിതരണം ചെയ്ത് താരസംഘടനയായ അമ്മ. നടൻ മോഹൻലാലിന്റെ നേതൃത്വത്തിൽ ‘ഒപ്പം അമ്മയും’ എന്ന പദ്ധതിയിലൂടെയാണ് വിദ്യാർത്ഥികൾക്ക് ടാബുകൾ നൽകിയത്.

കേരളത്തിലെ 14 ജില്ലകളിൽ നിന്നും 100 വിദ്യാർത്ഥികളെ തിരഞ്ഞെടുത്താണ് സഹായം നൽകിയത്. മൊബൈൽ റീറ്റെയ്ൽ കമ്പനിയായ ‘ഫോൺ 4’ മായി സഹകരിച്ചാണ് പദ്ധതി. കൊച്ചി കലൂരിലെ അമ്മയുടെ ആസ്ഥാന മന്ദിരത്തിൽ വെച്ചാണ് ചടങ്ങു നടന്നത്. അമ്മ സംഘടന പ്രസിഡന്റ് മോഹൻലാൽ ടാബുകൾ വിതരണം ചെയ്തു.

‘അമ്മയുടെ’ ഔദ്യോഗിക യൂട്യൂബ് ചാനലിന്റെ ഉത്ഘാടനവും മുതിർന്ന നടി കവിയൂർ പൊന്നമ്മയെ ആദരിക്കലും സംഘടനയുടെ ഓണാഘോഷവും ഇന്ന് നടന്നു.

നടന്മാരായ ടോവിനോ തോമസ്, ആസിഫ് അലി, അജു വർഗീസ്, സിദീഖ്, ടിനി ടോം, ബാബു രാജ് എന്നിവരും നടിമാരായ രചന നാരായണൻ കുട്ടി, കൃഷ്ണ പ്രഭ ,നമിതാ പ്രമോദ്, അനു സിത്താര എന്നിവരും പങ്കെടുത്തു.

Also read: കൂട്ടുകാരനാ പേര് മമ്മൂട്ടി; ശ്രദ്ധ നേടി ജൂഡിന്റെ പോസ്റ്റ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Film fraternity amma distributes 100 tablets for students under leadership of mohanlal

Next Story
കൂട്ടുകാരനാ പേര് മമ്മൂട്ടി; ശ്രദ്ധ നേടി ജൂഡിന്റെ പോസ്റ്റ്Mammootty, Jude Anthany Joseph, Jude facebook post, Mammootty latest movie, mammootty puzhu movie, മമ്മൂട്ടി, പുഴു സിനിമ, പുഴു ചിത്രം, മമ്മൂട്ടി പുഴു, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express