scorecardresearch
Latest News

അച്ഛനും അമ്മയും സഹോദരനുമെല്ലാം സിനിമക്കാർ; ആളെ മനസ്സിലായോ?

മലയാളത്തിൽ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ഈ യുവതാരം

Kalyani Priyadarshan, kalyani priyadarshan childhood photo

മലയാളത്തിലെ യുവനടിമാർക്കിടയിൽ ഏറ്റവും ശ്രദ്ധേയമായ മുഖമാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദര്‍ശന്റെയും മുന്‍കാല നായിക ലിസിയുടെയും മകളായ കല്യാണിയ്ക്ക് മലയാളത്തിൽ കൈനിറയെ ചിത്രങ്ങളാണിപ്പോൾ.

കല്യാണിയുടെ കുട്ടിക്കാലചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

Kalyani Priyadarshan, kalyani priyadarshan childhood photo

അച്ഛനും അമ്മയും മാത്രമല്ല, കല്യാണിയുടെ സഹോദരൻ സിദ്ധാർത്ഥും സിനിമയിൽ തന്റെ വരവ് അറിയിച്ചു കഴിഞ്ഞു. മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ വിഎഫ്എക്സ് ഒരുക്കിയതിന് ദേശീയ പുരസ്കാരവും കേരള സ്റ്റേറ്റ് ഫിലിം അവാർഡിൽ പ്രത്യേക ജൂറി പരാമർശവും സിദ്ധാർത്ഥിന് ലഭിച്ചിരുന്നു.

അച്ഛൻ പ്രിയദർശനും സഹോദരൻ സിദ്ധാർത്ഥിനുമൊപ്പം കല്യാണി
Kalyani Priyadarshan, Lissy, Kalyani Priyadarshan with mother
അമ്മ ലിസിയ്ക്ക് ഒപ്പം കല്യാണി (ഒരു ഉദ്ഘാടനത്തിനിടെ)

കല്യാണിയുടെ ആദ്യചിത്രം 2017ൽ റിലീസിനെത്തിയ ‘ഹലോ’ ആയിരുന്നു. ആര്‍ക്കിടെക്ച്ചര്‍ ഡിസൈനിങ് പഠിച്ച കല്യാണി അഭിനയത്തില്‍ എത്തുന്നതിനു മുന്‍പ് തന്നെ സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നു. വിക്രത്തിന്റെ ‘ഇരുമുഗന്‍’, ഹൃതിക് റോഷന്റെ ‘കൃഷ്‌ 3’ എന്നീ സിനിമകളിലെ കലാ സംവിധാന സഹായിയായിരുന്നു കല്യാണി.

തെലുങ്ക്‌ സിനിമയിലൂടെയായിരുന്നു കല്യാണി പ്രിയദർശന്റെ സിനിമാ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിൽ സജീവമാകുകയാണ് താരം. മരക്കാർ, ഹൃദയം, ബ്രോ ഡാഡി എന്നിവയാണ് കല്യാണിയുടേതായി അടുത്തിടെ മലയാളത്തിൽ റിലീസ് ചെയ്ത ചിത്രങ്ങൾ.

ടൊവിനോ നായകനാവുന്ന തല്ലുമാലയാണ് കല്യാണിയുടെ ഏറ്റവും പുതിയ റിലീസ്. ആഷിഖ് ഉസ്മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിച്ച് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മണവാളന്‍ വസീം എന്ന കഥാപാത്രമായി ടൊവിനോ എത്തുമ്പോൾ ബീപാത്തു എന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ കല്യാണിയുടെ ഫസ്റ്റ് ലുക്ക് വൈറലായിരുന്നു.

അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട എന്നീ ചിത്രങ്ങൾക്കു ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. മുഹ്‌സിൻ പരാരിയും അഷ്‌റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുഖ്മാൻ അവറാൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

ജിംഷി ഖാലിദ് ഛായാഗ്രഹണവും വിഷ്ണു വിജയ് സംഗീതവും നിർവ്വഹിക്കുന്ന ചിത്രത്തിൽ കൊറിയോഗ്രാഫിയ്ക്കും ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്. ഷോബി പോൾരാജ് ആണ് കൊറിയോഗ്രാഫർ. സംഘട്ടനം സുപ്രിം സുന്ദർ, കലാ സംവിധാനം ഗോകുൽ ദാസ്. ഓഗസ്റ്റ് 12ന് തല്ലുമാല തിയേറ്ററുകളിലെത്തും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Film family south indian actress childhood photo