Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

സിനിമാ, നാടക നടി സുരേഖ സിക്രി അന്തരിച്ചു

മൂന്ന് തവണ ദേശിയ ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്

Surekha sikri, Surekha sikri dead, sujrekha sikri dies, surekha sikri passes away, surekha sikri age, badhaai ho, balika vadhu, who is Surekha sikri, Surekha sikri photo, Surekha sikri dead cause, Surekha sikri news, Surekha sikri film, Surekha sikri latest news

മുംബൈ: ദേശീയ പുരസ്കാര ജേതാവും അഭിനേത്രിയുമായ സുരേഖ സിക്രി അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് പുലർച്ചെ മുംബൈയിലായിരുന്നു അന്ത്യം. 75 വയസായിരുന്നു. 2018ലും 2020ലും മസ്തിഷ്കാഘാതം സംഭവിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്നു.

നിരവധി നാടകങ്ങൾ, സിനിമകൾ, ടെലിവിഷൻ പരമ്പരകൾ എന്നിവയിൽ അവർ അഭിനയിച്ചിട്ടുണ്ട്. 1978 ലെ രാഷ്ട്രീയ നാടക സിനിമയായ കിസ്സ കുർസി കായിലൂടെ അരങ്ങേറ്റം കുറിച്ച അവർ വിവിധ ഭാഷകളിലെ ചിത്രങ്ങളിൽ അഭിനയിച്ചു. മൂന്ന് തവണ ദേശിയ ചലച്ചിത്ര പുരസ്‌കാരം നേടി. തമാസ് (1988), മമ്മോ (1995), ബദായ് ഹോ (2018) എന്നീ ചിത്രങ്ങൾക്കാണ് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചത്. സുമാ ജോസൻ സംവിധാനം ചെയ്ത ‘ജന്മദിനം’ എന്ന സിനിമയിലൂടെ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.

ഉത്തർപ്രദേശിൽ ജനിച്ച അവർ 1971ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ (എൻ‌എസ്‌ഡി) നിന്നും ബിരുദം നേടി. 1989ൽ സംഗീത നാടക് അക്കാദമിയുടെ അവാർഡും നേടിയിട്ടുണ്ട്. സുരേഖ സിക്രിയുടെ അച്ഛൻ വ്യോമസേനയിലും അമ്മ അധ്യാപികയുമായിരുന്നു. ഹേമന്ത് റീജാണ് ഭർത്താവ്. രാഹുൽ സിക്രി മകനാണ്.

‘ബാലിക വധു’ എന്ന സീരിയലിലെ സുരേഖയുടെ കല്യാണി ദേവി എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളികൾക്കും ഏറെ പരിചിതമുഖമാണ് സുരേഖ സിക്രിയുടേത്. ബാലികാവധു മലയാളത്തിലേക്ക് മൊഴിമാറ്റി സൂര്യ ടിവിയിലും സംപ്രേഷണം ചെയ്തിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Film drama actress surekha sikri dead

Next Story
ഗേളിയുടെ കുട്ടിപ്പട്ടാളം ഇന്നിങ്ങനെNadia moidu, Nadia moidu old photos, nadia moidu family photos, nadia moidu daughter, nadia moidu family photo, നദിയ മൊയ്തു, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express