ചെന്നൈ: ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ കെ.ജി.രാജശേഖരന്‍ (72) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഗായിക അമ്പിളി രാജശേഖരനാണ് ഭാര്യ.

മാറ്റുവിന്‍ ചട്ടങ്ങളെ, തിരയും തീരവും, പാഞ്ചജന്യം, പത്മതീര്‍ഥം, വെല്ലുവിളി, ഇന്ദ്രധനുസ്, യക്ഷിപ്പാറു, വാളെടുത്തവന്‍ വാളാല്‍, ചമ്പല്‍കാട്, വിജയം നമ്മുടെ സേനാനി തുടങ്ങി മുപ്പതോളം മലയാള സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

1947 ഫെബ്രുവരി 12ന് വര്‍ക്കല ഇടവ കുരുനിലക്കോട് കടക്കാത്തുവീട്ടില്‍ ഗോവിന്ദക്കുറുപ്പിന്റെയും ജെ.കമലാക്ഷിയമ്മയുടെയും മകനായി ജനനം. 1968ല്‍ മിടുമിടുക്കി എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് രാജശേഖരന്‍ സിനിമാ മേഖലയിലേക്ക് പ്രവേശിക്കുന്നത്. സംസ്കാരം ഇന്ന് വൈകീട്ട് നടക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ