scorecardresearch

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു; മികച്ച നടന്‍ ദുല്‍ഖര്‍, നടി ദുര്‍ഗ കൃഷ്ണ

കൃഷാന്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ആവാസവ്യൂഹമാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്‌

കൃഷാന്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ആവാസവ്യൂഹമാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്‌

author-image
Entertainment Desk
New Update
Dulquer Salmaan, Durga Krishna, Awards

2021 ലെ കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കൃഷാന്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ആവാസവ്യൂഹമാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്‌. കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു ദുല്‍ഖര്‍ മികച്ച നടനായും, ഉടലിലെ അഭിനയത്തിലൂടെ ദുര്‍ഗ കൃഷ്ണ മികച്ച നടിയായും പുരസ്‌കാരം കരസ്ഥമാക്കി. മാര്‍ട്ടി പ്രക്കാട്ടാണ് മികച്ച സംവിധായകന്‍. നായാട്ട് എന്ന ചിത്രത്തിലൂടെയാണ് ഈ പുരസ്‌കാരം മാര്‍ട്ടിനെ തേടിയെത്തിയത്.

Advertisment

സംവിധായകന്‍ ജോഷിക്കു ചലച്ചിത്രരത്‌നം പുരസ്‌കാരവും സുരേഷ് ഗോപിയ്ക്കു ക്രിട്ടിക്‌സ് ജൂബിലി പുരസ്‌കാരം പ്രഖ്യാപിച്ചു. ഉര്‍വശി, രേവതി, ബാബു നമ്പൂതിരി, കൊച്ചുപ്രേമന്‍ എന്നിവര്‍ക്കും ചലച്ചിത്ര പ്രതിഭ പുരസ്‌കാരങ്ങള്‍ നല്‍കും.

മറ്റ് അവാര്‍ഡുകള്‍:

  • മികച്ച രണ്ടാമത്തെ ചിത്രം: മിന്നല്‍ മുരളി
  • മികച്ച സഹനടന്‍: ഉണ്ണി മുകുന്ദന്‍ (മേപ്പടിയാന്‍)
  • മികച്ച സഹനടി: മഞ്ജു പിള്ള( ഹോം)
  • മികച്ച ബാലതാരം: മാസ്റ്റര്‍ അഭിമന്യു ( തുരുത്ത്), മാസ്റ്റര്‍ ആന്‍മയ് (എന്റെ മഴ)
  • മികച്ച തിരക്കഥ: ജീത്തു ജോസഫ് (ദൃശ്യം 2), ജോസ് കെ മാനുവല്‍ (ഋ)
  • മികച്ച ഗാനരചയിതാവ്: ജയകുമാര്‍ കെ പവിത്രന്‍ ( എന്റെ മഴ)
  • മികച്ച സംഗീത സംവിധായകന്‍: ഹിഷാം അബ്ദുള്‍ വഹാബ്( ഹൃദയം,മധുരം)
  • മികച്ച പിന്നണി ഗായകന്‍: സൂരജ് സന്തോഷ് ( ഗഗനമേ - മധുരം)
  • മികച്ച പിന്നണി ഗായിക: അപര്‍ണ രാജീവ്(തിര തെടും തീരം മേലെ - തുരുത്ത്)
  • മികച്ച ഛായാഗ്രഹകന്‍: അസ്ലം കെ പുരയില്‍( സല്യൂട്ട്)
  • മികച്ച ചിത്രസന്നിവേശകന്‍: പ്രജീഷ് പ്രകാശ്( ഹോം)
  • മികച്ച ശബ്ദലേഖകന്‍: ഡാന്‍ ജോസ്( സാറാസ്)
  • മികച്ച കലാസംവിധായകന്‍: മനു ജഗത്( മിന്നല്‍ മുരളി)
  • മികച്ച മേക്കപ്പ്മാന്‍: ബിനോയ് കൊല്ലം( തുരുത്ത്)
  • മികച്ച വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍( സബാഷ് ചന്ദ്രബോസ്)
  • മികച്ച ജനപ്രിയ ചിത്രം : ഹൃദയം

മികച്ച നവാഗത പ്രതിഭകള്‍:

  • സംവിധാനം: സാനു ജോണ്‍ വര്‍ഗീസ് ( ആര്‍ക്കറിയാം), ഫാ വര്‍ഗീസ് ലാല്‍( ഋ), ബിനോയ് വേളൂര്‍( മോസ്‌കോ കവല), കെ എസ് ഹരിഹരന്‍( കാളച്ചേകോന്‍), സുജിത്ത് ലാല്‍( രണ്ട്)
  • സംവിധായക മികവിനുളള പ്രത്യേക ജൂറി പുരസ്‌കാരം: വി സി അഭിലാഷ് ( സബാഷ് ചന്ദ്രബോസ്)
  • ചലച്ചിത്രസംബന്ധിയായ മികച്ച സിനിമയ്ക്കുളള പ്രത്യേക ജൂറി പുരസ്‌കാരം: ചലച്ചിത്രം (സംവിധായകന്‍ അബ്ദുല്‍ ഗഫൂര്‍)
  • ലഹരിവിരുദ്ധ പ്രമേയം അവതരിപ്പിച്ചതിനുളള പ്രത്യേക ജൂറി പുരസ്‌കാരം: കോളേജ് ക്യൂട്ടീസ് (സംവിധായകന്‍ എ കെ ബി കുമാര്‍)
  • നിര്‍മ്മാതാവിനുളള പ്രത്യേക ജൂറി പുരസ്‌കാരം: ശാന്ത മുരളി ( സാറാസ്), മാത്യു മാമ്പ്ര ( ചെരാതുകള്‍)
Advertisment

അഭിനയ മികവിനുളള പ്രത്യേക ജൂറി പുരസ്‌കാരം:

ഭീമന്‍ രഘു(കാളച്ചേകോന്‍), പ്രിയങ്ക(ആമുഖം), കലാഭവന്‍ റഹ്‌മാന്‍( രണ്ട്), വിഷ്ണു ഉണ്ണികൃഷ്ണന്‍( രണ്ട്, റെഡ് റിവര്‍), ശ്രുതി രാമചന്ദ്രന്‍( മധുരം), രതീഷ് രവി( ധരണി), അനൂപ് ഖാലിദ്( സിക്‌സ് അവേഴ്‌സ്)

  • ഗാനരചനയ്ക്കുളള പ്രത്യേക ജൂറി പുരസ്‌കാരം: ലേഖ ബി കുമാര്‍(കോളേജ് ക്യൂട്ടീസ്)
  • ഗായികയ്ക്കുളള പ്രത്യേക ജൂറി പുരസ്‌കാരം: പി കെ മേദിനി( തീ)
  • ഛായാഗ്രഹണ മികവിനുളള പ്രത്യേക ജൂറി പുരസ്‌കാരം: ഉണ്ണി മടവൂര്‍( ഹോളി വൂണ്ട്)
  • വൈവിദ്ധ്യപ്രസക്തമായ വിഷയങ്ങള്‍ അവതരിപ്പിച്ചതിനുളള പ്രത്യേക ജൂറി പുരസ്‌കാരം: ധരണി( സംവിധായകന്‍ ശ്രീവല്ലഭന്‍), ഹോളി വൂണ്ട്(സംവിധായകന്‍ അശോക് ആര്‍ നാഥ്), ആ മുഖം(സംവിധാനം പുരുഷോത്തമന്‍)

ഡോ ജോര്‍ജ് ഓണക്കൂറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ ജോര്‍ജ് ചെയര്‍മാനായ സമിതിയില്‍ തേക്കിന്‍കാട് ജോസഫ്, എം എഫ് തോമസ്, എ ചന്ദ്രശേഖര്‍, ഡോ അരവിന്ദന്‍ വല്ലച്ചിറ, സുകു പാല്‍ക്കുളങ്ങര, അഡ്വ പൂവപ്പളളി രാമചന്ദ്രന്‍ നായര്‍, പ്രഫ. വിശ്വമംഗലം സുന്ദരേശന്‍, ബാലന്‍ തിരുമല, ജി ഗോപിനാഥ്, മുരളി കോട്ടയ്ക്കകം എന്നിവരാണ് മറ്റു ജൂറി അംഗങ്ങള്‍.

Suresh Gopi Kerala Film Critics Association Dulquer Salmaan Awards

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: