മലയാളികളുടെ പ്രിയതാരം മഞ്ജു പിള്ള ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം ലൈവില്‍ സംവദിക്കുന്നു. നിങ്ങള്‍ക്കും പങ്കു ചേരാം, ചോദ്യങ്ങള്‍ ചോദിക്കാം. ചോദ്യങ്ങൾക്ക് മഞ്ജു ലൈവായി മറുപടി പറയും.

സിനിമ-സീരിയൽ രംഗത്ത് സുപരിചിതയാണ് മഞ്ജു പിളള. ‘സത്യവും മിഥ്യയും’ എന്ന സീരിയലിലാണ് മഞ്ജു ആദ്യമായി അഭിനയിക്കുന്നത്. ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നീ പരമ്പരകളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന പരമ്പര മഞ്ജുവിനെ ഏറെ ജനപ്രിയയാക്കി. നിരവധി സിനിമകളിലും മഞ്ജു അഭിനയിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ ‘നാലു പെണ്ണുങ്ങൾ’ സിനിമയിൽ പ്രധാന വേഷം ചെയ്തു.

ഛായാഗ്രാഹകൻ സുജിത് വാസുദേവാണ് ഭർത്താവ്. ദയ ഏക മകളാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook