കേരളത്തിലേക്ക് അധികം ദൂരമില്ല; ലക്ഷദ്വീപ് നിവാസികൾക്ക് പിന്തുണയുമായി സലീം കുമാർ

“ജീവിതത്തിലെ ഒട്ടുമുക്കാൽ ആവിശ്യങ്ങൾക്കും കേരളത്തെ ആശ്രയിച്ചു ജീവിക്കുന്ന നിഷ്കളങ്കരായ ആ ദ്വീപ് നിവാസികളെ ചേർത്ത് പിടിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്,” സലീംകുമാർ പറഞ്ഞു

Salim Kumar, IFFK 2020, IFFK 2021, IFFK Kochi, IFFK News, സലിം കുമാർ, കേരള രാജ്യാന്തര ചലച്ചിത്ര മേള, ഐ എഫ് എഫ് കെ, Indian express malayalam, IE malayalam

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന സേവ് ലക്ഷദ്വീപ് ക്യാംപെയിന് പിന്തുണയുമായി നടൻ സലീംകുമാർ. ജീവിതത്തിലെ ഒട്ടുമുക്കാൽ ആവിശ്യങ്ങൾക്കും കേരളത്തെ ആശ്രയിച്ചു ജീവിക്കുന്ന ദ്വീപ് നിവാസികളെ ചേർത്ത് പിടിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്ന് സലീം കുമാർ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ‘ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല എന്നോർക്കുക,’ എന്നും സലീം കുമാർ പറഞ്ഞു.

“അവർ സോഷ്യലിസ്റ്റുകളെ തേടി വന്നു,

“അവർ സോഷ്യലിസ്റ്റുകളെ തേടി വന്നു,

ഞാൻ ഭയപ്പെട്ടില്ല, കാരണം ഞാനൊരു സോഷ്യലിസ്റ്റ് അല്ല.

പിന്നീടവർ തൊഴിലാളികളെ തേടി വന്നു

അപ്പോഴും ഞാൻ ഭയപ്പെട്ടില്ല,

കാരണം ഞാനൊരു തൊഴിലാളി അല്ല.

പിന്നീടവർ ജൂതൻമാരെ തേടി വന്നു.

അപ്പോഴും ഞാൻ ഭയപ്പെട്ടില്ല,

കാരണം ഞാനൊരു ജൂതനായിരുന്നില്ല.

ഒടുവിൽ അവർ എന്നെ തേടി വന്നു.

അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ ആരുമുണ്ടായിരുന്നില്ല.”

– ഇത് പാസ്റ്റർ മാർട്ടിൻ നിമോളറുടെ ലോക പ്രശസ്തമായ വാക്കുകളാണ്. ഈ വാചകങ്ങൾ ഇവിടെ പ്രതിപാദിക്കാനുള്ള കാരണം ലക്ഷദ്വീപ് ജനതയുടെ അസ്തിത്വവും സംസ്കാരവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ, അതിനേറെ പ്രസക്തി ഉള്ളതുകൊണ്ടാണ്.

ജീവിതത്തിലെ ഏതാണ്ട് ഒട്ടുമുക്കാൽ ആവിശ്യങ്ങൾക്കും കേരളത്തെ ആശ്രയിച്ചു ജീവിക്കുന്ന നിഷ്കളങ്കരായ ആ ദ്വീപ് നിവാസികളെ ചേർത്ത് പിടിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്.

ചേർത്ത് നിർത്താം, അവർക്ക് വേണ്ടി പ്രതികരിക്കാം. അത് നമ്മളുടെ കടമയാണ്, കാരണം ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല എന്നോർക്കുക.

പിന്തുണ അറിയിച്ച് ചലച്ചിത്ര താരങ്ങൾ

ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്റർ കൊണ്ടുവന്ന മാറ്റങ്ങൾ ദ്വീപിലെ ജനങ്ങളുടെ ജിവിതത്തെ ബാധിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ സേവ് ലക്ഷ ദ്വീപ് കാംപയിൻ ആരംഭിച്ചത്.

Also Read: ശാന്തമായ ലക്ഷദ്വീപിനെ അശാന്തമാക്കുന്നത് എന്ത്?

കഴിഞ്ഞ ഡിസംബറിൽ ലക്ഷദ്വീപിന്റെ പുതിയ അഡ്മിനിസ്ട്രേറ്ററായി പ്രഫുൽപട്ടേൽ എത്തിയതോടെ കൊണ്ടുവന്ന മാറ്റങ്ങൾക്കെതിരെയാണ് ദ്വീപ് നിവാസികൾ പ്രതിഷേധമറിയിച്ചത്. തങ്ങളുടെ ജീവിതത്തെ ബാധിയ്ക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് അഡ്മിനിസ്ട്രേറ്റർ അടിച്ചേൽപ്പിക്കുന്നതെന്ന് ദ്വീപ് നിവാസികൾ പ്രതികരിച്ചിരുന്നു.

സേവ് ലക്ഷദ്വീപ് കാംപയിന് പൃഥ്വിരാജ്, സണ്ണി വെയ്ൻ, റിമ കല്ലിങ്കൽ, ഷെയ്ൻ നിഗം, ആന്റണി വർഗീസ് തുടങ്ങിയ താരങ്ങൾ പിന്തുണ അറിയിച്ചിരുന്നു. ലക്ഷദ്വീപുകാരുടെ സ്വൈര്യജീവിതം തടസ്സപ്പെടുത്തതാണോ വികസനമെന്നാണ് പൃഥ്വിരാജ് ചോദിച്ചു.

Also Read: ആ ജനതയോട് ഇങ്ങനെ ചെയ്യരുത്; ലക്ഷദ്വീപുകാർക്ക് വേണ്ടി പൃഥ്വിയുടെ തുറന്ന കത്ത്

“ലക്ഷദ്വീപിലെ സഹോദരങ്ങൾക്കൊപ്പം,” എന്ന് സണ്ണി വെയ്ൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. “ലക്ഷദ്വീപിലെ ജനങ്ങൾക്കൊപ്പം,” എന്ന് ഷെയ്ൻ നിഗം ലക്ഷദ്വീപിലെ ജനങ്ങൾക്കൊപ്പം.

Also Read: ലക്ഷദ്വീപിലേത് അതീവ ഗൗരവമുള്ള വിഷയം, ഒരു തരത്തിലും അംഗീകരിക്കാനാവില്ല: മുഖ്യമന്ത്രി

ലക്ഷദ്വീപിൽ നിന്നു വരുന്ന വാർത്തകൾ അതീവ ഗൗരവമുള്ളതാണെന്നും അത്തരം നീക്കങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്തതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടിരുന്നു. ലക്ഷദ്വീപിൽ നടത്തുന്ന പ്രതിലോമകരമായ നീക്കങ്ങളിൽനിന്നും ബന്ധപ്പെട്ടവർ പിൻവാങ്ങണം എന്ന് തന്നെയാണ് ശക്തമായ അഭിപ്രായമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: ജനുവരി പകുതി വരെ പൂജ്യം, ഇപ്പോൾ 6500നു മുകളിൽ; ലക്ഷദ്വീപിൽ കോവിഡ് കേസുകൾ ഉയരുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Fil actors extends support to people of lakshadweep

Next Story
കൈ കോർത്തുപിടിച്ച് ദീപികയും രൺബീറും; എയർപോട്ട് ചിത്രങ്ങൾ വൈറൽdeepika padukone, ranveer singh, prakash padukone, deepika ranveer mumbai, deepika ranveer pics, deepika padukone mumbai airport, ranveer singh mumbai airport, ranveer singh news, deepika padukone news, ദീപിക പദുകോൺ, രൺവീർ സിംഗ്
The moderation of comments is automated and not cleared manually by malayalam.indianexpress.com