ലോകം മുഴുവന്‍ ഫിഫാ വേള്‍ഡ് കപ്പ് ഫൈനല്‍ കണ്ടു കൊണ്ടിരിക്കേ, ഓസ്കാര്‍ അക്കാദമിയുടെ വക ട്വിറ്റെറില്‍ ഒരു രസകരമായ ചലഞ്ച് – ഇന്നത്തെ കളി ഒരു സിനിമയാക്കുകയാണെങ്കില്‍ അതിനു എന്ത് പേരിടും?
വേള്‍ഡ് കപ്പ് പ്രേമികള്‍ ഉടന്‍ തന്നെ മറുപടികളുമായി രംഗത്ത് വന്നു. ‘ബ്ലൂ ഈസ് ദി വാമസ്റ്റ് കളര്‍’, ‘സേവിംഗ് പ്രൈവറ്റ് ഫ്രാന്‍സ്’, ‘ദി ഫ്രഞ്ച് കണക്ഷന്’, ‘ഷൂട്ടിംഗ് സ്റ്റാര്‍സ്’, ‘ബ്ലൂ ജാസ്മിന്’, ‘ദി ഫ്രഞ്ച് ലെഫ്ടനന്റ്’, ‘ദി ഫ്രഞ്ച് കിസ്സ്’ തുടങ്ങി അനേകം പേരുകളാണ് ട്വിറ്റെര്‍ കമന്റുകളായി വന്നു കൊണ്ടിരിക്കുന്നത്.
#WorldCupFinal Challenge: If today’s game was a movie, what would you title it?
— The Academy (@TheAcademy) July 15, 2018
’11 ഡാല്‍മേഷ്യന്‍സ്’, ‘ലാ വെ എന്‍ റോസ്’, ത്രീ കളര്‍ ട്രിലജി – ബ്ലൂ, വൈറ്റ്, റെഡ്’, ‘ദി ഇമിറ്റേഷന്‍ ഗെയിം’, ‘ദി ഫ്രഞ്ച് കിക്ക്’, ‘ദി ഗെയിം ചേഞ്ചര്‍’, ‘ഐ വില്‍ ബി ബാക്ക്’, ‘ജഡ്ജ്മെന്റ് ഡേ’, എന്നിങ്ങനെയുള്ള പേരുകളും നിര്‍ദ്ദേശിക്കപ്പെടുന്നുണ്ട്.
4-2 ന് ക്രൊയേഷ്യയെ തോല്‍പ്പിച്ചു ഫ്രാന്‍സ് ഫിഫ ലോകകപ്പ് കിരീടം നേടി.