എഴുപത്തിയൊന്നാം കാന്‍ ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. പന്ത്രണ്ട് ദിവസങ്ങളായി നീണ്ടു നിന്ന മേളയില്‍ ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ പങ്കെടുത്തു, ലോക സിനിമയിലെ ഏറ്റവും പുതിയ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. വിഖ്യാതമായ ‘പാംഡിയോര്’ പുരസ്കാരങ്ങള്‍ മേളയുടെ അവസാന ദിനമായ ഇന്നലെ ഗ്രാന്‍ഡ് തിയേറ്റര്‍ ലുമിയറില് വച്ച് പ്രഖ്യാപിച്ചു. നടി കേറ്റ് ബ്ലാന്‍ചെറ്റ് അധ്യക്ഷയായ ഒന്‍പതംഗ അന്തരാഷ്ട്ര ജൂറിയാണ് ‘കാന്‍ ഒഫീഷ്യല്‍ കോംപറ്റീഷന്‍’ വിഭാഗത്തിലെ ചിത്രങ്ങള്‍ കണ്ടു വിലയിരുത്തിയത്.
പാംഡിയോര്
- ഹിരോകാസു കൊറിയേദാ സംവിധാനം ചെയ്ത ‘മന്ബിക്കി കസോക്കു (ഷോപ്പ് ലിഫ്റ്റേര്സ്)’ (ജപ്പാന്)
ഗ്രാന്‍ഡ്പ്രി
- സ്പൈക്ക് ലീ സംവിധാനം ചെയ്ത ‘ബ്ലാക്ക് ക്ലാന്സ്മാന്’ (അമേരിക്ക)
ജൂറി പുരസ്കാരം
- നദീന്‍ ലബാക്കി സംവിധാനം ചെയ്ത ‘കപ്ഹാര്നം’ (ലെബനന്)
മികച്ച നടന്
- മാര്‍സെല്ലോ ഫോണ്ടെ
ചിത്രം. ‘ഡോഗ്മാന്‍’, സംവിധാനം. മാത്തിയോ ഗാറോണ്‍, ഫ്രാന്‍സ്-ഇറ്റലി
മികച്ച സംവിധായകന്
- പാവേല്‍ പാവ്ലിക്കോവിസ്കി
ചിത്രം. ‘സിമ്ന വോജ്ന’, പോളണ്ട്-യു കെ-ഫ്രാന്‍സ്
മികച്ച തിരക്കഥ
- ആലീസ് റോര്വാച്ചര്
ചിത്രം. ‘ലസാറോ ഫെലീസ്’, ഇറ്റലി-സ്വിറ്റ്സര്‍ലന്‍ഡ്-ഫ്രാന്‍സ്-ജര്‍മ്മനി - ജാഫര്‍ പനാഹി
ചിത്രം. ‘സെ റോഖ്’, ഇറാന്
മികച്ച നടി
- സമാല്‍ യെസ്ലൈമോവ
ചിത്രം. ‘അയ്ക്ക’, സംവിധാനം. സര്ഗൈ വോട്ട്സെവോയ്, റഷ്യ, ജര്‍മ്മനി, പോളണ്ട്, കസാക്സ്ഥാന്‍
പ്രത്യേക പാംഡിയോര്
- ഴോന്‍ ലൂക് ഗോദാര്‍ദ് സംവിധാനം ചെയ്ത ‘ലെ ലിവ്രെ ഡി ഇമേജ്’, സ്വിറ്റ്സര്‍ലന്‍ഡ്
ഹ്രസ്വ ചിത്ര വിഭാഗത്തിലുള്ള പുരസ്കാരങ്ങള്‍ക്കായുള്ള ചിത്രങ്ങള്‍ കണ്ടു വിലയിരുത്തിയത് സംവിധായകന് ബെര്‍ട്രാന്‍ഡ് ബോനെല്ലോ അധ്യക്ഷനായ സിനെ ഫൌണ്ടേഷന് ജൂറിയാണ്.
മികച്ച ഹ്രസ്വ ചിത്രത്തിനുള്ള പാംഡിയോര്
- ചാള്‍സ് വില്ല്യംസ് സംവിധാനം ചെയ്ത ‘ഓള് ദീസ് ക്രീച്ചേര്‍സ്’, ഓസ്ട്രേലിയ
ഹ്രസ്വ ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം
- വെയ് ശുജൂന്‍ സംവിധാനം ചെയ്ത ‘യാന്‍ ബിയന് ഷാഓ നിയന്’, ചൈന
‘അണ് സെര്‍ട്ടന്‍ റിഗാഡ്’ വിഭാഗത്തിലുള്ള പുരസ്കാരങ്ങള്‍ക്കായുള്ള ചിത്രങ്ങള്‍ കണ്ടു വിലയിരുത്തിയത് സംവിധായകന് ബെനീസ്യോ ടെല്‍ ടോറോ അധ്യക്ഷനായ ജൂറിയാണ്.
‘അണ് സെര്‍ട്ടന്‍ റിഗാഡ്’ പ്രൈസ്
- ചിത്രം. ‘ഗ്രാന്‍സ്’, സ്വീഡന്-ഡെന്മാര്ക്ക്
സംവിധാനം. അലി അബ്ബാസി
മികച്ച തിരക്കഥ
- മേറിയം ബെന്ബാരെക്
ചിത്രം. ‘സോഫിയ’, ഫ്രാന്‍സ്-ഖത്തര്‍
മികച്ച അഭിനയം
- വിക്ടര്‍ പോള്‍സ്റ്റര്‍
ചിത്രം. ‘ഗേള്‍’, ബെല്‍ജിയം-നെതെര്‍ലാന്‍ഡ്സ്
സംവിധായകന്. ലുക്കാസ് ഡോണ്ട്
മികച്ച സംവിധാനം
- സര്ഗൈ ലോസ്നിറ്റ്സ
ചിത്രം. ‘ഡോണ്‍ബാസ്’, ജര്‍മ്മനി, ഉക്രൈന്, ഫ്രാന്‍സ്, നെതെര്‍ലാന്‍ഡ്സ്, റൊമേനിയ
പ്രത്യേക ജൂറി പുരസ്കാരം
- ‘ദി ഡെഡ് ആന്‍ഡ് ദി അദര്‍സ്’, ബ്രസീല്‍, പോര്‍ച്ചുഗല്‍
സംവിധാനം. ഹാവോ സലവിസ, റെനേ നാദേര്‍ മെസോറ
ക്യാമറ ഡിയോര്‍ വിഭാഗത്തിലുള്ള പുരസ്കാരങ്ങള്‍ക്കായുള്ള ചിത്രങ്ങള്‍ കണ്ടു വിലയിരുത്തിയത് സംവിധായിക അര്സുലാ മെയെര്‍ അധ്യക്ഷയായ ജൂറിയാണ്.
ക്യാമറ ഡിയോര്‍
- ചിത്രം. ‘ഗേള്‍’, ബെല്‍ജിയം-നെതെര്‍ലാന്‍ഡ്സ്
സംവിധായകന്. ലുക്കാസ് ഡോണ്ട്
സിനെ ഫൌണ്ടേഷന് പുരസ്കാരങ്ങള്‍
- ഒന്നാം സമ്മാനം
ചിത്രം. ‘ദി സമ്മര്‍ ഓഫ് ദി ഇലക്ട്രിക് ലയണ്‍’, ചിലി
സംവിധാനം. ഡിയേഗോ സെസ്പെടെസ് - രണ്ടാം സമ്മാനം
ചിത്രം. ‘കലണ്ടര്‍’, റഷ്യ
സംവിധാനം. ഇഗോര്‍ പോപ്ലോഹിന്
ചിത്രം. ‘ദി സ്റ്റോംസ് ഇന്‍ ഔര്‍ ബ്ലഡ്’മ ചൈന
സംവിധാനം, ഷെന്‍ ദി - മൂന്നാം സമ്മാനം
ചിത്രം. ‘ഇന്അനിമേറ്റ്’
സംവിധാനം. ലുസിയ ബള്ഘെറോണി, യു കെ
2018ലെ മികച്ച ടെക്നീഷ്യന്
- ‘ബേര്നിംഗ്’ എന്ന ചിത്രത്തിന്റെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായ ഷിന് ജൂം ഹീ