scorecardresearch

Feminichi Fathima OTT Release: ഫെമിനിച്ചി ഫാത്തിമ ഒടിടിയിൽ, എവിടെ എപ്പോൾ കാണാം?

Feminichi Fathima OTT Release: കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ, മികച്ച നടിക്കുള്ള പുരസ്കാരം ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തിയ ഷംല ഹംസയ്ക്ക് ലഭിച്ചിരുന്നു

Feminichi Fathima OTT Release: കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ, മികച്ച നടിക്കുള്ള പുരസ്കാരം ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തിയ ഷംല ഹംസയ്ക്ക് ലഭിച്ചിരുന്നു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Feminichi Fatima OTT FI

Feminichi Fathima OTT: ഫെമിനിച്ചി ഫാത്തിമ ഒടിടി

ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ച ചിത്രമാണ് നിരവധി അന്താരാഷ്ട്ര-ദേശീയ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ 'ഫെമിനിച്ചി ഫാത്തിമ'. ഒക്ടോബർ 10-ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോൾ ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. 

Advertisment

Also Read: പശുപതിയുടെ ത്രില്ലർ സീരിസ്; കുട്രം പുരിന്ദവൻ ഒടിടിയിലെത്തി; എവിടെ കാണാം

എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും തമർ കെവിയും ചേർന്ന് നിർമിച്ച ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. തിയേറ്ററുകളിലേക്ക് എത്തുന്നതിനു മുൻപ് തന്നെ ഫെമിനിച്ചി ഫാത്തിമ ശ്രദ്ധേയമായ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു. അടുത്തിടെ പ്രഖ്യാപിച്ച കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ, മികച്ച നടിക്കുള്ള പുരസ്കാരം ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തിയ ഷംല ഹംസയ്ക്ക് ലഭിച്ചിരുന്നു.

Also Read: ദുൽഖർ സൽമാന്റെ കാന്ത ഒടിടിയിലേക്ക്; ചിത്രം എവിടെ, എപ്പോൾ കാണാം?

ഒരു പുതിയ കിടക്ക എന്ന ഫാത്തിമയുടെ അടിസ്ഥാനപരമായ ആഗ്രഹവും, അതിനായുള്ള അവളുടെ പോരാട്ടവുമാണ് സിനിമയുടെ കാതൽ. തീരാപ്പണികൾക്ക് ശേഷം നടുവേദനയില്ലാതെ, സമാധാനത്തോടെ ഒന്നുറങ്ങാനുള്ള അവളുടെ ആഗ്രഹം ഒരു മനുഷ്യാവകാശ പോരാട്ടമായി മാറുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് പ്രിൻസ് ഫ്രാൻസിസാണ്. പശ്ചാത്തല സംഗീതം ഷിയാദ് കബീറും, സൗണ്ട് ഡിസൈൻ ലോ എൻഡ് സ്റ്റുഡിയോയും കൈകാര്യം ചെയ്തിരിക്കുന്നു.

Also Read: നിവിൻ പോളിയുടെ ഫാർമ ഒടിടിയിൽ, എവിടെ എപ്പോൾ കാണാം?

Feminichi Fathima OTT: ഫെമിനിച്ചി ഫാത്തിമ

മനോരമ മാക്സിലൂടെയാണ് ഫെമിനിച്ചി ഫാത്തിമ ഒടിടിയിലെത്തുന്നത്. ചിത്രം ഡിസംബർ 12 മുതൽ സ്ട്രീമിങ് ആരംഭിക്കും.

Read More: കോമഡി സീരീസ് മാൻ വേഴ്സസ് ബേബി ഒടിടിയിൽ എപ്പോൾ കാണാം?

Malayalam Movie OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: