ആരാധന തലക്ക് പിടിച്ചു; വരുണ്‍ ധവാന്റെ കാമുകിയെ കൊല്ലുമെന്ന് ആരാധികയുടെ ഭീഷണി

വരുണിനെ കാണാനായി ആരാധകര്‍ വീടിന് സമീപം വരാറുണ്ടെന്നും മിക്കപ്പോഴും ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ വരുണ്‍ നിന്നു കൊടുക്കാറുണ്ടെന്നും സുരക്ഷാ സംഘത്തിലുള്ളവര്‍ പറയുന്നു.

Varun Dhawan

ബോളിവുഡ് താരം വരുണ്‍ ധവാനോടുള്ള ആരാധന അതിരുവിട്ടപ്പോള്‍ താരത്തിന്റെ കാമുകിയ്ക്ക് കൊലപാതക ഭീഷണിയുമായി ആരാധിക. വരുണ്‍ ധവാന്റെ വീടിന് മുന്നിലാണ് കാമുകിയായ നടാഷ ദലാലിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി ആരാധിക ഏറെ നേരം കാത്തുനിന്നത്.

പുതിയ ചിത്രമായ ‘കലങ്കി’ന്റെ പ്രചരണ പരിപാടിയുമായി ബന്ധപ്പെട്ട് വരുണ്‍ ധവാന്‍ തിരക്കിലാണെന്നും അതിനാല്‍ കാണാന്‍ സാധിക്കില്ലെന്നും സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ അറിയിച്ചപ്പോള്‍ വീടിനു പുറത്ത് നിന്ന് ഇവര്‍ ബഹളമുണ്ടാക്കുകയായിരുന്നു. ദേഷ്യം സഹിക്കാതെ ‘ഞാന്‍ നടാഷയെ കൊല്ലും’ എന്നവര്‍ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവം കൂടുതല്‍ ഗൗരവമായപ്പോള്‍ മറ്റൊരു വഴിയുമില്ലാതെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

സാധാരണയായി വരുണിനെ കാണാനായി ആരാധകര്‍ വീടിന് സമീപം വരാറുണ്ടെന്നും തിരക്കില്ലാത്തപ്പോള്‍ മിക്കപ്പോഴും ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ വരുണ്‍ നിന്നു കൊടുക്കാറുണ്ടെന്നും അദ്ദേഹത്തിന്റെ സുരക്ഷാ സംഘത്തിലുള്ളവര്‍ പറയുന്നു. എന്നാല്‍ അന്നത്തെ ദിവസം ഏറെ വൈകിയാണ് വരുണ്‍ എത്തിയത്. കൂടാതെ വളരെ ക്ഷീണിതനുമായിരുന്നു. ഇക്കാര്യം അറിയിച്ചപ്പോള്‍ ആരാധികയായ പെണ്‍കുട്ടി ആദ്യം സ്വയം അപായപ്പെടുത്തുമെന്നാണ് ഭീഷണി മുഴക്കിയത്. എന്നാല്‍ പിന്നീട് വരുണിന്റെ കാമുകിയായ നടാഷയെ കൊല്ലുമെന്നായി ഭീഷണി.

സാധാരണയായി വരുണ്‍ ധവാനെ കാണാനെത്തുന്ന ആരാധകര്‍ ഇത്തരം ആക്രമണോത്സുകത കാണിക്കാറില്ലെന്നും എന്നാല്‍ ഇതറിഞ്ഞ വരുണ്‍ വല്ലാതെ ടെന്‍ഷനായെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഒരുമണിക്കൂറിനടുത്തായിട്ടും അവര്‍ പോകാന്‍ കൂട്ടാക്കാതെയിരുന്നപ്പോള്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.

മുംബൈയിലെ സാന്റാ ക്രൂസ് പൊലീസ് സ്റ്റേഷനില്‍ പരാതി രേഖപ്പെടുത്തിയിട്ടുണ്ട്. വരുണ്‍ ധവാന്റെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമേ എഫ്‌ഐആര്‍ തയ്യാറാക്കൂ എന്ന് പൊലീസ് അറിയിച്ചു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Female fan threatens to kill varun dhawans girlfriend natasha dalal

Next Story
രജനികാന്തിനൊപ്പം നിവേദ തോമസ് എത്തുന്നുNivetha Thomas
The moderation of comments is automated and not cleared manually by malayalam.indianexpress.com