/indian-express-malayalam/media/media_files/uploads/2019/05/fefka-.jpg)
ഫെഫ്കയുടെ പേരിൽ വ്യാജകാർഡുകളുമായി വാഗ്ദാനം നൽകി പണപ്പിരിവ് നടത്തുകയും ഗുണ്ടായിസം നടത്തുകയും ചെയ്യുന്നവർക്കെതിരെ മുന്നറിയിപ്പുമായി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ രംഗത്ത്. തങ്ങളുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് വ്യാജന്മാരെ സൂക്ഷിക്കുക എന്ന മുന്നറിയിപ്പ് ഫെഫ്ക നൽകിയിരിക്കുന്നത്. അടുത്തകാലത്തുണ്ടായ ചില അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സംഘടനയുടെ ഭാഗത്തു നിന്നും ഇത്തരമൊരു നടപടി. ഇത്തരം കാര്യങ്ങൾ സംഭവിക്കാതിരിക്കാൻ അംഗങ്ങൾ ജാഗരൂകമാകണമെന്നും ഫെയ്സ് ബുക്ക് പോസ്റ്റിൽ ഓർമ്മപ്പെടുത്തുന്നു.
" ബഹുമാനപ്പെട്ട ഫെഫ്ക അംഗങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധക്ക്.. ഈ അടുത്ത കാലത്ത് 'സിനിമ സംഘടനകൾ' എന്ന പേരിൽ ചില വ്യാജ സംഘടനകൾ പൊട്ടി മുളച്ചത് ശ്രദ്ധയിൽപ്പെടുകയുണ്ടായി. അതിൽ അവസാനത്തേതിന് പേര് കൊണ്ട് ഫെഫ്കയോട് സാമ്യമുണ്ടായത് തികച്ചും യാദൃശ്ചികം എന്ന് കരുതുക വയ്യ. അതുകൊണ്ട് തന്നെ, അതീവ ഗൗരവത്തോടെ സംഘടന അതിനെ കാണുന്നു. ഒരു തരത്തിലുള്ള അഫിലിയേഷനോ, രജിസ്ട്രേഷനോ ഇല്ലാതെയാണ് ഇത്തരക്കാർ പ്രവർത്തിക്കുന്നത്. സിനിമാ സംഘടനയെന്ന് തെറ്റിദ്ധരിച്ചു വരുന്നവരോടെല്ലാം ഒരു മാനദണ്ഡവും നോക്കാതെ കാശ് വാങ്ങി കാർഡ് നൽകുന്നതോടെ യഥാർഥ സിനിമ പ്രവർത്തകരായ നമുക്ക് സമൂഹത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പല തരത്തിലാണ്. മേല്പറഞ്ഞ 'വ്യാജ കാർഡ്' കൈക്കലാക്കുന്നവർ കേരളത്തിനകത്തും രാജ്യത്തിന് പുറത്തും നടത്തുന്ന പലവിധത്തിലുള്ള തട്ടിപ്പുകൾ, സിനിമയിൽ അഭിനയിപ്പിക്കാം എന്ന് വാഗ്ദാനം നൽകി പണപ്പിരിവ്, സ്ത്രീകളോട് മോശമായി പെരുമാറുക, ഗുണ്ടായിസം തുടങ്ങി സിനിമാപ്രവർത്തകർക്ക് അവമതിപ്പുണ്ടാക്കുന്ന സംഭവങ്ങൾ ഉണ്ടാവുന്നത് ഖേദകരമാണ്. അംഗങ്ങൾ ജാഗരൂകരാകണമെന്ന് ഓർമ്മപ്പെടുത്തുന്നതിനൊപ്പം കൂടുതൽ വിവരങ്ങൾ കിട്ടിയാൽ സംഘടനയെ അറിയിക്കണമെന്നും അഭ്യർത്ഥിക്കുന്നു," ഫെഫ്ക കുറിപ്പിൽ പറയുന്നു.
Read more: ഫെഫ്കയിൽ നേതൃമാറ്റം; പുതിയ പ്രസിഡന്റായി രഞ്ജി പണിക്കർ
രൺജി പണിക്കർ ആണ് ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ ഇപ്പോഴത്തെ പ്രസിഡന്റ്. ഈ വർഷം ആദ്യത്തിൽ എറണാകുളം ടൗൺ ഹാളിൽ ചേർന്ന ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ജനറൽ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. രഞ്ജി പണിക്കർ, ജി. എസ്. വിജയൻ, സലാം ബാപ്പു എന്നിവരുടെ നേതൃത്വത്തിൽ 2019 – 21 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു. ജി. എസ്. വിജയൻ ജനറൽ സെക്രട്ടറിയായും സലാം ബാപ്പു ട്രഷറർ ആയും തെരെഞ്ഞെടുക്കപ്പെട്ടു. ജീത്തു ജോസഫ്, ഒ എസ് ഗിരീഷ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. സോഹൻ സീനുലാലും ബൈജുരാജ് ചേകവരുമാണ് ജോയിന്റ് സെക്രട്ടറിമാർ.
സിബി മലയിൽ, ബി ഉണ്ണികൃഷ്ണൻ, ഷാഫി, മാളു എസ് ലാൽ, രഞ്ജിത്ത് ശങ്കർ, സിദ്ധാർത്ഥ ശിവ, ജി മാർത്താണ്ഡൻ, ജയസൂര്യ വൈ എസ്, അരുൺ ഗോപി, ലിയോ തദേവൂസ്, മുസ്തഫ എം.എ, പി കെ ജയകുമാർ, ഷാജി അസീസ്, ശ്രീകുമാർ അരൂക്കുറ്റി എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർമാർ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us