/indian-express-malayalam/media/media_files/uploads/2019/01/ranji-panicker.jpg)
കൊച്ചി: ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയനിൽ നേതൃമാറ്റം. പുതിയ പ്രസിഡന്റായി രൺജി പണിക്കർ തെരെഞ്ഞെടുക്കപ്പെട്ടു. എറണാകുളം ടൗൺ ഹാളിൽ ഇന്ന് ചേർന്ന ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ ജനറൽ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. രഞ്ജി പണിക്കർ, ജി. എസ്. വിജയൻ, സലാം ബാപ്പു എന്നിവരുടെ നേതൃത്വത്തിൽ 2019 - 21 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു.
ജി. എസ്. വിജയൻ ജനറൽ സെക്രട്ടറിയായും സലാം ബാപ്പു ട്രഷറർ ആയും തെരെഞ്ഞെടുക്കപ്പെട്ടു. ജീത്തു ജോസഫ്, ഒ എസ് ഗിരീഷ് എന്നിവർ വൈസ് പ്രസിഡന്റുമാരായി തെരെഞ്ഞെടുക്കപ്പെട്ടു. സോഹൻ സീനുലാലും ബൈജുരാജ് ചേകവരുമാണ് ജോയിന്റ് സെക്രട്ടറിമാർ. സിബി മലയിൽ, ബി ഉണ്ണികൃഷ്ണൻ, ഷാഫി, മാളു എസ് ലാൽ, രഞ്ജിത്ത് ശങ്കർ, സിദ്ധാർത്ഥ ശിവ, ജി മാർത്താണ്ഡൻ, ജയസൂര്യ വൈ എസ്,
അരുൺ ഗോപി, ലിയോ തദേവൂസ്, മുസ്തഫ എം.എ, പി കെ ജയകുമാർ, ഷാജി അസീസ്,
ശ്രീകുമാർ അരൂക്കുറ്റി എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർമാർ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.