‘ലോക്ക്ഡൗൺ ആരംഭിച്ചിട്ട് 22 വർഷമായതു പോലെ’: അജയ് ദേവ്‌ഗൺ

മുമ്പ് തലവേദന തകർത്ത തങ്ങളുടെ മധുവിധു സ്വപ്നങ്ങളെ കുറിച്ച് കജോൾ പറഞ്ഞിരുന്നു

Kajol, Ajay Devgan, Honeymoon, Bollywood Stars, Marriage, World Tour, Headache, Fever, IE Malayalam"

ബോളിവുഡിന്റെ മാത്രമല്ല, ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ തന്നെ ഇഷ്ട താരജോഡികളാണ് കജോളും അജയ് ദേവ്‌ഗൺ. കഴിഞ്ഞദിവസം കജോളിനൊപ്പമുള്ള ഒരു പഴയകാല ചിത്രം അജയ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിന് അദ്ദേഹം നൽകിയ അടിക്കുറിപ്പാണ് ശ്രദ്ധേയം. ‘എന്റെ ലോക്ക്ഡൗൺ ആരംഭിച്ചിട്ട് 22 വർഷമായതു പോലെ തോന്നുന്നു,’ എന്നായിരുന്നു അത്. ചിത്രത്തിൽ കജോളിനെ ടാഗ് ചെയ്തിട്ടുമുണ്ട്.

Read More: കാജലിന്റെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തി അജയ് ദേവ്ഗന്‍; ഇത്തരം കുസൃതികളുമായി വീട്ടിലേക്ക് വരണ്ട എന്ന് കാജല്‍

കാജോളും അജയ് ദേവ്ഗണും ഹൽചുൽ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് കണ്ടുമുട്ടുന്നത്. പിന്നീട് 1999 ൽ വിവാഹിതരായി. ഗുണ്ടാരാജ്, ഇഷ്ക്, ദിൽ ക്യാ കരേ, രാജു ചാച്ച, പ്യാർ തോ ഹോനാ ഹായ് ത, തൻഹാജി: ദി അൺസംഗ് വാരിയർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചു. ഇരുവർക്കും രണ്ട് മക്കളാണ്, നൈസ, യുഗ്.

മുമ്പ് തലവേദന തകർത്ത തങ്ങളുടെ മധുവിധു സ്വപ്നങ്ങളെ കുറിച്ച് കജോൾ പറഞ്ഞിരുന്നു. കല്യാണത്തിനു മുമ്പായി തന്നെ കജോള്‍ അജയ്‌യോട് ആവശ്യപ്പെട്ടിരുന്നു മധുവിധുവിന് ലോകം മുഴുവന്‍ ചുറ്റിക്കാണണം എന്ന്. അങ്ങനെ വിവാഹം കഴിഞ്ഞ ഉടന്‍ ഇരുവരും വേള്‍ഡ് ടൂറിന് പോയി. ആ കഥയാണ് കജോള്‍ പറയുന്നത്.

‘രണ്ടു മാസത്തെ മധുവിധു യാത്രയ്ക്കായാണ് ഞങ്ങള്‍ പോയത്. വിവാഹത്തിനു മുമ്പ് തന്നെ ഈ ആവശ്യം ഞാന്‍ പറഞ്ഞിരുന്നു. നമ്മുടെ മധുവിധുവിന് എനിക്കീ ലോകം മുഴുവന്‍ യാത്ര ചെയ്യണം എന്ന്. ഞങ്ങള്‍ ടിക്കറ്റ് ബുക്ക് ചെയ്തു. ഓസ്‌ട്രേലിയയില്‍ നിന്നും ലോസ് ആഞ്ചല്‍സിലേയ്ക്കും അവിടെ നിന്നും ലാസ് വേഗാസിലേക്കും പോയി..’

എന്നാല്‍ യാത്ര പകുതിയില്‍ അവസാനിപ്പിച്ച് ഇരുവര്‍ക്കും നാട്ടിലേക്ക് തിരിച്ചു പോരേണ്ട സാഹചര്യം ഉണ്ടായി.

‘ഞങ്ങള്‍ അപ്പോള്‍ ഗ്രീസിലായിരുന്നു. 40 ദിവസങ്ങള്‍ കഴിഞ്ഞിരുന്നു. അപ്പോഴേക്കും അജയ് കുറച്ച് ക്ഷീണിതനുമായിരുന്നു. ഒരുദിവസം രാവിലെ എണീറ്റ് അദ്ദേഹം പറഞ്ഞു നല്ല പനിയും തലവേദനയുമുണ്ടെന്ന്. ഞാന്‍ മരുന്നു നല്‍കാമെന്നും പറഞ്ഞിട്ടും അദ്ദേഹം സുഖമില്ലെന്നു പറഞ്ഞുകൊണ്ടേയിരുന്നു.’

‘ഒടുവില്‍, പിന്നെന്തു ചെയ്യണം എന്നു ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു ‘നമുക്ക് വീട്ടില്‍ പോകാം’ എന്ന്. ‘വീട്ടിലേക്കോ? അതും ഒരു തലവേദനയ്ക്ക്? അപ്പോള്‍ അദ്ദേഹം പറഞ്ഞു ‘ഞാന്‍ വളരെയധികം ക്ഷീണിതനാണ്’ എന്ന്,’ കജോള്‍ പറഞ്ഞു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Feels like its been 22 years since the lockdown began ajay devgn shares throwback pic with wife kajol

Next Story
എന്നെ ഒരു ഡോക്ടറാക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം; റിമി പറയുന്നുRimi Tomy, Rimi Tomy photos, Rimi Tomy videos, റിമി ടോമി, റിമി ടോമി ചിത്രങ്ങൾ, റിമി ടോമി വീഡിയോ, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com