ഇന്ത്യന്‍ സിനിമാലോകം കണ്ട മികച്ച അഭിനേത്രികളില്‍ ഒരാളായ മധുബാലയുടെ അന്‍പത്തിയൊന്നാം ചരമവാര്‍ഷികമാണ് ഇന്ന്. മുപ്പത്തിയാറാം വയസ്സില്‍ ഈ ലോകത്തോട്‌ വിട പറഞ്ഞ അവര്‍ ചെറുപ്രായത്തില്‍ തന്നെ സിനിമയില്‍ എത്തി അസുഖബാധിതയാവുന്നത് വരെ താരമായി തുടര്‍ന്നു.

‘The Venus of Indian Cinema’ എന്ന് അറിയപ്പെട്ടിരുന്ന മധുബാല അനായാസമായ എന്നാല്‍ ആര്‍ക്കും അനുകരിക്കാനാവാത്ത അഭിനയശൈലിയ്ക്കുടമയായിരുന്നു. ‘മുഗൾ-ഇ-അസം,’ ‘ഹാഫ് ടിക്കറ്റ്,’ ‘പാസ്പോർട്ട്,’ ‘ബർസാത് കി രാത്,’ ‘ഹൗറ ബ്രിഡ്ജ്,’ ‘ചൽത്തി കാ നാം ഗാഡി,’ ‘ഗേറ്റ്വേ ഓഫ് ഇന്ത്യ’ തുടങ്ങിയവ മധുബാലയുടെ അഭിനയപ്രതിഭ രേഖപ്പെടുത്തിയ ചിത്രങ്ങളില്‍ ചിലതാണ്.

മനോഹരമായ മുഖം, പൂത്തിരി കത്തിച്ച പോലെയുള്ള പുഞ്ചിരി, കാലോചിതമായ സ്റ്റൈലിംഗ് എന്നിവയെല്ലാം കൊണ്ട് ഹോളിവുഡ് സംവിധായകരുടെ വരെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു അവര്‍. ‘ലൈഫ്,’ ‘തിയേറ്റര്‍ ആര്‍ട്ട്‌സ്’ തുടങ്ങിയ മാസികകള്‍ക്ക് വേണ്ടി മധുബാല നടത്തിയ ഫോട്ടോഷൂട്ടുകള്‍ കാലാതീതമായ ക്ലാസിക്കുകള്‍ ആയി കരുതപ്പെടുന്നു.

ഇങ്ങ് മലയാളത്തിലും എത്തിയിരുന്നു മധുബാലയുടെ പ്രഭാവം. അവരുടെ വസ്ത്രധാരണരീതി താന്‍ കൃത്യമായി പിന്തുടരാറുണ്ടായിരുന്നു എന്നും തന്‍റെ നായികമാര്‍ക്ക് അത്തരത്തില്‍ ഉള്ള വസ്ത്രങ്ങള്‍ ഒരുക്കാന്‍ വസ്ത്രാലങ്കാരവിഭാഗത്തിനോട് ആവശ്യപ്പെടുമായിരുന്നു എന്നും മലയാളത്തിന്‍റെ പ്രിയ സംവിധായകന്‍ ഫാസില്‍ വെളിപ്പെടുത്തിയിരുന്നു.

“മരിച്ചു പോയൊരു നടിയുണ്ട് മധുബാല. അവരുടെ കോസ്റ്റ്യൂം സെന്‍സ് അപാരമായിരുന്നു. അവരുടെ പടങ്ങളൊക്കെ അന്ന് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ മാത്രമേ കിട്ടുമായിരുന്നുള്ളൂ. സ്ട്രയ്പ്പ് ഉള്ള ചുരിദാറുകള്‍, ക്രോസ് പാറ്റേണ്‍ ഡ്രസ്സുകളൊക്കെയാണ് ഉപയോഗിക്കുക. അതിന്റെ കളര്‍ കോമ്പിനേഷനൊന്നും നമുക്ക് പിടികിട്ടുകയില്ല. അതിന്റെ പാറ്റേണ്‍ എടുത്ത് ആര്‍ട്ടിസ്റ്റിനെയും കോസ്റ്റ്യൂം ഡിസൈനറെയും കാണിക്കും,” ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഫാസില്‍ പറഞ്ഞു.

ഫാസില്‍ അഭിമുഖം പൂര്‍ണ്ണമായി വായിക്കാം: സിനിമ, ജീവിതം, ഫഹദ്: ഫാസിലുമായി ദീർഘ സംഭാഷണം

ഇന്ത്യന്‍ എക്സ്പ്രസ്സ്‌ ആര്‍ക്കൈവിസിന്‍റെ ഭാഗമായ മധുബാലയുടെ ചില അപൂര്‍വ്വ ഫോട്ടോകള്‍ കാണാം.

Rare photos of Madhubala

Rare photos of Madhubala

Rare photos of Madhubala

madhubala unseen photos

madhubala shammi kapoor movies

madhubala images

madhubala rare photos

madhubala dev anand films

madhubala movies

madhubala films photos

madhubala birthday rare pics

madhubala birthday

madhubala rare unseen pics

madhubala in Shirin Farhad

madhubala birthday rare pics

madhubala birthday rare pics

madhubala images

 

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook