അമ്മയും ഞാനും; കുട്ടിക്കാല ചിത്രവുമായി പ്രിയ ഗായിക

ഇൻസ്റ്റഗ്രാമിലൂടെയാണ് സംഗീത ആസ്വാദകരുടെ പ്രിയ ഗായിക തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചിരിക്കുന്നത്

shreya ghoshal, shreya ghoshal mother, shreya ghoshal son name, shreya ghoshal husband, shreya ghoshal childhood, Shreya ghosal childhood photo, ശ്രേയ ഘോഷാൽ, Shreya Ghosal songs, Indian express malayalam, IE malayalam

ശബ്ദമാധുര്യം കൊണ്ട് ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ പാട്ടുകാരിയാണ് ശ്രേയ ഘോഷാല്‍. ഭാഷയുടെ, രാജ്യത്തിന്‍റെ അതിരുകള്‍ ഇല്ലാതെ സംഗീതത്തിന്റെ വിശാലമായ ലോകത്തു തിളങ്ങുന്ന താരമാണ് ശ്രേയ. ഭാഷയുടെ അതിര്‍ത്തികളില്ലാതെ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗായിക. ഇപ്പോഴിതാ തന്റെ കുഞ്ഞുനാളിലെ ചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ശ്രേയ.

ഇൻസ്റ്റഗ്രാമിലൂടെയാണ് സംഗീത ആസ്വാദകരുടെ പ്രിയ ഗായിക തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചിരിക്കുന്നത്. അമ്മയുടെ കയ്യിൽ ഇരിക്കുന്ന കുഞ്ഞു ശ്രേയയുടെ ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. “1984ൽ അമ്മയും ഞാനും” എന്ന ക്യാപ്‌ഷനാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.

മലയാളം ഉൾപ്പടെ പത്തൊമ്പതിൽ അധികം ഭാഷകളിലാണ് ശ്രേയ പാടിയിട്ടുള്ളത്. സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെ പതിനാറാമത്തെ വയസിലാണ് ശ്രേയ സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. 2002ൽ സഞ്ജയ് ലീല ബൻസാലിയുടെ ‘ദേവദാസ്’ എന്ന ചിത്രത്തിൽ പാടിയ ശ്രേയക്ക് ആ വർഷത്തെ മികച്ച ഗായികക്ക് ഉള്ള ദേശിയ പുരസ്‌കാരം ലഭിച്ചു.

പിന്നീട് വിവിധ ഭാഷകളിൽ പാടിയ ശ്രേയക്ക് ഇതുവരെ നാല് ദേശിയ പുരസ്കാരവും, നാല് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും രണ്ടു തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഏഴ് ഫിലിംഫെയർ അവാർഡുകളും ലഭിച്ചിട്ടുണ്ട്.

Also read: നോട്ടം പണ്ടേ ലെന്‍സിലേക്കാ; ഈ മിടുക്കിയെ മനസ്സിലായോ?

മലയാളത്തിൽ 2007ൽ ‘ബിഗ് ബി’ യിലെ ‘വിടപറയുകയാണോ’ എന്ന ഗാനത്തോടെ തുടങ്ങിയ ശ്രേയ നൂറിലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. തന്റെ മാതൃഭാഷ അല്ലാതിരുന്നിട്ടു പോലും തികഞ്ഞ ഉച്ചാരണ ശുദ്ധിയോടെ മലയാളം ഗാനങ്ങള്‍ ആലപിക്കുന്ന ശ്രേയ, സംഗീത സംവിധായകര്‍ക്കും ശ്രോതാക്കള്‍ക്കുമെല്ലാം എന്നുമൊരു കൗതുകമാണ്. പാടുന്ന ഓരോ വരികളുടെയും അര്‍ത്ഥം മനസ്സിലാക്കി, അനുഭവ തീവ്രതയോടെ പാടി ഫലിപ്പിക്കുന്ന അര്‍പ്പണമനോഭാവം ശ്രേയയെ പകരക്കാരില്ലാത്ത ശബ്ദമാധുര്യമാക്കി മാറ്റുന്നു.

പശ്ചിമ ബംഗാളിലെ മൂർഷിദാബാദിലാണ് ശ്രേയയുടെ ജനനമെങ്കിലും കുട്ടിക്കാലം ചെലവഴിച്ചത് രാജസ്ഥാനിലെ കോട്ടയ്ക്കു സമീപമുള്ള റാവത്ത്ഭട്ട എന്ന ചെറുപട്ടണത്തിലായിരുന്നു. നാലു വയസ്സു മുതലാണ് ശ്രേയ സംഗീതം പഠിച്ചു തുടങ്ങിയത്. ശൈലാദിത്യ മുഖോപാധ്യായ ആണ് ശ്രേയയുടെ ജീവിതപങ്കാളി. 2015 ഫെബ്രുവരി അഞ്ചിനായിരുന്നു ഇവരുടെ വിവാഹം. മേയ് 22ന് ശ്രേയക്ക് ഒരു ആൺകുഞ്ഞ് പിറന്നിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Favourie playback singer shares her childhood photo instagram post

Next Story
ഐശ്വര്യയ്ക്കും കുടുംബത്തിനും വിരുന്നൊരുക്കി ശരത്കുമാർ; ചിത്രങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com