ഫാത്തിമ സന ഷെയ്‌ഖിന്റെ പുതിയ ഫോട്ടോഷൂട്ടിനെതിരെ നവമാധ്യമങ്ങളിൽ ട്രോൾ ആക്രമണം. ആമിർ ഖാന്റെ ദംഗലിലൂടെ ഏവരുടെയും ശ്രദ്ധ നേടിയ നടിയാണ് ഫാത്തിമ സന. നീന്തൽ വസ്ത്രം ധരിച്ച ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തതിനെതിരെയാണ് വിമർശനങ്ങളുമായി ചിലർ രംഗത്തെത്തിയത്. റമസാൻ മാസത്തിൽ സ്വിം സ്യൂട്ട് ധരിച്ച ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തുവെന്ന് പറഞ്ഞാണ് ചിലർ ഫാത്തിമയ്‌ക്കെതിരെ വിമർശനങ്ങൾ ഉയർത്തുന്നത്.

എന്നാൽ ചിലർ ഫാത്തിമയെ പിന്തുണച്ചും രംഗത്തെത്തിയിട്ടുണ്ട്. ഫാത്തിമ സുന്ദരിയാണെന്നും പെൺകുട്ടികൾക്ക് ഒരു റോൾ മോഡലാണെന്ന് പറഞ്ഞും നവമാധ്യമങ്ങളിൽ അനുകൂലിച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്. വിമർശനങ്ങളോടൊന്നും ഫാത്തിമ ഇതുവരെ പ്രതികരിച്ചിട്ടില്ല.

തംഗ്സ് ഓഫ് ഹിന്ദോസ്ഥാൻ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനായി മാൾട്ടയിലാണ് ഫാത്തിമ സന ഷെയ്‌ക്ക് ഇപ്പോഴുളളത്. ആമിർ ഖാൻ, അമിതാഭ് ബച്ചൻ, കത്രീന കൈഫ് എന്നിവരാണ് ഈ സിനിമയിലെ മറ്റു താരങ്ങൾ.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രിയങ്ക ചോപ്ര കാണാൻ ചെന്നപ്പോൾ ധരിച്ചിരുന്ന വസ്‌ത്രത്തെ കുറിച്ചും വിമർശനങ്ങളും ട്രോളുകളും സോഷ്യൽ മീഡിയയിൽ വന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ