നടിയും മുന്‍ ലോകസുന്ദരിയുമായ ഐശ്വര്യ റായ് ബച്ചന്‍ ഫാദേഴ്സ് ദിനമായ ഇന്നലെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്‌ത ചിത്രങ്ങളില്‍ ശ്രദ്ധേയമായത് തന്റെ കസിന്‍സിനൊപ്പം അച്‌ഛന്‍ യശശരീരനായ കൃഷ്‌ണരാജ് റായുടെ ചിത്രത്തിന് മുന്‍പില്‍ നില്‍ക്കുന്ന ഒരു ഫോട്ടോയാണ്. മകള്‍ ആരാധ്യയുമുണ്ട് കൂടെ. ‘സിസ്റ്റര്‍ സണ്‍‌ഡേ’ എന്നാണ് ഐശ്വര്യ അതിന് ക്യാപ്ഷന്‍ നല്‍കിയിരുക്കുന്നത്.

Aishwarya Rai Bachchan with her cousins on Fathers Day1

കസിന്‍സിനൊപ്പം ഐശ്വര്യാ റായും മകള്‍ ആരാധ്യയും

ഇത് കൂടാതെ അമ്മ വൃന്ദാ റായ്, ഭര്‍ത്താവ് അഭിഷേക് ബച്ചന്‍ എന്നിവരോടൊപ്പമുള്ള ചിത്രങ്ങളും അവര്‍ ഈ അവസരത്തില്‍ പങ്കുവച്ചു. മണ്മറഞ്ഞ അച്‌ഛന്റെ ചിത്രം കൈയ്യില്‍ പിടിച്ചു കൊണ്ടാണ് ഫാദേഴ്സ് ഡേയില്‍ ഐശ്വര്യ പോസ് ചെയ്‌തത്.

 

Aishwarya Rai Bachchan on Fathers Day

അമ്മ വൃന്ദ റായ്, മകള്‍ ആരാധ്യ എന്നിവര്‍ക്കൊപ്പം ഐശ്വര്യാ റായ് ബച്ചന്‍

 

Aishwarya Rai Bachchan on Fathers Day 1

അഭിഷേക് ബച്ചന്‍, ആരാധ്യ, ഐശ്വര്യ

മകള്‍ ആരാധ്യയ്‌ക്കും അച്‌ഛന്‍ അമിതാഭ് ബച്ചനും ആശംസ നേര്‍ന്നു കൊണ്ട് അഭിഷേക് ബച്ചനും സോഷ്യല്‍ മീഡിയയില്‍ എത്തി. ആരാധ്യയ്‌ക്കായി അച്‌ഛന്‍ കുറിച്ചത് ഈ വാക്കുകളാണ്.

“എന്റെ മാലാഖക്കുട്ടിയ്‌ക്ക് ആശംസകള്‍. അച്‌ഛനാവുക എന്നാല്‍ എന്ത് എന്ന് എനിക്ക് മനസ്സിലാക്കിത്തന്നതിനു നന്ദി. നിനക്ക് അഭിമാനം കൊണ്ട് വരണം എന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്. അച്‌ഛന്‍ നിന്നെ സ്‌നേഹിക്കുന്നു.”

Abhishek Bachchan on Fathers Day 1

അഭിഷേക് ബച്ചന്‍, ആരാധ്യാ ബച്ചന്‍

സമാനമായ വാക്കുകളാണ് അച്‌ഛന്‍ അമിതാഭിനും വേണ്ടി അഭിഷേക് കുറിച്ചത്.

“എന്റെ കൈപിടിച്ച് നടത്തിയതിന്,, ഉദാഹരണമായി നില കൊണ്ടതിന്, ഇന്നും എന്റെ കൈവിടാത്തതിന്, സ്‌നേഹഹത്തിന്, പിന്തുണയ്‌ക്ക്… ഹാപ്പി ഫാദേഴ്സ് ഡേ!, ലവ് യു പാ”.

Abhishek Bachchan on Fathers Day 2

അഭിഷേക് ബച്ചന്‍, അമിതാഭ് ബച്ചന്‍, മുന്‍കാല ചിത്രം

ചിത്രങ്ങള്‍: അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ് ബച്ചന്‍, ഇന്‍സ്റ്റഗ്രാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook