scorecardresearch

'സീനിയേഴ്സ് ആണെങ്കിലും, വെറും ചെറ്റകളാണ്,' ജോർജ് സാറിനും ബെന്നിക്കുമൊപ്പം സുധിഷ്

"ഓടി വാ കണ്ണാ..." എന്നാണ് ചിത്രത്തിൽ സംവിധായകൻ തരുൺ മൂർത്തി കമന്റു ചെയ്തത്

"ഓടി വാ കണ്ണാ..." എന്നാണ് ചിത്രത്തിൽ സംവിധായകൻ തരുൺ മൂർത്തി കമന്റു ചെയ്തത്

author-image
Entertainment Desk
New Update
Farhaan Faasil, Thudaum

ബ്ലോക്ബസ്റ്റർ വിജയമായി മാറിയിരിക്കുകയാണ് മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത 'തുടരും'. ബോക്സ് ഓഫീസിലും നേട്ടമുണ്ടാക്കുന്ന ചിത്രം വൈകാതെ 150 കോടി പിന്നിടുമെന്നാണ് സൂചന. ചിത്രത്തിലെ കഥാപാത്രങ്ങളെയെല്ലാം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

Advertisment

ചിത്രത്തിൽ വില്ലൻ കഥാപാത്രമായെത്തിയ പ്രകാശ് വർമ്മയും ബിനു പപ്പുവുമെല്ലാം കൈയ്യടി നേടുകയാണ്. ഇപ്പോഴിതാ ഇരുവർക്കുമൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിൽ സിപിഒ സുധീഷായെത്തിയ ഫർഹാൻ ഫാസിൽ.

"സീനിയേഴ്സ് ആണെങ്കിലും, വെറും ചെറ്റകളാണ്" എന്ന ക്യാപ്ഷനോടെയാണ് പൊലീസ് വേഷത്തിലുള്ള ചിത്രം ഫർഹാൻ പോസ്റ്റു ചെയ്തത്. ചിത്രത്തിൽ പൊലീസ് വേഷത്തിൽ മൂന്നു പേരും ഒരുമിച്ചെത്തുന്ന ഏക സീനാണിതെന്നും ഫർഹാൻ പറയുന്നു. "ഓടി വാ കണ്ണാ..." എന്ന് ചിത്രത്തിൽ സംവിധായകൻ തരുൺ മൂർത്തി കമന്റു ചെയ്തിട്ടുണ്ട്.

Advertisment

അതേസമയം, പ്രകാശ് വർമ്മ കഴിഞ്ഞ ദിവസം പങ്കുവച്ച മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. "എന്റെ നായകൻ, പ്രചോദനം, ഉപദേഷ്ടാവ്, സഹോദരൻ, അധ്യാപകൻ, സുഹൃത്ത്" എന്ന കുറിപ്പും പ്രകാശ് പങ്കുവച്ചിരുന്നു.

Read More

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: