വിവാഹം കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോൾ ആഘോഷ ദിനത്തിലെ കൂടുതൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് താരം ഫർഹാൻ അക്തർ. ഫർഹാന്റെ അടുത്ത സുഹൃത്തുക്കളായ ഹൃത്വിക് റോഷൻ, കസിൻ ഫറ ഖാൻ, ഷബാന ആസ്മി എന്നിവർ ഒന്നിച്ച് നൃത്തം ചെയ്യുന്ന ഫൊട്ടോയും ചില കാൻഡിഡ് ഷോട്സുകളും ഇക്കൂട്ടത്തിലുണ്ട്.
സുഹൃത്തുക്കൾ, കുടുംബം, തമാശകൾ എന്ന ക്യാപ്ഷനോടെയാണ് ഫർഹാൻ ചിത്രങ്ങൾ ഷെയർ ചെയ്തത്. മുംബൈയിലെ ഖണ്ഡാല പ്രദേശത്തെ ഫാംഹൗസിൽ വച്ചായിരുന്നു ഫർഹാൻ അക്തറും ഇന്ത്യന്‍-ഓസ്ട്രേലിയന്‍ ഗായിക ഷിബാനി ദണ്ഡേക്കറും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
നാലു വർഷത്തെ പ്രണയത്തിനുശേഷമാണ് ഫർഹാനും ഷിബാനിയും വിവാഹിതരായത്. ഫർഹാൻ അക്തറിന്റെ രണ്ടാം വിവാഹമാണിത്. 16 വർഷത്തെ ദാമ്പത്യത്തിനുശേഷം 2017ലാണ് അധുന ബബാനിയുമായി ഫർഹാൻ വേർപിരിയുന്നത്. ഈ ബന്ധത്തിൽ രണ്ടു പെൺമക്കളുണ്ട്.
തിരക്കഥാകൃത്തുക്കളായ ജാവേദ് അക്തറിന്റെയും ഹണി ഇറാനിയുടെയും മകനാണ് ഫർഹാൻ അക്തർ. എഴുത്തുകാരിയും സംവിധായികയുമായ സോയ അക്തർ സഹോദരിയാണ്. നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, പിന്നണി ഗായകൻ, നിർമ്മാതാവ്, ടെലിവിഷൻ അവതാരകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ഫർഹാൻ അക്തർ.
Read More: ഹൃത്വിക് റോഷനും കുടുംബത്തിനുമൊപ്പം അവധി ദിനം ആഘോഷിച്ച് സബ