വിവാഹ ദിനത്തിലെ കൂടുതൽ ചിത്രങ്ങൾ പങ്കുവച്ച് ഫർഹാൻ അക്തറും ഷിബാനി ദണ്ഡേക്കറും. മുൻപ് പങ്കുവച്ച ചിത്രങ്ങളെക്കാൾ മനോഹരമാണ് ഇത്തവണത്തേത്. ഫെബ്രുവരി 21 നായിരുന്നു ഇരുവരുടെയും രജിസ്റ്റർ വിവാഹം.
ഡിസൈനർ സബ്യാസാചി മുഖർജി ഡിസൈൻ ചെയ്ത ഗോൾഡൻ കുർത്തയും പൈജാമയും ആയിരുന്നു ഫർഹാന്റെ വേഷം. ഡിസൈൻ വർക്കുകളാൽ നിറഞ്ഞ സാരിയായിരുന്നു ഷിബാനി ധരിച്ചത്.
നാലു വർഷത്തെ പ്രണയത്തിനുശേഷമാണ് ഫർഹാനും ഷിബാനിയും ഫെബ്രുവരി 19ന് വിവാഹിതരായത്. മുംബൈയിലെ ഖണ്ഡാല പ്രദേശത്തെ ഫാംഹൗസിൽ വച്ചായിരുന്നു വിവാഹം. മതപരമായ ചടങ്ങുകൾ ഒന്നുംതന്നെ ഇല്ലാതെയായിരുന്നു വിവാഹം. തുടർന്ന് മുംബൈയിൽ മടങ്ങി എത്തിയ ഇരുവരും ഫെബ്രുവരി 21 ന് വിവാഹം രജിസ്റ്റർ ചെയ്തു.
ഫർഹാൻ അക്തറിന്റെ രണ്ടാം വിവാഹമാണിത്. 16 വർഷത്തെ ദാമ്പത്യത്തിനുശേഷം 2017ലാണ് അധുന ബബാനിയുമായി ഫർഹാൻ വേർപിരിയുന്നത്. ഈ ബന്ധത്തിൽ രണ്ടു പെൺമക്കളുണ്ട്.
Read More: സുഹൃത്തുക്കൾ, കുടുംബം, തമാശകൾ; വിവാഹ ചിത്രങ്ങളുമായി ഫർഹാൻ അക്തർ