ബോളിവുഡ് നടനും സംവിധായകനുമായ ഫർഹാൻ അക്തറും സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റ് അധുന ബബാനിയും വിവാഹമോചിതരായി. നീണ്ട 16 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷമാണ് ഇരുവരുടെയും വേർപിരിയൽ. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇരുവരും വിവാഹ മോചനമാവശ്യപ്പെട്ട് ബാന്ദ്രയിലെ കുടുംബകോടതിയെ സമീപിച്ചത്. കൗൺസിലിങ് സമയത്തും ഒരുമിച്ച് പോവാനാവില്ലെന്ന നിലപാട് ഇരുവരും സ്വീകരിച്ചതിനെ തുടർന്നാണ് കോടതി വിവാഹമോചനമനുവദിച്ചത്.

ഇരുവർക്കും ഷാക്യ, അക്കീറ എന്ന രണ്ട് മക്കളുണ്ട്. മക്കളെ അധുനയ്‌ക്കൊപ്പം വിട്ടു. എന്നാൽ ഫർഹാന് എപ്പോൾ വേണമെങ്കിലും കുട്ടികളെ കാണാനുളള സ്വാതന്ത്ര്യവും നൽകിയിട്ടുണ്ട്.

രണ്ട് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഫർഹാനും അധുനയും 2000 ത്തിൽ വിവാഹിതരായത്. പരസ്‌പര സമ്മതത്തോടെ എന്നും സുഹൃത്തുക്കളായിരിക്കാം എന്ന ധാരണയിലാണ് ഇവരുടെ വിവാഹമോചനമെന്നാണ് സിനിമാ ലോകത്ത് നിന്നുളള വാർത്തകൾ. വിവാഹമോചന ഹർജി സമർപ്പിച്ചും ഇരുവരും ഈ വർഷം ഫെബ്രുവരിയിൽ അക്കീറയുടെ പിറന്നാൾ ആഘോഷിച്ചിരുന്നു.

കവിയും എഴുത്തുകാരനുമായ ജാവേദ് അക്തറിന്റെ മകനാണ് ഫർഹാന അക്തർ. ബോളിവുഡിൽ നടനായും സംവിധായകനായും നിർമ്മാതാവും തിളങ്ങുന്ന വ്യക്തിത്വമാണ് ഫർഹാൻ അക്തർ.

2001ൽ ദിൽ ചാഹ്ത ഹായ് എന്ന ചിത്രം ഒരുക്കിയാണ് ചെയ്‌ത് ഫർഹാൻ സംവിധായകനാവുന്നത്. ആ ചിത്രത്തിൽ ഹെയർസ്റ്റൈലിസ്റ്റായാണ് അധുന ബോളിവുഡിൽ തന്റെ കരിയറിന് തുടക്കം കുറിച്ചത്. തുടർന്ന് രണ്ട് വർഷം നീണ്ട് നിന്ന പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ബിബിലന്റ് എന്ന പേരിൽ ഒരു സലൂൺ നടത്തുന്നുണ്ട് അധുന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ