Latest News
സംഗീത സംവിധായകൻ ശ്രാവൺ കോവിഡ് ബാധിച്ച് മരിച്ചു; കണ്ണീരണിഞ്ഞ് ബോളിവുഡ്
വാക്‌സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം; സംസ്ഥാനത്ത് അഞ്ചര ലക്ഷം ഡോസ് കൊവിഷീൽഡ്
ആളും ആരവങ്ങളുമില്ല; ഇന്ന് തൃശൂർ പൂരം

എന്റെ ഫോണിൽ നിന്ന് ഫോട്ടോ എടുത്താൽ ഞാൻ അപ്‌ലോഡ് ചെയ്യും; ഫർഹാന്റെ രസകരമായ പോസ്റ്റ്

ഫഹദ് മോഡലായപ്പോൾ ഫോട്ടാഗ്രാഫറായത് നസ്രിയയാണ്

Fahadh Faasil, ഫഹദ് ഫാസിൽ, Farhaan Faasil, ഫർഹാൻ ഫാസിൽ, Nazriya Nazim, നസ്രിയ നസിം, Faasil, ഫാസിൽ, Nazriya Nazeem, നസ്രിയ, iemalayalam, ഐഇ മലയാളം,

മലയാളികൾക്ക് പ്രിയപ്പെട്ട സിനിമകുടുംബങ്ങളിൽ ഒന്നാണ് ഫാസിലിന്റേത്. ഫഹദിന്റേയും ഫർഹാന്റേയും നസ്രിയയുടേയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഇഷ്ടമാണ്. ഫഹദ് സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതുകൊണ്ടു തന്നെ സഹോദരനായ ഫർഹാൽ ഫാസിലോ നസ്രിയ നസീമോ ആണ് വിശേഷങ്ങൾ പങ്കുവയ്ക്കാറ്. ഇക്കുറി ഫഹദിന്റെ മനോഹരമായൊരു ചിത്രമാണ് ഫർഹാൻ പങ്കുവച്ചിരിക്കുന്നത്. രസകരമായ ക്യാപ്ഷനാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.

“മോഡൽ-സഹോദരൻ, ഫോട്ടോഗ്രാഫർ-ചേട്ടത്തിയമ്മ, ഉപയോഗിച്ച ഫോൺ-എന്റേത്, അതുകൊണ്ട് ഫോട്ടോ ഞാൻ അപ്‌ലോഡ് ചെയ്യുന്നു,” എന്നാണ് അടിക്കുറിപ്പ്.

ഫാസിൽ മലയാളിക്ക് സമ്മാനിച്ച പുണ്യമാണ് മോഹൻലാൽ എന്നെല്ലാവരും പറയാറുണ്ട്. കാരണം അദ്ദേഹം സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെയായിരുന്നു മോഹൻലാലിന്റെ സിനിമാ അരങ്ങേറ്റം. മോഹൻലാലിന്റെ മാത്രമല്ല, അതിലെ മറ്റ് രണ്ട് താരങ്ങളായ ശങ്കർ, പൂർണിമ എന്നിവരുടെയും കന്നിച്ചിത്രം അതു തന്നെയായിരുന്നു.

Read More: കലിപ്പ് മോഡിൽ അനിയനും സ്നേഹനിധിയായ ചേട്ടനും; ഈ താരങ്ങളെ മനസ്സിലായോ?

എന്നാൽ ഫാസിൽ മലയാളിക്ക് തന്ന മറ്റൊരു പുണ്യമുണ്ട്. അത് അദ്ദേഹത്തിന്റെ മകൻ ഫഹദ് ഫാസിൽ. ഫാസില്‍ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് സിനിമയിലേക്ക് എത്തിയത്. ആദ്യ ചിത്രം പരാജയമായിരുന്നെങ്കിലും ഇന്ന് മലയാള സിനിമയിൽ ഏത് വേഷവും ഏൽപ്പിക്കാമെന്ന് സംവിധായകർക്ക് ധൈര്യമുള്ള​ നടനായി ഫഹദ് മാറി. മഹേഷ് ആകാനും ഷമ്മിയാകാനും എബിയാകാനും അനായാസേന സാധിക്കുന്ന താരം.

ഫഹദിന്റെ സഹോദരൻ ഫർഫാനും സിനിമാ രംഗത്താണ്. രാജീവ് രവി സംവിധാനം ചെയ്ത് 2014-ല്‍ റിലീസ് ആയ ഞാന്‍ സ്റ്റീവ് ലോപസ് എന്ന സിനിമയിലൂടെയായിരുന്നു ഫര്‍ഹാന്‍ ഫാസില്‍ മലയാള സിനിമയിലേക്ക് എത്തിയത്. ആസിഫ് അലി നായകനായ അണ്ടർവേൾഡിലും ഫർഹാൻ ഒരു പ്രധാന വേഷത്തിൽ എത്തി.

എന്നാല്‍ ഫാസിലിന്റെ മക്കളായ ഫഹദിനേക്കാളും ഫര്‍ഹാനെക്കാളും മുന്‍പ് തന്നെ സിനിമയില്‍ അരങ്ങേറിയ മറ്റൊരാള്‍ ആ കുടുംബത്തിലുണ്ട്. അതാണ് ഫാസിലിന്റെ മകളായ ഫാത്തിമ ഫാസില്‍. സഹോദരങ്ങള്‍ക്ക് മുന്‍പ് തന്നെ ഒരു മമ്മൂട്ടി ചിത്രത്തിലാണ് ഫാത്തിമ ഫാസില്‍ ആദ്യമായി അരങ്ങേറ്റം കുറിച്ചത്. 1987-ല്‍ പുറത്തിറങ്ങിയ ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ എന്ന ചിത്രത്തില്‍ സുഹാസിനിയുടെ കുട്ടിക്കാലമായിരുന്നു ഫാത്തിമ അവതരിപ്പിച്ചത്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്.

ഒടുവിൽ ഫഹദിന്റെ വധുവായി വീട്ടിലേക്ക് കയറിവന്നത് മലയാളികളുടെ പ്രിയപ്പെട്ട നടി നസ്രിയ നസീമും. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന നസ്രിയ, കൂടെ എന്ന അഞ്ജലി മേനോൻ ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Farhaan faasil shares fahadh faasils new photo taken by nazriya nazim

Next Story
ആഭരണങ്ങള്‍ നിരത്തി ശോഭന; നാഗവല്ലിയുടെ ചിലങ്ക എവിടെയെന്ന് ആരാധകര്‍Shobana, Manichithrathazhu, Shobana, Shobana actress, shobana latest films, shobana latest photos, ശോഭന, Shobana dance, Shobana dance videos,
The moderation of comments is automated and not cleared manually by malayalam.indianexpress.com