scorecardresearch

കുമ്പളങ്ങിക്ക് ശേഷം മറ്റെന്തോ? തിരക്കിട്ട ചർച്ചയിൽ ഫഹദും ശ്യാം പുഷ്കരനും

ഫഹദ് ഫാസിലിന്റെ അനിയനും നടനുമായ ഫർഹാൻ ഫാസിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്

Kumbalangi Nights, കുമ്പളങ്ങി നൈറ്റ്സ്, Fahadh Faasil, ഫഹദ് ഫാസിൽ, Shyam Pushkaran, ശ്യാം പുഷ്കരൻ, iemalayalmWatch Kumbalangi Nights deleted scene, kumbalangi nights trailer, kumbalangi nights, kumbalangi nights review, കുമ്പളങ്ങി നൈറ്റ്‌സ് ട്രെയിലര്‍, കുമ്പളങ്ങി നൈറ്റ്‌സ് trailer, കുമ്പളങ്ങി നൈറ്റ്‌സ് റിവ്യൂ, ഫഹദ് ഫാസില്‍, ഫഹദ് ഫാസില് സിനിമ, ഫഹദ് ഫാസില് movies, ഫഹദ് ഫാസില് films, കുമ്പളങ്ങി നൈറ്റ്‌സ്, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം"

ഈ വർഷം മലയാള സിനിമയിൽ പുറത്തിറങ്ങിയ ഏറ്റവും നല്ല പത്ത് സിനിമകളുടെ കണക്കെടുത്താൽ അതിൽ ‘കുമ്പളങ്ങി നൈറ്റ്സ്’ ഉണ്ടാകും എന്ന് തീർച്ച. ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം, സൗബിൻ സാഹിർ, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് ഫഹദ്, നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമിച്ചത്.

ശ്യാം പുഷ്‌കരനായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. കുമ്പളങ്ങി നൈറ്റ്സിന് ശേഷം ഈ ടീം ഒന്നിക്കുന്ന മറ്റൊരു ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതിനിടയിലാണ് ഫഹദ് ഫാസിലിന്റെ അനിയനും നടനുമായ ഫർഹാൻ ഫാസിൽ സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പങ്കുവച്ചിരിക്കുന്നത്. ശ്യാം പുഷ്കരനും ഫഹദ് ഫാസിലും ഒന്നിച്ച് നിന്ന് സംസാരിക്കുന്നതിന്റെ ചിത്രമാണ് ഫർഹാൻ ഫാസിൽ പങ്കുവച്ചിരിക്കുന്നത്.

ചിത്രം കണ്ട് കൂടുതൽ പേർക്കും അറിയേണ്ടത് കുമ്പളങ്ങി നൈറ്റ്സ് പോലെ മറ്റൊരു ചിത്രത്തിന്റെ ചർച്ചയിലാണോ ഇരുവരും എന്നതാണ്. അടുത്ത കുമ്പളങ്ങിയാണോ എന്നാണ് ചിത്രത്തിന്റെ താഴെ വന്ന കമന്റുകളിൽ കൂടുതൽ പേരും ചോദിച്ചിരിക്കുന്നത്.

Read More: കുമ്പളങ്ങിയിലെ ആ അമ്മയുടെ ചെറുപ്പം ഇതാ

പട്ടിയേയും പൂച്ചയേയും കളയാൻ കൊണ്ടിടുന്ന ഒരു തുരുത്തിൽ ആർക്കും വേണ്ടാത്തവരെ പോലെ ജീവിക്കുന്ന കുറച്ച് സഹോദരങ്ങളുടെ കഥയാണ് കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം പറഞ്ഞത്. ആദ്യത്തെ മാതൃകാ ടൂറിസം ഗ്രാമമെന്ന് പേരുകേട്ട കുമ്പളങ്ങി എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കപ്പെട്ട ചിത്രം അതിന്റെ റിയലിസ്റ്റിക്കായ സമീപനം കൊണ്ട് കൂടിയാണ് പ്രേക്ഷകരുടെ ഇഷ്ടം കവരുന്നത്. വ്യത്യസ്തനായൊരു വില്ലൻ ടച്ചുള്ള കഥാപാത്രമായി എത്തി ചിത്രത്തിൽ ഫഹദ് വിസ്മയിപ്പിക്കുമ്പോൾ സൗബിൻ സാഹിർ, ഷെയ്ൻ നിഗം എന്നിവരെല്ലാം കരിയർ ബെസ്റ്റ് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന പെർഫോമൻസ് ആണ് ‘കുമ്പളങ്ങി നൈറ്റ്സി’ൽ കാഴ്ച വയ്ക്കുന്നത്.

ആഷിഖ് അബു, ദിലീഷ് പോത്തൻ എന്നിവരുടെ അസോസിയേറ്റായി പ്രവർത്തിച്ച മധു സി.നാരായണൻ സംവിധാനം ചെയ്ത ആദ്യ ചിത്രം കൂടിയായിരുന്നു ‘കുമ്പളങ്ങി നൈറ്റ്സ്’. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും സൈജു ശ്രീധരൻ എഡിറ്റിങ്ങും നിർവ്വഹിച്ചു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Farhaan faasil shares a picture of fahadh faasil and shyam pushkaran kumbalangi nights