ക്വാറന്റൈൻ കാവത്തെ ജന്മദിന ചിത്രങ്ങൾ പങ്കുവച്ച് നടൻ ഫർഹാൻ ഫാസിൽ. ഫർഹാന്റെ മുപ്പതാം പിറന്നാളാണിന്ന്. വീട്ടിലാണ് താരം ഇത്തവണ ജന്മദിനം ചിലവഴിച്ചത്. നസ്റിയ നസീമിനും നസ്റിയയുടെ സഹോദരൻ നവീനിനുമൊപ്പമുള്ള ചിത്രങ്ങളാണ് ഫർഹാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ‘ക്വാറന്റൈനിലെ ജന്മദിനം ഇതുപോലെയായിരിക്കും’ എന്ന ക്യാപ്ഷനും ഫോട്ടോയ്ക്കൊപ്പം ഫർഹാൻ നൽകിയിരിക്കുന്നു.

കാളിദാസ് ജയറാം, സംവിധായകൻ അനൂപ് സത്യൻ തുടങ്ങി നിരവധി പേർ കമൻഡ് ബോക്സിൽ ജന്മദിനാശംസകളറിയിച്ചിട്ടുണ്ട്. ‘ഹാപ്പി ബർത്ത്ഡേ ബ്രദർ’ എന്ന് കാളിദാസ് ജയറാം കുറിച്ചു. ‘ഹാപ്പി ബർത്ത്ഡേ മനുഷ്യാ’ എന്നാണ് അനൂപ് സത്യന്റെ കമൻഡ്. 1990 മേയ് 26നാണ് ഫർഹാൻ ജനിച്ചത്.

 

View this post on Instagram

 

Quarantined Birthday be like !!

A post shared by FF (@farhaanfaasil) on

ലോക്ക്ഡൗൺ സമയത്ത് ഇൻസ്റ്റഗ്രാമിൽ സജീവമാണ് ഫർഹാൻ. കുടുംബാംഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും പഴയ കാല ഫോട്ടോകളും ഫർഹാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഫഹദ് ഫാസിലിനും നസ്റിയക്കും ഒപ്പമുള്ള ത്രോബാക്ക് ചിത്രങ്ങളും ഇതിലുൾപ്പെടുന്നു.

Read More: ‘ജന്മദിനം ലാൽസാറിനായിരുന്നെങ്കിലും ഗിഫ്റ്റ് കിട്ടിയത് എനിക്കായിരുന്നു’

 

View this post on Instagram

 

2010 maybe ?!? #major #throwback

A post shared by FF (@farhaanfaasil) on

 

View this post on Instagram

 

Happy Mother’s Day #mothersday

A post shared by FF (@farhaanfaasil) on

 

View this post on Instagram

 

#throwback

A post shared by FF (@farhaanfaasil) on

സൂപ്പർ താരം മോഹൻ ലാലിന്റെ ജന്മദിനത്തിൽ ആശംസയറിയിച്ചുകൊണ്ട് അദ്ദേഹത്തോടൊപ്പമുള്ള ചിത്ര ഫർഹാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.


അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത ‘അണ്ടർ വേൾഡ്’ ആണ് ഫർഹാന്റെ ഏറ്റവും ഒടുവിൽ പുറത്തുവന്ന ചിത്രം. ആസിഫ് അലി നായകനായ ചിത്രത്തിൽ സംയുക്തമേനോൻ, ജീൻ പോൾ ലാൽ, മുകേഷ്, നിഷാന്ത് സാഗർ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Read More: കിടിലൻ ഫോട്ടോ, ശിഷ്യ കൊള്ളാലോ; നസ്രിയയെ അഭിനന്ദിച്ച് ഫർഹാൻ ഫാസിൽ

2014ൽ രാജീവ് രവിയുടെ ‘ഞാൻ സ്റ്റീവ്ലോപ്പസി’ൽ നായകനായി അഭിനയിച്ച ഫർഹാൻ 2917ൽ ‘ബഷീറിന്റെ പ്രേമലേഖനം’ എന്ന ചിത്രത്തിലും നായകനായി അഭിനയിച്ചു. 2019ലാണ് അണ്ടർ വേൾഡ് പുറത്തിറങ്ങിയത്.

See More: താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook