scorecardresearch
Latest News

ഒപ്പമുണ്ടാകും എന്നും എപ്പോഴും, സെൽഫി എടുക്കുമ്പോഴും; വച്ചുവിന് നസ്രിയയുടെ പിറന്നാൾ ആശംസ

ഫർഹാന്റെ ജന്മദിനത്തിൽ ആശംസകൾ നേരുകയാണ് നസ്രിയ

ഒപ്പമുണ്ടാകും എന്നും എപ്പോഴും, സെൽഫി എടുക്കുമ്പോഴും; വച്ചുവിന് നസ്രിയയുടെ പിറന്നാൾ ആശംസ

ഫഹദിന്റെ സഹോദരൻ എന്നതിനപ്പുറം നസ്രിയയുടെ നല്ലൊരു സുഹൃത്ത് കൂടിയാണ് ഫർഹാൻ ഫാസിൽ. ഒന്നിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഇരുവരും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. ഇപ്പോഴിതാ, ഫർഹാന്റെ 31-ാം ജന്മദിനത്തിൽ ആശംസകൾ നേരുകയാണ് നസ്രിയ.

“സന്തോഷം നിറഞ്ഞ ജന്മദിനം നേരുന്നു വച്ചൂ, ഞാനെപ്പോഴും നിന്റെ കൂടെയുണ്ടാവും, എല്ലാ സെൽഫികളിലും…” എന്നാണ് നസ്രിയ കുറിക്കുന്നത്. ഒരുപാട് നന്ദി ചേട്ടത്തിയമ്മേ, നിങ്ങൾ എപ്പോഴും ആ സെൽഫികളെ കൂടുതൽ മികച്ചതാക്കുന്നു എന്ന് ഫർഹാനും മറുപടി നൽകിയിട്ടുണ്ട്.

മലയാളികൾക്ക് പ്രിയപ്പെട്ട സിനിമകുടുംബങ്ങളിൽ ഒന്നാണ് ഫാസിലിന്റേത്. ഫഹദിന്റേയും ഫർഹാന്റേയും നസ്രിയയുടേയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഇഷ്ടമാണ്. ഫഹദ് സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതുകൊണ്ടു തന്നെ സഹോദരനായ ഫർഹാൻ ഫാസിലോ നസ്രിയ നസീമോ ആണ് വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ളത്.

രാജീവ് രവി സംവിധാനം ചെയ്ത  ‘ഞാൻ സ്റ്റീവ് ലോപസ്‘ എന്ന സിനിമയിലൂടെ 2014ലാണ് ഫർഹാൻ അഭിനയരംഗത്തത് എത്തുന്നത്. ബഷീറിന്റെ പ്രേമലേഖനം, അണ്ടർ വേൾഡ് എന്നിവയാണ് ഫർഹാന്റെ മറ്റു ചിത്രങ്ങൾ.

Read more: കിടിലൻ ഫോട്ടോ, ശിഷ്യ കൊള്ളാലോ; നസ്രിയയെ അഭിനന്ദിച്ച് ഫർഹാൻ ഫാസിൽ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Farhaan faasil birthday nazriya nazim wishes