കൊറോണ വൈറസ് ബാധയും അതിനെ പ്രതിരോധിക്കാനായി ഏർപ്പെടുത്തിയ ലോക്‌ഡൗണും ജനങ്ങളുടെ സാധാരണജീവിതത്തിന് പ്രതിബന്ധം സൃഷ്ടിക്കുമ്പോൾ ദുരിതത്തിലായവരെ സഹായിക്കാനും ഭക്ഷണമെത്തിക്കാനുമായി നിരവധിയേറെ പേരാണ് രംഗത്തു വരുന്നത്. ഇപ്പോഴിതാ, ബോളിവുഡ് സംവിധായിക ഫറാ ഖാന്റെ മകൾ അന്യയും തന്നാലാവുന്ന സഹായങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. അലഞ്ഞുതിരിയുന്ന തെരുവുമൃഗങ്ങളെയും ഭവനരഹിതരെയും സഹായിക്കാനായി ചിത്രംവരയിലൂടെ ഈ പന്ത്രണ്ടുവയസ്സുകാരി സമാഹരിച്ചത് 70,000 രൂപയാണ്.
വളർത്തുമൃഗങ്ങളുടെ രേഖാചിത്രം ആവശ്യക്കാർക്ക് വരച്ചുനൽകി അതിൽ നിന്നും ലഭിച്ച വരുമാനമാണ് കൊറോണക്കാലത്ത് ഭക്ഷണമില്ലാതെ അലയുന്ന മൃഗങ്ങളെ സഹായിക്കുന്നതിനായി ഈ കൊച്ചുമിടുക്കി മാറ്റിവെച്ചിരിക്കുന്നത്. അഞ്ചു ദിവസം കൊണ്ടാണ് അന്യ ഇത്രയും തുക സമാഹരിച്ചത്. ഫറാ ഖാൻ തന്നെയാണ് ഈ സന്തോഷം സോഷ്യൽ മീഡിയ വഴി ആരാധകരുമായി ഷെയർ ചെയ്തത്.

“എന്റെ പന്ത്രണ്ടുവയസുകാരി മകൾ അഞ്ചു ദിവസങ്ങൾക്കുള്ളിൽ 70,000 രൂപ സമാഹരിച്ചിരിക്കുന്നു. വളർത്തുമൃഗങ്ങളുടെ ചിത്രങ്ങൾ വരച്ചുകൊടുത്തുകൊണ്ട്. ഇതിൽ നിന്നും ലഭിക്കുന്ന പണമത്രയും ബുദ്ധിമുട്ടും ദാരിദ്ര്യവും അനുഭവിക്കുന്നവർക്ക് ഭക്ഷണം നൽകാനായി ഉപയോഗിക്കുന്നു. സ്കെച്ചുകൾക്ക് ഓർഡറുകൾ നൽകിയ എല്ലാവർക്കും നന്ദി,” ഫറാ ഖാൻ ട്വിറ്ററിൽ കുറിച്ചതിങ്ങനെ.
So my 12 yr old Anya has raised 70,000 rs in 5 days, by sketching ur pets for a 1000 rs a sketch.. All the money is being used to feed strays n needy .. thank u all the kind hearted people who hav ordered sketches n donated pic.twitter.com/nRvGMW5acE
— Farah Khan (@TheFarahKhan) April 12, 2020
Read more: ഇതെന്ത് പൊട്ടക്കഥയെന്ന് ഷാരൂഖ് വിധിയെഴുതിയ ആ ‘സൂപ്പർഹിറ്റ്’ ചിത്രത്തിന് ഇന്ന് 21 വയസ്സ്