scorecardresearch

പിറന്നാൾ ദിനത്തിൽ രാത്രി 12 മണിക്ക് മമ്മൂക്കയുടെ വീട്ടിൽ…

പതിവ് തെറ്റിക്കാതെ ആഘോഷങ്ങള്‍ക്കായി ആരാധകര്‍ ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെ മമ്മൂട്ടിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിനു മുന്‍പില്‍ തടിച്ചു കൂടി

mammootty, mammootty birthday, mammootty happy birthday, mammootty age, mammukka, mammukka birthday, mamoty, mammotty, mammooty, mammootty films, mammukka old phots, mammootty photo, mammootty photo, mammootty pics, mammootty pic, happy birthday mammootty, മമ്മൂട്ടി പിറന്നാള്‍, മമ്മൂട്ടി പ്രായം, മമ്മൂട്ടി

Happy Birthday Mammootty: മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആണ് ഇന്ന്.  മലയാളത്തിന്റെ നടനവിസ്മയത്തിനു ഇന്ന് അറുപത്തിയെട്ട് വയസ്സ് തികയുകയാണ്.

പതിവ് തെറ്റിക്കാതെ ആഘോഷങ്ങള്‍ക്കായി ആരാധകര്‍ ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെ മമ്മൂട്ടിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിനു മുന്‍പില്‍ തടിച്ചു കൂടി.  ഇത്തവണ ആരധാകരുടെ ആവേശത്തില്‍ പങ്കു ചേരാന്‍ പുതിയ മമ്മൂട്ടി ചിത്രം ‘ഗാനഗന്ധര്‍വന്‍’ സംവിധായകന്‍ രമേശ്‌ പിഷാരടിയും ഉണ്ടായിരുന്നു. ആര്‍പ്പു വിളികള്‍ക്കിടയിലേക്ക് താരം ഇറങ്ങി ചെന്ന്, ആശംസകള്‍ സ്വീകരിച്ചു.

തുടര്‍ന്ന്, ‘ഗാനഗന്ധര്‍വ്വന്‍’ സിനിമയുടെ ട്രെയിലര്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക്‌ പേജില്‍ റിലീസ് ചെയ്തു.

 

കഴിഞ്ഞ വര്‍ഷവും ഇതേ പോലെ മമ്മൂട്ടി ഫാന്‍സ്‌ പിറന്നാള്‍ ദിനത്തില്‍ അര്‍ദ്ധരാത്രി അദ്ദേഹത്തെ കാണാന്‍ ചെന്നിരുന്നു.  അപ്പോള്‍ കേക്ക് നല്‍കിയാണ്‌ താരം അവരെ സല്‍ക്കരിച്ചത്.  കാറില്‍ നിന്നിറങ്ങി വീട്ടിലേക്ക് കയറിയ മമ്മൂട്ടി എന്നാല്‍ ഒരു നിമിഷം ആരാധകരെ അഭിവാദ്യം ചെയ്യാനായി വീട്ടു പടിക്കല്‍ നിന്നു. ആഘോഷ പരിപാടികളിലേക്ക് നീങ്ങും മുമ്പ് അദ്ദേഹം ആരാധകരോട് ‘കേക്ക് വേണോ’ എന്നോ ചോദിച്ചു. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നത്. മമമൂട്ടി ഫാന്‍സ് ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. പിന്നീട് ആരാധകര്‍ക്ക് മമ്മൂട്ടി പുറത്തേക്ക് കേക്ക് എത്തിച്ച് നല്‍കി.

Read Here: ‘കേക്ക് വേണോ?’; പാതിരാത്രി വീട്ടിലെത്തിയ ആരാധകര്‍ക്ക് മധുരം വിളമ്പി മമ്മൂട്ടി

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Fans wish mammootty on his 68th birthday ganagandharvan trailer