/indian-express-malayalam/media/media_files/2026/01/27/rashmika-vijay-deverakonda-2026-01-27-16-16-29.jpg)
തെന്നിന്ത്യൻ സിനിമയിലെ പ്രിയപ്പെട്ട പ്രണയജോഡികളായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. 'ഗീത ഗോവിന്ദം', 'ഡിയർ കോമ്രേഡ്' എന്നീ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിൽ തരംഗമായ ഇവർ ജീവിതത്തിലും ഒന്നിക്കുന്നതു കാണാനുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് ഏറെ നാളായി.
Also Read: 116 കോടിയുടെ ആസ്തി, 15 കോടിയുടെ കൊട്ടാരം; വിജയ്-രശ്മിക ജോഡികളുടെ ആഡംബര ലോകം!
ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം ഫെബ്രുവരി 26-നാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്. രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഒരു പ്രശസ്തമായ കൊട്ടാരമായിരിക്കും ഈ താരവിവാഹത്തിന് വേദിയാവുക. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ഒരു ഇന്റിമേറ്റ് വെഡ്ഡിംഗ് ആയിരിക്കും ഇതെന്നാണ് സൂചന.
അതേസമയം, വിവാഹവേഷത്തിൽ ഇരുവരെയും കാണാൻ ഇനിയും കാത്തിരിക്കാൻ വയ്യെന്നാണ് ചില കട്ട ആരാധകരുടെ പക്ഷം. അതിനാൽ തന്നെ, എഐയുടെ സഹായത്തോടെ ഇരുവരുടെയും വിവാഹം നേരത്തെയാക്കുകയാണ് സോഷ്യൽ മീഡിയ.
Also Read: അന്ന് പഞ്ചാബി ഹൗസിൽ രഹസ്യമായി ഒരു വിവാഹം കൂടി നടന്നിരുന്നു; വീഡിയോ
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായി എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ചിത്രവും വിവാഹത്തിനെത്തിയ താരങ്ങളുടെ സാന്നിധ്യവുമാണ് ഇപ്പോൾ വൈറലാവുന്നത്.
നടൻ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ജനുവരി 26-ന് ഹൈദരാബാദിൽ നടന്ന ആഡംബരപൂർണ്ണവും എന്നാൽ അതീവ രഹസ്യവുമായ ചടങ്ങിൽ വെച്ച് വിവാഹിതരായതായി. അടുത്ത കുടുംബാംഗങ്ങളും സിനിമാ മേഖലയിലെ സുഹൃത്തുക്കളും മാത്രമാണ് ഈ സ്വകാര്യ ചടങ്ങിൽ പങ്കെടുത്തത് എന്ന രീതിയിലാണ് ഈ എഐ ചിത്രം പ്രചരിക്കുന്നത്.
Also Read: സ്ത്രീകളെല്ലാം പിന്നിലായിപ്പോയത് യാദൃശ്ചികമാണോ?; വിമർശനവുമായി അഹാന
സാമന്ത റൂത്ത് പ്രഭു, മൃണാൾ താക്കൂർ, ശാലിനി പാണ്ഡെ, അല്ലു അർജുൻ, മഹേഷ് ബാബു, രാം ചരൺ, സന്ദീപ് റെഡ്ഡി വംഗ, കരൺ ജോഹർ, ശ്രീലീല തുടങ്ങിയ താരങ്ങളെല്ലാം എഐ ചിത്രത്തിലുണ്ട്.
എന്തായാലും എഐ സഹായത്തോടെ നിർമ്മിച്ച ഈ ചിത്രം ഇതിനകം തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടി കഴിഞ്ഞു.
Also Read: New OTT Release: ഈ ആഴ്ച ഒടിടിയിലെത്തുന്ന ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us