ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രം സോളോ ഇന്ന് തിയേറ്ററുകളിലെത്തി. അടുത്തകാലത്തിറങ്ങിയ മലയാള സിനിമകള്‍ക്കൊന്നും കിട്ടിയിട്ടില്ലാത്ത വരവേല്‍പ്പാണ് സോളോയ്ക്ക് കിട്ടിയിരിക്കുന്നത്. രണ്ടു ദിവസത്തേക്ക് ടിക്കറ്റുകള്‍ പോലും ലഭ്യമല്ലാത്ത അവസ്ഥ. തീയേറ്ററില്‍ ആരാധകരുടെ ആവേശം. അക്ഷരാര്‍ത്ഥത്തില്‍ തിയേറ്റര്‍ ഇളകി മറിഞ്ഞു എന്നു തന്നെ പറയാം.

Solo,Dulquer Salmaan

Read More: നിങ്ങള്‍ ക്യൂവിലാണ്! ചൂടപ്പം പോലെ വിറ്റുതീര്‍ന്ന് ‘സോളോ’യുടെ ടിക്കറ്റുകള്‍; ‘വെടിമരുന്ന്’ ശേഖരിച്ച് ആരാധകര്‍

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി വന്‍ ആഘോഷ പരിപാടികളാണ് ആരാധകര്‍ ഒരുക്കിയിരിക്കുന്നത്. റിലീസിനു മുമ്പേ ടിക്കറ്റുകളെല്ലാം വിറ്റു തീര്‍ന്നു. ഓണ്‍ലൈന്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയാത്ത രീതിയില്‍ ഹൗസ്ഫുള്‍ ആയിട്ടുണ്ട്. തിരുവനന്തപുരം അജന്ത തിയേറ്ററില്‍ രണ്ടു ദിവസം മുമ്പേ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായി അവിടുത്തെ ഫാന്‍സ് അസോസിയേഷന്റെ പ്രസിഡന്റ് രാജേഷ് രാജു പറഞ്ഞിരുന്നു.

Solo, Dulquer Salmaan

Read More: തിയറ്ററുകൾ കീഴടക്കാൻ ‘സോളോ’ വരുന്നു, പ്രമോഷനായി ഫ്ലാഷ് മോബിൽ ദുൽഖർ

ബാന്‍ഡ്‌മേളവും പാലഭിഷേകവും അടക്കമുള്ള സന്നാഹങ്ങളോടെയാണ് ആരാധകര്‍ സോളായെ വരവേറ്റത്. നാല് കഥകള്‍ കോര്‍ത്തിണക്കിയ സിനിമാ സമാഹാരം മലയാളം, തമിഴ് പതിപ്പുകളിലാണ് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം ഫ്‌ളാഷ് മോബുമായി ദുല്‍ഖര്‍ സല്‍മാനും രംഗത്തെത്തിയിരുന്നു.

Solo, Dulquer Salmaan

ബോളിവുഡില്‍ പ്രമുഖ ചിത്രങ്ങളൊരുക്കിയ മലയാളി സംവിധായകന്‍ ബിജോയ് നമ്പ്യാരുടെ ആദ്യ മലയാളചിത്രമാണ് “സോളോ”. ദുൽക്കർ സൽമാൻ പ്രധാനവേഷത്തിലെത്തുന്ന 4 ചിത്രങ്ങളുടെ ആന്തോളജിയാണ് ചിത്രം. വേൾഡ് ഓഫ് രുദ്ര, വേൾഡ് ഓഫ് ശിവ, വേൾഡ് ഓഫ് ശേഖർ, വേൾഡ് ഓഫ് ത്രിലോക് എന്നിങ്ങനെ നാല് കഥകളാണ് ചിത്രം പറയുന്നത്.

Solo, Dulquer Salmaan

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ