പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന അരുണ്‍ ഗോപി ചിത്രം ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ’ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ഏറ്റെടുത്ത് ആരാധകര്‍. മോഹന്‍ലാല്‍ തന്നെയാണ് മകന്റെ ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകരിലേക്ക് എത്തിച്ചത്. ലാല്‍-പ്രണവ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ജനുവരി 25ന് റിലീസ് ചെയ്യും.

 

ട്രെയിലറില്‍ പ്രണവിന്റെ ആക്ഷന്‍ രംഗങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. അതിന് കാരണം മറ്റൊന്നുമല്ല, പുലിമുരുകനില്‍ മോഹന്‍ലാല്‍ ചെയ്ത അതേ സംഘട്ടന രംഗങ്ങളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ട്രെയിലറില്‍ കാഴ്ച്ച വെക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ ആരാധകര്‍ പ്രചരിപ്പിച്ചതോടെ പ്രണവും ഇത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പുലിമുരുകന്റെ ആക്ഷന്‍ ഡയറക്ടറായ പീറ്റര്‍ ഹെയ്ന്‍ തന്നെയാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ന്റെയും ആക്ഷന്‍ ഡയറക്ടര്‍ എന്നതാണ് മറ്റൊരു സവിശേഷത.

അരുണ്‍ ഗോപിയാണ് ചിത്രത്തിന്റെ സംവിധായകന്‍.  ടോമിച്ചന്‍ മുളകുപാടമാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ന്റെ നിര്‍മ്മാതാവ്. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജനും സംഗീതം ഗോപി സുന്ദറും എഡിറ്റിങ് വിവേക് ഹര്‍ഷനും നിര്‍വ്വഹിക്കും. പുതുമുഖമായ റേച്ചല്‍ ആണ് ചിത്രത്തില്‍ പ്രണവിന്റെ നായിക. കലാഭവന്‍ ഷാജോണ്‍, മനോജ് കെ. ജയന്‍, സുരേഷ് കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ആദി’ എന്ന ചിത്രത്തിലൂടെയാണ് പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ചത്. ‘ആദി’ക്കു വേണ്ടി പാര്‍ക്കൗര്‍ എന്ന ശാരീരികാഭ്യാസമായിരുന്നു പ്രണവ് പരിശീലിച്ചത്. എന്നാല്‍ പുതിയ ചിത്രത്തിനു വേണ്ടി താരം മറ്റൊരു ശാരീരിക അഭ്യാസം കാഴ്ച വയ്ക്കുന്നത്. കടലിലൂടെ നടത്തുന്ന ‘സര്‍ഫിങ്’ ആണ് പുതിയ പ്രണവ് ചിത്രത്തിന്റെ ഹൈലൈറ്റ്.

ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണില്‍ സെപ്റ്റംബറിലാണ് സര്‍ഫിങ് രംഗങ്ങളുടെ ചിത്രീകരണം നടന്നത്. ഗോവയാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷന്‍. പാല, കാഞ്ഞിരപ്പള്ളി, ഹൈദരാബാദ് എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു.  

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ