Latest News
സംഗീത സംവിധായകൻ ശ്രാവൺ കോവിഡ് ബാധിച്ച് മരിച്ചു; കണ്ണീരണിഞ്ഞ് ബോളിവുഡ്
വാക്‌സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം; സംസ്ഥാനത്ത് അഞ്ചര ലക്ഷം ഡോസ് കൊവിഷീൽഡ്
ആളും ആരവങ്ങളുമില്ല; ഇന്ന് തൃശൂർ പൂരം

ദേശീയപുരസ്‌കാര ‘വാര്‍ത്ത’ വീണ്ടും മോഹന്‍ലാലിനെ തേടി വന്നപ്പോള്‍

‘ഭരതം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ആണ് മോഹൻലാലിന് മികച്ച നടനുള്ള ആദ്യത്തെ ദേശീയ പുരസ്‌കാരം ലഭിക്കുന്നത്

Mohanlal Fan gifts him newsaper cutting carrying his debut national award announcement
Mohanlal Fan gifts him newsaper cutting carrying his debut national award announcement

26 വര്‍ഷമായി നിധി പോലെ കാത്തു സൂക്ഷിച്ച ഒരു പത്രത്താള്‍ മോഹന്‍ലാലിന് സമ്മാനിച്ച് ആരാധകന്‍. കൊടുങ്ങല്ലൂര്‍ സ്വദേശി സഫീർ അഹമ്മദ് ആണ് രണ്ട് പതിറ്റാണ്ട് കാലം സൂക്ഷിച്ചു വച്ചിരുന്ന ഒരു പത്രവാര്‍ത്ത അടങ്ങിയ പേജ് മോഹന്‍ലാലിന് നല്‍കിയത്. ഖത്തർ ലാൽ കെയറിലെ ഒരംഗമായ സഫീർ മോഹന്‍ലാലിന് ലഭിച്ച ആദ്യ ദേശീയ പുരസ്കാരത്തിന്റെ വാര്‍ത്ത അടങ്ങിയ പത്രമാണ് സമ്മാനിച്ചത്.

1991 ൽ റിലീസ് ചെയ്ത ‘ഭരതം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ആണ് മോഹൻലാലിന് മികച്ച നടനുള്ള ആദ്യത്തെ ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. അതിനു മുൻപേ ‘കിരീട’ത്തിനു മികച്ച നടനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരവും മോഹൻലാലിന് ലഭിച്ചിരുന്നു എങ്കിലും, മികച്ച നടനുള്ള ഭരത് അവാർഡ് ലഭിച്ചത് ‘ഭരത’ത്തിലെ പ്രകടനത്തിനാണ്. മോഹൻലാലിന് ദേശീയ അവാർഡ് ലഭിച്ച വാർത്ത വന്നത് 1992 ഏപ്രിൽ എട്ടിനുള്ള പത്രങ്ങളിൽ ആണ്. അന്ന് പിഡിസി വിദ്യാർത്ഥി ആയിരുന്ന സഫീർ ഒരു കൗതുകത്തിനു അന്നത്തെ ആ വാർത്ത വന്ന മനോരമ പേപ്പർ സൂക്ഷിച്ചു വച്ചു.

‘ലൂസിഫര്‍’ ലൊക്കേഷനില്‍ നിന്ന് മോഹന്‍ലാല്‍ കൊച്ചിയില്‍ ഡ്രാമ ഡബ്ബിങ്ങിന് വേണ്ടി എത്തിയപ്പോള്‍ ആണ് സഫീര്‍ തന്‍റെ കയ്യിലെ നിധി കാണിച്ചതെന്ന് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു. തന്‍റെ ഏറെ നാളത്തെ ആഗ്രഹമാണ് സാധിച്ചത് എന്ന് സഫീര്‍ പറയുന്നു. ഈ പേപ്പറിന്റെ ഹാര്‍ഡ് കോപ്പി സഫീറിന്റെ കൈയ്യിലും മനോരമയുടെ ആര്‍ക്കൈവിലും മാത്രമേ കാണൂവെന്നും ഫാന്‍സ് അസോസിയേഷന്‍ പറയുന്നു.

 

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Fan presents most precious gift to mohanlal

Next Story
സിനിമയുടെ പേര് ‘മിത്രോം’; പക്ഷെ നരേന്ദ്ര മോദിയുമായി ബന്ധമില്ലെന്ന് സംവിധായകന്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com