രണ്ടു വര്‍ഷം കൊണ്ടിങ്ങനെയായി: കരച്ചിൽ വരുന്നു, ലുക്ക്‌ തിരിച്ചു പിടിക്കുമെന്ന് മാധവന്‍

ആരാധിക ട്വിറ്ററിൽ പോസ്റ്റ്‌ ചെയ്ത ചിത്രത്തിന് നടന്‍ മാധവന്‍ നല്‍കിയ കമന്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്

r madhavan, madhavan photos, madhavan pic, r madhavan, madhavan age, മാധവന്‍, മാധവന്‍ നടന്‍, മാധവന്‍ photo

ആരാധിക ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്ത ചിത്രത്തിന് നടന്‍ മാധവന്‍ നല്‍കിയ കമന്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മാധവന്റെ ചിത്രം പങ്കുവച്ചതിനൊപ്പം ആരാധിക ഇങ്ങനെ കുറിച്ചു. ‘എന്ത് ഹോട്ടാണ് ഇയാള്‍. കരച്ചിൽ വരുന്നു, എങ്ങനെയാണ് ഒരാള്‍ക്ക് ഇത്രയും ഹോട്ട് ആകാന്‍ പറ്റുന്നത്?’.

Read Here: വീട്ടിലെ പൂജാ മുറിയിൽ ഗണപതിയും കുരിശും: നടൻ മാധവന് ട്രോളും വിമർശനവും

പോസ്റ്റിനു മറുപടിയുമായി മാധവനും ഉടനെത്തി. ‘രണ്ടു വര്‍ഷം മുന്‍പുള്ള ചിത്രമാണിത്. എനിക്ക് കരയാന്‍ തോന്നുന്നുണ്ട്. എങ്ങനെയെങ്കിലും ആ ലുക്ക്‌ തിരിച്ചു പിടിക്കണം’.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റാരോപിതനായി, പിന്നീട് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ത്രിഭാഷാ ചിത്രം ‘റോക്കെറ്ററി-ദി നമ്പി എക്റ്റി’ന്റെ സംവിധാനം നിര്‍വ്വഹിക്കുന്ന തിരക്കുകളിലാണ് മാധവന്‍. ചിത്രത്തില്‍ നമ്പിനാരായണന്റെ വേഷത്തില്‍ എത്തുന്നതും മാധവനാണ്..

”ലോകത്തിലെ നിരവധി വ്യക്തികളുടെ കഥകള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാവും. എന്നാല്‍ നിങ്ങള്‍ കേള്‍ക്കാത്ത, ഒരു ക്ലൂവുമില്ലാത്ത കഥകള്‍ ഇനിയുമേറെയുണ്ടാവും. ഈ മനുഷ്യന്റെ കഥ കേള്‍ക്കുമ്പോള്‍, അയാളുടെ നേട്ടങ്ങള്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് നിശബ്ദരായിരിക്കാനാവില്ല,” നമ്പി നാരായണന്റെ കഥ സിനിമയാക്കുന്ന സാഹചര്യത്തെക്കുറിച്ച് മാധവന്‍ ഒരിക്കല്‍ പറഞ്ഞതിങ്ങനെ.

Read More: നമ്പി നാരായണനെ കുറിച്ചുള്ള ചിത്രത്തിന്റെ ടീസർ ഉടനെയെന്ന് മാധവൻ: ഈ സ്വപ്നത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യ

ചാരക്കേസില്‍ പ്രതിയായി മുദ്രക്കുത്തപ്പെട്ട നമ്പി നാരായണന് വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിന് ശേഷമാണ് നീതി ലഭിച്ചത്. ലോകം ഇപ്പോഴും മുഴുവനായി അറിയാതെ പോയ നമ്പി നാരായണന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ചിത്രം കൂടിയാവും ‘റോക്കെറ്ററി- ദ നമ്പി എഫക്റ്റ്’. മാധവന്റെ കരിയറിലെയും ശ്രദ്ധേയമായ വേഷങ്ങളില്‍ ഒന്നാവുമിത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Fan posts old hot photo of r madhavan actor says he need to get that look back

Next Story
കൂട്ടുകാരന്റെ പിറന്നാള്‍ ആഘോഷമാക്കി നയന്‍‌താര: ചിത്രങ്ങള്‍nayanthara, nayanthara boyfriend, nayanthara vignesh shivn, nayanthara vignesh shivan photos, nayanthara photos, നയന്‍‌താര, നയന്‍‌താര ഫോട്ടോ, നയന്‍‌താര വിഗ്നേഷ്
The moderation of comments is automated and not cleared manually by malayalam.indianexpress.com