Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍
രാജ്യത്ത് 58,419 പുതിയ കേസുകള്‍; 7.29 ലക്ഷം പേര്‍ ചികിത്സയില്‍

ഞാന്‍ ആരാണെന്ന് !!! ഓട്ടോഗ്രാഫ് ചോദിച്ച് വന്ന കുട്ടി നിവിന്‍ പോളിയോട് ; വീഡിയോ പങ്കുവച്ച് അജു

ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന്റെ ചെന്നൈയിലെ ഷൂട്ടിങ് ലൊക്കേഷനിടെ ഉണ്ടായ സംഭവമാണ് അജു വര്‍ഗീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്

Nivin Pauly,നിവിന്‍ പോളി, Aju Varghese, അജു വർഗ്ഗീസ്,Nivin Pauly Aju Varghese,നിവിന്‍ പോളി അജു വർഗ്ഗീസ്, Nivin Pauly Fan, ie malayalam,

സിനിമാ താരങ്ങളെ കാണാന്‍ ആരാധകര്‍ എത്തുന്നതും ഓട്ടോഗ്രാഫ് വാങ്ങുന്നതുമെല്ലാം സാധാരണമാണ്. എന്നാല്‍ ആ ആരാധകര്‍ താരത്തോട് നിങ്ങളരാണ് എന്ന് ചോദിച്ചാല്‍ എങ്ങനെയിരിക്കും. ആ അവസ്ഥ നേരിട്ടിരിക്കുകയാണ് നിവിന്‍ പോളി. രസകരമായ സംഭവം അജു വര്‍ഗ്ഗീസാണ് പങ്കു വച്ചത്.

ആരാധകര്‍ ഓട്ടോഗ്രാഫ് വാങ്ങിയ ശേഷം നടന്‍ നിവിന്‍പോളിയോട് ആരാണെന്ന് ചോദിക്കുന്ന കുട്ടികളുടെ വീഡിയോയാണ് അജു വര്‍ഗീസ് പങ്കുവെച്ചത്. ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന്റെ ചെന്നൈയിലെ ഷൂട്ടിങ് ലൊക്കേഷനിടെ ഉണ്ടായ സംഭവമാണ് അജു വര്‍ഗീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

Read Here: Nivin Pauly Nayanthara ‘Love Action Drama’ Review: കംഫര്‍ട്ട് സോണി’ലേക്ക് മടങ്ങിയെത്തി നിവിന്‍ പോളി

രണ്ട് കുട്ടികള്‍ ചേര്‍ന്ന് നിവിന് അടുത്തെത്തി ഓട്ടോഗ്രാഫ് വാങ്ങിക്കുന്നു. കൂട്ടത്തില്‍ ഒരു കുട്ടി ഇതാരാണെന്ന് ചോദിക്കുമ്പോള്‍ മറ്റേ കുട്ടി ഹീറോ എന്ന് പറയുന്നു. ഓട്ടോഗ്രാഫ് ഒപ്പിട്ട ശേഷം ‘ഞാനാരാണെന്നാണ് ‘അവര്‍ ചോദിച്ചതെന്ന് ചിരിച്ചുകൊണ്ട് നിവിന്‍ പറയുന്നതാണ് വീഡിയോ.

അജു വര്‍ഗീസ് ഷെയര്‍ ചെയ്ത വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളും നിറയുന്നുണ്ട്. അറിഞ്ഞു കൊണ്ട് അജു രണ്ട് പിള്ളേരെ കൊണ്ട് നിവിന് പണി കൊടുത്തതാണെന്നും എന്നിട്ട് അതെടുത്ത് ഫേസ്ബുക്കിലിട്ട് അടുത്ത പണി കൊടുത്തെന്നുമാണ് കമന്റുകള്‍.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Fan girl asks nivin pauly who are you298969

Next Story
പാര്‍വതി ചിത്രത്തിന് രാജ്യാന്തര പുരസ്‌കാരം; ജപ്പാന്‍ ഫുകുവൊകെ ഫെസ്റ്റിവലിലെ മികച്ച ചിത്രം
The moderation of comments is automated and not cleared manually by malayalam.indianexpress.com