scorecardresearch

ഞങ്ങളുടെ മെഗാസ്റ്റാര്‍ എവിടെ?: എണ്‍പതുകളുടെ കൂട്ടായ്മയില്‍ മമ്മൂട്ടിയെ കാണാത്തതില്‍ നിരാശരായി ആരാധകര്‍

തമിഴിലെയും തെലുങ്കിലും സൂപ്പര്‍സ്റ്റാറുകളെ കൂടാതെ മലയാളത്തില്‍ നിന്നും മോഹന്‍ലാല്‍, ജയറാം എന്നിവരും സജീവമായി പങ്കെടുക്കാറുണ്ട് ഈ കൂട്ടായ്മയില്‍. എന്നാല്‍ ഈ കൂട്ടത്തില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കാണാത്തതിന്റെ സങ്കടത്തിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍

തമിഴിലെയും തെലുങ്കിലും സൂപ്പര്‍സ്റ്റാറുകളെ കൂടാതെ മലയാളത്തില്‍ നിന്നും മോഹന്‍ലാല്‍, ജയറാം എന്നിവരും സജീവമായി പങ്കെടുക്കാറുണ്ട് ഈ കൂട്ടായ്മയില്‍. എന്നാല്‍ ഈ കൂട്ടത്തില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കാണാത്തതിന്റെ സങ്കടത്തിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍

author-image
WebDesk
New Update
Fan disappointed over Mammootty absence in the class of 80s reunion

Fan disappointed over Mammootty absence in the class of 80s reunion

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സിനിമാ ലോകം സാക്ഷ്യം വഹിക്കുന്ന ഒരു വലിയ ഇവന്‍റ് ആണ് എണ്‍പതുകളിലെ തെന്നിന്ത്യന്‍ താരങ്ങളുടെ കൂട്ടായ്മയായ 'ക്ലാസ്സ്‌ ഓഫ് എയിറ്റീസി'ന്റെ കൂടിച്ചേരല്‍. ആ കാലഘട്ടത്തിലെ പ്രമുഖ താരങ്ങള്‍ എല്ലാം ഒത്തുകൂടി കുറച്ചു സമയം ചിലവിടുക എന്നതാണ് കൂടിച്ചേരലിന്റെ കോണ്‍സെപ്റ്റ്. ഓരോ വര്‍ഷവും ഓരോ ഇടത്തായിരിക്കും ഒത്തുചേരല്‍. എല്ലാ വര്‍ഷവും ഒരു പ്രത്യേക നിറമായിരിക്കും പാര്‍ട്ടിയുടെ തീം.

Advertisment

Image may contain: 20 people, people smiling, people sitting and people standing

മലയാളത്തില്‍ നിന്നും മോഹന്‍ലാല്‍, ജയറാം എന്നിവര്‍ സജീവമായി പങ്കെടുക്കാറുണ്ട് ഈ കൂട്ടായ്മയില്‍. എന്നാല്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ഇവിടെ തന്റെ അസാന്നിധ്യം കൊണ്ടാണ് ശ്രദ്ധേയനാകുന്നത്. ഏറ്റവുമൊടുവില്‍ നടന്ന ഒന്‍പതാമത് കൂടിച്ചേരലിലും മമ്മൂട്ടി പങ്കെടുത്തിട്ടില്ല. അതിന്റെ നിരാശയിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍. കൂടിച്ചേരലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്യപ്പെടുന്നത്തിന്റെ താഴെ അവര്‍ പ്രിയപ്പെട്ട താരത്തെ കാണാന്‍ സാധിക്കാത്തത്തിന്റെ സങ്കടവും പങ്കു വയ്ക്കുന്നുണ്ട്‌.

എൺപതുകളിൽ തെന്നിന്ത്യൻ സിനിമയുടെ സ്പന്ദനമായിരുന്ന, താരാധനയുടെ ആകാശത്ത് നക്ഷത്രങ്ങളെ പോലെ തിളങ്ങി നിന്നിരുന്ന ഒരു കൂട്ടം നായികമാരും നായകന്മാരും. കരിയറിലെ മത്സരങ്ങളേക്കാൾ ജീവിതത്തിൽ സൗഹൃദത്തിന് പ്രാധാന്യം നൽകിയ താരങ്ങൾ. ദക്ഷിണേന്ത്യൻ സിനിമയിൽ തങ്ങളുടെ കയ്യൊപ്പു പതിപ്പിച്ച പ്രതിഭകൾ - അവരുടെ കൂട്ടായ്മയാണ് എയ്റ്റീസ് ക്ലബ്ബ് അഥവാ എവർഗ്രീൻ ക്ലബ്ബ് '80'.

സുഹാസിനി, ലിസി, ഖുശ്ബു, ശോഭന, രേവതി, രജനീകാന്ത്, കമൽഹാസൻ, മോഹൻലാൽ, വെങ്കിടേഷ്, സത്യരാജ്, പ്രഭു, പൂനം ധില്ലൻ, രാധ, സുമലത, അബരീഷ്, സ്വപ്ന, മേനക, പാർവ്വതി, ജയറാം, കാർത്തിക്, മുകേഷ്, പ്രതാപ് പോത്തൻ, മോഹൻ, സുരേഷ്, ശങ്കർ, അംബിക, രമേശ് അരവിന്ദ്, നരേഷ്, ഭാഗ്യരാജ്, പൂർണിമ ഭാഗ്യരാജ്, ചിരഞ്ജീവി, സുമൻ, നദിയാ മൊയ്തു, റഹ്മാൻ, രാജ്കുമാർ, സരിത, ജയസുധ, ജാക്കി ഷെറോഫ്, രാധിക ശരത്കുമാർ, രമ്യ കൃഷ്ണൻ എന്നു തുടങ്ങി തമിഴ്, തെലുങ്ക്, കന്നട, മലയാളം സിനിമകളിലെ ഒരു പ്രമുഖ താരനിര തന്നെ ഈ കൂട്ടായ്മയുടെ ഭാഗമാണ്.

Advertisment

Read More: വെറും നൊസ്റ്റാള്‍ജിയയല്ല താരങ്ങളുടെ 'എയ്റ്റീസ് ക്ലബ്ബ്'

80s stasr reunion featured

publive-image

publive-image

publive-image

publive-image

publive-image

2009 ലാണ് സുഹാസിനി മണിരത്നവും ലിസിയും ചേർന്ന് ഇത്തരമൊരു റീയൂണിയൻ ആരംഭിക്കുന്നത്. 'ചെന്നൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ കാര്യങ്ങൾ ചർച്ച ചെയ്യാനായി തെന്നിന്ത്യൻ താരങ്ങൾ ഒന്നിച്ച് സുഹാസിനിയുടെ വീട്ടിൽ ഒത്തു കൂടിയ യോഗത്തിൽ നിന്നാണ് ഇത്തരമൊരു കൂട്ടായ്മയുടെ പിറവി'യെന്ന് 'ദ ഹിന്ദു'വിന് നൽകിയ അഭിമുഖത്തിൽ മുൻപ് സുഹാസിനി തന്നെ വ്യക്തമാക്കിയിരുന്നു. കൂട്ടായ്മ സംഘടിപ്പിക്കാൻ സുഹാസിനിയും ലിസിയും മുൻകൈ എടുത്തു. ആദ്യം, 80 കളിലെ താരറാണിമാർ മാത്രമുണ്ടായിരുന്ന കൂട്ടായ്മ പതിയെ വളർന്നു, താരങ്ങളും കൂട്ടായ്മയുടെ ഭാഗമായി മാറി.

പാട്ടും നൃത്തവും തമാശകളുമൊക്കെയായി ഉത്സവമേളം സമ്മാനിക്കുന്ന രീതിയിലാണ് ഇവരുടെ ഓരോ ഒത്തുച്ചേരലുകളും. ഡ്രസ് കോഡും തീമുമെല്ലാമുള്ള താരസംഗമം നിറപ്പകിട്ടിന്റെ കൂടി ഉത്സവമാകുന്ന കാഴ്ചകളാണ് ഓരോ ഒത്തുചേരലിനും ശേഷമുള്ള ചിത്രങ്ങൾ കാണിച്ചു തരുന്നത്.

എന്നാൽ, ഒരു കിറ്റിപാർട്ടിയുടെ സ്വഭാവമാണ് ഈ കൂട്ടായ്മയ്ക്ക്​ എന്നു ധരിച്ചിരുന്നവരുടെ ധാരണകളെല്ലാം തിരുത്തി, വെറും സൗഹൃദ സംഗമമെന്നതിന് അപ്പുറത്തേക്ക് സാമൂഹിക ഉത്തരവാദിത്വം കൂടിയുള്ള ഒരു കൂട്ടായ്മയാണ് ഞങ്ങളുടേതെന്ന് തെളിയിച്ചു തെന്നിന്ത്യൻ സിനിമയിലെ ഈ നിത്യഹരിത താരങ്ങൾ. കേരളം പ്രളയത്തിലാണ്ട സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 40 ലക്ഷം രൂപ തുകയാണ് ഇവരെല്ലാം ചേര്‍ന്ന് നൽകിയത്. കൂട്ടായ്മയിലെ താരങ്ങൾ പലരും നൽകിയ വ്യക്തിഗത സംഭാവനകൾക്ക് പുറമെയാണ് ഇത്.

Read More: ആഹ്ളാദത്തിമിര്‍പ്പില്‍ താരസംഗമം; 'ക്ലാസ് ഓഫ് 80' ഒത്തുചേരലിന്റെ ചിത്രങ്ങള്‍

Mohanlal Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: