Latest News
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

പൊട്ടിക്കരഞ്ഞ് ആരാധിക, സാന്ത്വനിപ്പിച്ച് ദുല്‍ഖര്‍: വീഡിയോ

പ്രിയതാരത്തിനു സ്നേഹോപഹാരം നല്‍കാനും ആരാധിക മറന്നില്ല.

dulquer salmaan, dulquer salmaan video, Varane Avashyamund live update, Varane Avashyamund latest ratings, ajith, Lalu Alex, Johny Antony, Biju Menon, Prithviraj Sukumaran, Sabumon Abdusamad Suresh Gopi,Varane Avashyamund, Varane Avashyamundu, Varane Avashyamund release, Varane Avashyamund review, Varane Avashyamund rating, വരനെ ആവശ്യമുണ്ട് റിവ്യൂ, വരനെ ആവശ്യമുണ്ട് റിലീസ്, സിനിമാ റിവ്യൂ,

‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന്റെ പ്രൊമോഷനിടയിലാണ് അത് സംഭവിച്ചത്. പ്രചാരണപരിപാടികൾക്കായി ദുബായ് ക്ലബ് എഫ് എമ്മില്‍ എത്തിയ ദുല്‍ഖറിനെ കാണാന്‍ ഒരു ആരാധിക കാത്തുനിന്നു. ഒടുവില്‍ പ്രിയ താരത്തെ നേരില്‍ കണ്ടപ്പോള്‍ അവര്‍ക്ക് കരച്ചില്‍ അടക്കാനായില്ല. ദുല്‍ഖര്‍ അവരെ സ്നേഹപൂര്‍വ്വം ചേര്‍ത്ത് പിടിച്ചു ആശ്വസിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പ്രിയതാരത്തിനു സ്നേഹോപഹാരം നല്‍കാനും ആരാധിക മറന്നില്ല.

ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ടു പേരുടെ ജീവിതകഥയാണ് ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍,  കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ നായികാനായകന്‍മാരാകുന്ന ചിത്രത്തില്‍ സുരേഷ് ഗോപി, ശോഭന എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.  സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ്‌ സത്യന്‍ എഴുതി സംവിധാനം ചെയ്യുന്ന ‘വരനെ ആവശ്യമുണ്ട്’ നിര്‍മ്മിക്കുന്നത് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ്.

Read Here: Varane Avashyamund Movie Review: കണ്ടിരിക്കാവുന്ന കുടുംബ ചിത്രം: വരനെ ആവശ്യമുണ്ട് റിവ്യൂ

ദുൽഖറിന്റെ ആദ്യ ചിത്രമായ ‘സെക്കന്റ്‌ ഷോ’ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രന്റെ പുതിയ ചിത്രം ‘കുറുപ്പിലാണ്’ ദുൽഖർ ഇപ്പോള്‍ അഭിനയിക്കുന്നത്. വർഷങ്ങളായി കേരളം തിരയുന്ന പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ വേഷത്തിലാണ് ദുൽഖർ ചിത്രത്തിലെത്തുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Fan breaks down on meeting dulquer salmaan video

Next Story
വിജയ്‌ ചിത്രം ‘മാസ്റ്റര്‍’ ഷൂട്ടിങ് പുനരാരംഭിച്ചുvijay, rajinikanth, anbu chezhiyan, darbar, bigil, actor vijay, vijay it raid, income tax department, bigil, bigil movie, tamil nadu, ags entertainment indian express news, chennai news, tamil nadu news, vijay income tax, വിജയ്‌, ആദായനികുതി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express