Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍
രാജ്യത്ത് 58,419 പുതിയ കേസുകള്‍; 7.29 ലക്ഷം പേര്‍ ചികിത്സയില്‍

മന്നത്തിലെ റൂമിന്റെ വാടകയെത്ര? ആരാധകന് ഷാരൂഖിന്റെ വിനീതമായ മറുപടി

മുംബൈയിലെ ആഡംബര പ്രദേശമായ ബാന്ദ്രയിലാണ് കടലിനു അഭിമുഖമായുളള ഷാരൂഖിന്റെ കൊട്ടാരം മന്നത്തുളളത്

shah rukh khan, ie malayalam

സോഷ്യൽ മീഡിയ വഴി ആരാധകരുമായി നിരന്തരം സംവദിക്കുന്ന നടനാണ് ഷാരൂഖ് ഖാൻ. ഇതിനായി ട്വിറ്ററിൽ ‘Ask Me Anything’ (എന്നോടെന്തും ചോദിക്കാം) എന്നൊരു സെഷൻ ഷാരൂഖ് തുടങ്ങിയിട്ടുണ്ട്. ഈ സെഷനിലൂടെ ഷാരൂഖിനോട് ആരാധകർക്ക് എന്തും ചോദിക്കാം. ഷാരൂഖ് ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകും.

Read Also: സ്റ്റൈലിഷ് ലുക്കിൽ നസ്രിയ; ‘ട്രാൻസ്’ എത്തുന്ന ആകാംക്ഷയിൽ താരം

ഇന്നലെ വൈകീട്ട് ഈ സെഷനിലൂടെ 20 ചോദ്യങ്ങളാണ് ഷാരൂഖിനോട് ചോദിച്ചത്. ഇതിലൊരു ചോദ്യത്തിന് ഷാരൂഖ് നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡാവുന്നത്. ”സർ, മന്നത്തിലെ ഒരു റൂം എനിക്ക് വാടകയ്ക്ക് വേണം, എത്രയാണ് വാടക?” ഇതായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് ”30 വർഷത്തെ കഠിനാധ്വാനം വേണ്ടിവരും” എന്നായിരുന്നു ഷാരൂഖിന്റെ മറുപടി.

മുംബൈയിലെ ആഡംബര പ്രദേശമായ ബാന്ദ്രയിലാണ് കടലിനു അഭിമുഖമായുളള ഷാരൂഖിന്റെ കൊട്ടാരം മന്നത്തുളളത്. ഏകദേശം 200 കോടിയാണ് മന്നത്തിന്റെ വില. താൻ ജീവിതത്തിൽ സ്വന്തമാക്കിയതിൽ ഏറ്റവും വില പിടിപ്പുളളത് മന്നത്താണെന്ന് നേരത്തെ റേഡിയോ മിർച്ചിക്ക് നൽകിയ അഭിമുഖത്തിൽ ഷാരൂഖ് പറഞ്ഞിരുന്നു.

‘സീറോ’ സിനിമയാണ് ഷാരൂഖിന്റേതായി അവസാനം പുറത്തിറങ്ങിയത്. ഷാരൂഖ്, അനുഷ്ക ശർമ, കത്രീന കെയ്ഫ് എന്നിവർ ഒന്നിച്ച ചിത്രം ബോക്സോഫിസിൽ പരാജയമായിരുന്നു. ‘സീറോ’യ്ക്കു ശേഷം പുതിയ പ്രൊജക്ട് ഏതാണെന്ന് ഷാരൂഖ് ഇതുവരെ അറിയിച്ചിട്ടില്ല.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Fan asks shah rukh khan what is the rent for a room in mannat

Next Story
കുട്ടിക്കാലത്ത് ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട്; അർജുൻ റെഡ്ഡി താരം വെളിപ്പെടുത്തുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com