scorecardresearch

ഓണത്തെക്കുറിച്ച് ഒന്നുമറിയാത്തയാൾ ചെയ്ത ആ ബിജിഎം ഇന്ന് കേരളക്കരയുടെ പ്രിയ ഈണം

മാവേലിക്കും മുൻപ് മലയാളക്കരയിലെത്തുന്ന പ്രശസ്തമായ ആ ബിജിഎമ്മിനു പിന്നിൽ പ്രവർത്തിച്ചത് ഒരു ആന്ധ്രാക്കാരനാണ്

മാവേലിക്കും മുൻപ് മലയാളക്കരയിലെത്തുന്ന പ്രശസ്തമായ ആ ബിജിഎമ്മിനു പിന്നിൽ പ്രവർത്തിച്ചത് ഒരു ആന്ധ്രാക്കാരനാണ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
BGM, Onam vibes, Famous Onam Bgm By Music Composer Vidyasagar

ഓണമെത്തുമ്പോൾ ചാനലുകളിലും സോഷ്യൽ മീഡിയകളിലും ആശംസാവീഡിയോയിലും ട്രോളുകളിലുമെല്ലാം നിറഞ്ഞു നിൽക്കുന്ന ഒരു ഈണമുണ്ട്, മാവേലിക്കും മുൻപ് മലയാളക്കരയിലെത്തുന്ന പ്രശസ്തമായ ഒരു ബിജിഎം! തിരുവോണകൈനീട്ടം എന്ന ഓണപ്പാട്ട് ആൽബത്തിൽ നിന്നുള്ളതാണ് ആ ബിജിഎം. 24 വർഷം മുൻപ് മലയാളിയല്ലാത്ത വിദ്യാസാഗർ ഒരുക്കിയ ആ ഈണം ഇന്ന് മലയാളികൾക്ക് ഓണമെത്തിയെന്നതിന്‍റെ ഉണർത്തുപാട്ടാണ്.

Advertisment

മലയാളികളുടെ നൊസ്റ്റാൾജിയയായ ആ പാട്ടു പിറന്നതിനെ കുറിച്ച് വിദ്യാസാഗർ ഒരിക്കൽ പറഞ്ഞതിങ്ങനെ. "ദാസേട്ടനാണ് തരംഗിണി റെക്കോർഡ്സിനു വേണ്ടി ഒരു ആൽബം ചെയ്യാവോ എന്നു എന്നോട് ചോദിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരി വരികൾ എഴുതിയ ഓണപ്പാട്ടുകൾ ആലപിച്ചത് യേശുദാസ്, സുജാത, വിജയ് യേശുദാസ് എന്നിവരാണ്. വിജയ് യേശുദാസിന്‍റെ ശബ്ദം ആദ്യമായി മലയാളികൾക്ക് പരിചയപ്പെടുത്തിയ ആൽബം കൂടിയായിരുന്നു അത്."

ഓണത്തെ കുറിച്ചോ അതിന്‍റെ പൈതൃകത്തെ കുറിച്ചോ ഒന്നുമറിയാത്ത തന്നിലേക്ക് നിയോഗം പോലെ എത്തിച്ചേർന്നതാണ് ഈ ബിജിഎം എന്നാണ് വിദ്യാസാഗർ വിശ്വസിക്കുന്നത്.

"ഓണത്തെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ല. അതിനു മുൻപ് ഓണപ്പാട്ടുകളൊന്നും ഞാൻ കേട്ടിട്ടില്ല. എനിക്ക് മനസ്സിൽ തോന്നിയത് ഞാൻ ചെയ്തു അത്രമാത്രം. ഇത് ദൈവം മലയാളികൾക്ക് വേണ്ടി തന്നതാണ്. ഞാൻ ഒരു ഉപകരണം മാത്രം. അത് സംഭവിച്ചതാണ്. പാട്ടുകൾക്ക് അനുസരിച്ച് വന്നൊരു ബിജിഎം ആണത്. ആ വരികളുടെ ഭാവത്തിനു അനുസരിച്ച് ചെയ്തു. അതിനു വേണ്ടി പ്രത്യേകമായി ഞാൻ ഒന്നും ചെയ്തിട്ടില്ല," വിനയാന്വിതനായി വിദ്യാസാഗർ പറയുന്നു.

Advertisment

ഇന്ന് വീണ്ടുമൊരു ചിങ്ങം ഒന്ന്, എത്രയോ പേരുടെ ആശംസ വീഡിയോകളിലും ടൈംലൈനുകളിലും വിദ്യാസാഗറിന്‍റെ മലയാളിത്വമുള്ള ആ ബിജിഎം നിറയുകയാണ്. ഭാഷയ്ക്കും സംസ്കാരത്തിനുമൊക്കെയപ്പുറം സംഗീതത്തിനു സൃഷ്ടിക്കാനാവുന്ന മാജിക് എന്താണെന്ന് ഓർമപ്പെടുത്തികൊണ്ട് മലയാളികൾ ഈ ഓണക്കാലവും വിദ്യാസാഗറിന്‍റെ ബിജിഎമ്മിനൊപ്പം ആഘോഷമാക്കും.

Music Onam Vidyasagar Rao

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: