scorecardresearch

ഐഎഫ്എഫ്കെ; മത്സര വിഭാഗത്തിൽ 2 മലയാള ചിത്രങ്ങളും

12 സിനിമകൾ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്കും തിരഞ്ഞെടുത്തിട്ടുണ്ട്

12 സിനിമകൾ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്കും തിരഞ്ഞെടുത്തിട്ടുണ്ട്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
iffk 2021, malayalam film, ie malayalam

Family, Thadavu chosen as Malayalam films for the International Competition section of IFFK

28ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് രണ്ടു മലയാള ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. ഡോൺ പാലത്തറയുടെ ‘ഫാമിലി’, നവാഗത സംവിധായകൻ ഫാസിൽ റസാഖിന്റെ ‘തടവ്’ എന്നീ ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്.

Advertisment

മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് എട്ട് നവാഗത സംവിധായകരുടെയും 2 വനിത സംവിധായകരുടെയും സിനിമകൾ ഉൾപ്പെടെ 12 ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു.

തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ

  • ആനന്ദ് ഏകർഷിയുടെ ‘ആട്ടം
  • ശാലിനി ഉഷാദേവിയുടെ ‘എന്നെന്നും’
  • കെ. റിനോഷുന്റെ ‘ഫൈവ് ഫസ്റ്റ് ഡേറ്റ്സ്’
  • വി. ശരത്കുമാറിന്റെ ‘നീലമുടി’
  • ഗഗൻദേവിന്റെ ‘ആപ്പിൾ ചെടികൾ’
  • ശ്രുതി ശരണ്യത്തിന്റെ ‘ബി 32 മുതൽ 44 വരെ’
  • വിഘ്നേഷ് പി. ശശിധരന്റെ ‘ഷെഹർ സാദേ’
  • സുനിൽ കുടമാളൂറിന്റെ ‘വലസൈ പറവകൾ’
  • പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ‘ദായം
  • സതീഷാ ബാബുസേനൻ, സന്തോഷ് ബാബു സേനൻ എന്നിവർ ചേർന്നൊരുക്കിയ ‘ആനന്ദ് മോണോലിസ മരണവും കാത്ത്’
  • രഞ്ജൻ പ്രമോദിന്റെ ‘ഒ ബേബി’
  • ജിയോബേബിയുടെ ‘കാതൽ, ദ കോർ’

സംവിധായകൻ വിഎം വിനു ചെയർമാനും കൃഷ്‌ണേന്ദു കലേഷ്, താര രാമാനുജൻ, ഒപി സുരേഷ്, അരുൺ ചെറുകാവിൽ എന്നിവർ അംഗങ്ങളായ സമിതിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്.

Advertisment

2023 ഡിസംബർ 8 മുതൽ 15 വരെയാണ് കേരള രാജ്യാന്തര ചലച്ചിത്ര മേള.

Iffk

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: