മലയാളത്തിലെ താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. വിവാഹശേഷം സിനിമയിലേക്ക് മടങ്ങിവരാനുളള തയ്യാറെടുപ്പിലാണ് നസ്രിയ. അഞ്ജലി മേനോന്റെ ചിത്രത്തിലൂടെയാണ് നസ്രിയ വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്നത്. അടുത്തിടെ നടന്ന വനിത ഫിലിം അവാർഡ്ദാന ചടങ്ങിൽ പങ്കെടുക്കാൻ ഫഹദും നസ്രിയയും എത്തിയിരുന്നു.

മികച്ച നടനുളള വനിത അവാർഡ് സ്വീകരിക്കാനാണ് ഫഹദ് നസ്രിയയ്ക്ക് ഒപ്പം വന്നത്. റെഡ്കാർപെറ്റിലെത്തിയ ഫഹദിനോട് അവതാരകൻ ഒരു ചോദ്യം ചോദിച്ചു. താൻ പറയുന്ന ഡയലോഗ് ഏത് ചിത്രത്തിലേതാണെന്ന് പറയണമെന്നാണ് അവതാരകൻ ആവശ്യപ്പെട്ടത്.

‘എനിക്ക് സാറിന്റെ ഒരു അൾസേഷൻ പട്ടിയെ വേണം’ ഇതായിരുന്നു ഡയലോഗ്. ഇത് ആര്, ഏത് ചിത്രത്തിൽ പറയുന്നതാണെന്നായിരുന്നു ചോദ്യം. ആദ്യം ശ്രീനിവാസൻ എന്നാണ് ഫഹദ് പറഞ്ഞത്. പക്ഷേ പെട്ടെന്ന് തന്നെ ശ്രീനിവാസനല്ല, മോഹൻലാൽ ആണെന്നു പറഞ്ഞു. മാത്രമല്ല ‘അധിപൻ’ എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇത് പറയുന്നതെന്നും ഫഹദ് പറഞ്ഞു. ഫഹദിന്റെ പെട്ടെന്നുളള ഉത്തരം കേട്ട് അവതാരകനും നസ്രിയയും അതിശയിച്ചു പോയി.

‘അധിപൻ’ സിനിമയിലെ മോഹൻലാലിന്റെ പ്രശസ്തമായ ഒരു ഡയലോഗ് പറയാനും അവതാരകൻ ആവശ്യപ്പെട്ടു. ഫഹദ് അത് പറയുകയും ചെയ്തു.

(വീഡിയോ കടപ്പാട്: മഴവിൽ മനോരമ)

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ