scorecardresearch

ഞെട്ടിപ്പിച്ച് ഫഹദിന്റെ പുത്തൻലുക്ക്; 'മാലിക്' പുതിയ പോസ്റ്റർ റിലീസ് ചെയ്‌തു

ഫഹദിന്റെ ആദ്യ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

ഫഹദിന്റെ ആദ്യ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

author-image
Entertainment Desk
New Update
ഞെട്ടിപ്പിച്ച് ഫഹദിന്റെ പുത്തൻലുക്ക്; 'മാലിക്' പുതിയ പോസ്റ്റർ റിലീസ് ചെയ്‌തു

പ്രേക്ഷകരെ ഞെട്ടിപ്പിക്കാൻ ഫഹദ് ഫാസിൽ. തിയറ്ററുകളിൽ വൻ വിജയമായിരുന്ന 'ടേക്ക് ഓഫ്' എന്ന ചിത്രത്തിനുശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്കിന്റെ രണ്ടാം ലുക്ക് പുറത്തിറക്കി.

Advertisment

ഫഹദ് ഫാസിലാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അൻപത്തിയഞ്ചുകാരൻ സുലൈമാൻ മാലിക് ആയി ഫഹദ് ഫാസിൽ എത്തുന്നു. വളരെ വ്യത്യസ്‌ത ലുക്കിലുള്ള ഫഹദിന്റെ മേക്കോവർ ഇതിനോടകം ഏറെ ചർച്ചയായിട്ടുണ്ട്.

Read Also: ഷെയ്ൻ നിഗമിന്റെ വിലക്ക് നീക്കി

27 കോടിയോളം മുതൽമുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, സലിംകുമാർ, ഇന്ദ്രൻസ്‌, വിനയ് ഫോർട്ട്, നിമിഷ സജയൻ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.

സനു ജോൺ വർഗീസ് ഞെട്ടിക്കുന്ന ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാമാണ്. ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഫഹദിന്റെ ആദ്യ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisment
Fahad Fazil Fahadh Faasil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: